അക്രമികളോടു ക്ഷമിക്കുക: ഇറാഖി ക്രൈസ്തവരോടു വത്തിക്കാന്‍

അക്രമികളോടു ക്ഷമിക്കുക: ഇറാഖി ക്രൈസ്തവരോടു വത്തിക്കാന്‍

ക്ഷമ നല്‍കിയും അനുരഞ്ജനപ്പെട്ടും തങ്ങളുടെ തകര്‍ന്ന സമൂഹങ്ങളുടെ പുനര്‍നിര്‍മ്മാണത്തിലേര്‍പ്പെടാന്‍ ഇറാഖില്‍ ഇസ്ലാമിക തീവ്രവാദത്തിന്‍റെ കെടുതികള്‍ അനുഭവിച്ച ക്രൈസ്തവരോടു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ ആവശ്യപ്പെട്ടു. ബാഗ്ദാദിലാണ് കാര്‍ഡിനല്‍ പരോളിന്‍ ക്രിസ്മസ് ആഘോഷത്തിനെത്തിയത്. ഇറാഖി ക്രൈസ്തവരോടു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുള്ള പ്രത്യക സ്നേഹം പ്രകടമാക്കുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കയടക്കുകയും പിന്നീടു തിരിച്ചുപിടിക്കുകയും ചെയ്ത കാറക്കോഷ് സുറിയാനി കത്തോലിക്ക കത്തീഡ്രലിലായിരുന്നു കാര്‍ഡിനലിന്‍റെ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍. ഈ മേഖലയിലെ നിരവധി പള്ളികള്‍ ഭീകരര്‍ തകര്‍ത്തിരുന്നു. ഇപ്പോള്‍ ക്രൈസ്തവകുടുംബങ്ങള്‍ ഇവിടേയ്ക്കു മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. പള്ളികളുടെ പുനഃനിര്‍മ്മാണത്തിന് അന്താരാഷ്ട്ര ക്രൈസ്തവസമൂഹത്തിന്‍റെ ഉദാരമായ സംഭാവനകള്‍ ലഭിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org