കാനന്‍ ലോ സൊസൈറ്റി മുപ്പത്തിരണ്ടാം വാര്‍ഷികസമ്മേളനം

കാനന്‍ ലോ സൊസൈറ്റി മുപ്പത്തിരണ്ടാം വാര്‍ഷികസമ്മേളനം

ദേശീയ കാനന്‍ ലോ സൊസൈറ്റിയുടെ 32-ാം വാര്‍ഷികസമ്മേളനം ബംഗ്ളൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ ആരംഭിച്ചു. "യുവജനങ്ങള്‍ – വിശ്വാസം, ദൈവവിളിയുടെ വിവേചനം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി റോമില്‍ നടന്നുകൊണ്ടിരിക്കുന്ന മെത്രാന്‍ സിനഡിന്‍റെ പശ്ചാത്തലത്തില്‍, കത്തോലിക്കാസഭാ സംവിധാനത്തില്‍ അല്മായര്‍ക്കുള്ള സ്ഥാനവും ദൗത്യവുമാണ് സമ്മേളനത്തിന്‍റെ പ്രധാന പ്രമേയം. ബാംഗ്ലൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാദോ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ രൂപതകളില്‍നിന്നായി 200 ഓളം കാനന്‍നിയമ വിദഗ്ദരായ വൈദികരും സന്യാസിനികളും അല്മായരുമാണു സമ്മേളനത്തില്‍ പങ്കെടുത്തത്.

"അല്മായ ശാക്തീകരണം സഭയില്‍" എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു. റോമിലെ സിനഡില്‍ പങ്കെടുക്കുന്ന കാനന്‍ ലോ സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്‍റുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വീഡിയോ സന്ദേശത്തിലൂടെ കത്തോലിക്കാ സഭയില്‍ അല്മായരുടെ പങ്കാളിത്തത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘാടന സമ്മേളനത്തില്‍ വ്യക്തമാക്കി. മാണ്ഡ്യാ ബിഷപ് മാര്‍ ആന്‍റണി കരിയില്‍, ധര്‍മ്മാരാം വിദ്യാക്ഷേത്രം പ്രസിഡന്‍റ് റവ. ഡോ. കുര്യന്‍ കാച്ചപ്പിള്ളി, കാനന്‍ ലോ സൊസൈറ്റി പ്രസിഡന്‍റ് റവ. ഡോ. ജോണ്‍ മെന്‍ഡോണ്‍സാ, വൈസ് പ്രസിഡന്‍റ് റവ. ഡോ. എസ്. അന്തോണിസാമി, സെക്രട്ടറി ഫാ. കെ.ടി. ഇമ്മാനുവല്‍, ട്രഷറര്‍ റവ. ഡോ. ജോണ്‍ മോഹന്‍ദാസ്, എക്സിക്യുട്ടീവ് അംഗങ്ങളായ റവ. ഡോ. ജോണ്‍ ദിരവിയം, റവ. ഡോ. വര്‍ഗീസ് കോളുതറ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org