കാന്‍സര്‍ രോഗികള്‍ക്കു സാന്ത്വനമായി യു.കെ.ജി. വിദ്യാര്‍ത്ഥിനി

കാന്‍സര്‍ രോഗികള്‍ക്കു സാന്ത്വനമായി യു.കെ.ജി. വിദ്യാര്‍ത്ഥിനി

അമലനഗര്‍: കീമോതെറാപ്പി മൂലം മുടി നഷ്ടമായ കാന്‍സര്‍ രോഗികള്‍ക്കു സാന്ത്വനമായി എവാഞ്ചല്‍ വി.എം. എന്ന അഞ്ചര വയസ്സുകാരി 30 സെന്‍റിമീറ്റര്‍ നീളത്തില്‍ തന്‍റെ മുടി മുറിച്ച് അമല ആശുപത്രിയില്‍ ന ല്കി. കോട്ടപ്പുറം സാന്താമരിയ സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ് എവാഞ്ചല്‍. ആശുപത്രി ചാപ്പലില്‍ വച്ചു നടന്ന കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ വിഗ്ഗ് വിതരണ മീറ്റിംഗില്‍ ഡോ. പി. ഭാനുമതി മുഖ്യാതിഥിയായിരുനനു. കിഡ്നി രോഗിക്കു സ്വന്തം കിഡ്നി ദാനം ചെയ്ത സിസ്റ്റര്‍ മെര്‍ളി മാത്യു സിഎച്ച്എഫിനെ ചടങ്ങില്‍ ആദരിച്ചു. കേശദാനം സ്നേഹദാനം എന്ന സാന്ത്വന സംരംഭവുമായി സഹകരിച്ച ഏവര്‍ക്കും അവാര്‍ഡുകള്‍ നല്കി. നാല്പതു കാന്‍സര്‍ രോഗികള്‍ക്കു പതിനായിരം രൂപ വിലവരുന്ന വിഗ്ഗുകള്‍ വിതരണം ചെയ്തു.

അമല മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, അസ്സോസിയേറ്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ജെയ്സണ്‍ മുണ്ടന്മാണി, മോതിരക്കണ്ണി പള്ളി വികാരി ഫാ. വിന്‍സെന്‍റ് മൂക്കനംപറമ്പില്‍, ടി.പി. ജീന്‍സി, ജസ്റ്റിന്‍ എം. തോമസ്, അലീന ടൈറ്റസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org