അമലയില്‍ കാന്‍സര്‍ ദിനം

അമലയില്‍ കാന്‍സര്‍ ദിനം
Published on

അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ കാന്‍സര്‍ ദിനത്തിന്റെയും കുട്ടികളുടെ കാന്‍സര്‍ ചികിത്സാഫണ്ട് സമാഹരണത്തിന്റെയും സൗജന്യ വിഗ് വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിമ്മി ചൂണ്ടല്‍ നിര്‍വ്വഹിച്ചു. കാന്‍സര്‍ ഫണ്ടിലേക്ക് ആദ്യ സംഭാവനയായി ഫ്രാന്‍സിസ് കണ്ണനായ്ക്കല്‍ ഒരു ലക്ഷം രൂപ നല്‍കി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ജെയ്‌സ മുണ്ടന്മാണി, ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. അനില്‍ ജോസ്, ഡോ. ജോമോന്‍ റാഫേല്‍, ഡോ. സുനു സിറിയക്, ഡോ. ഫെബിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഐ കാന്‍ & ഐ വില്‍ എന്നതാണ് ഈ വര്‍ഷത്തെ തീം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org