കാമറൂണിലെ കാര്‍ഡിനല്‍ ടുമി അന്തരിച്ചു

കാമറൂണിലെ കാര്‍ഡിനല്‍ ടുമി അന്തരിച്ചു

ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്ന് ആദ്യമായി കാര്‍ഡിനല്‍ പദവിയിലെത്തിയ കാര്‍ഡിനല്‍ ക്രി സ്റ്റ്യന്‍ വിയ്ഗാന്‍ ടുമി നിര്യാതനായി. രാജ്യത്തെ ആഭ്യന്ത ര പ്രതിസന്ധിയില്‍ സമാധാനം സ്ഥാപിക്കാനായി വലിയ സംഭാവനകള്‍ നല്‍ കിയ വ്യക്തിത്വമാ ണ് കാര്‍ഡിനല്‍ ടു മി. 90 കാരനായ അദ്ദേഹം ആര്‍ച്ചുബിഷപ് പദവിയില്‍ നിന്നു വിരമിച്ച ശേഷം രാജ്യത്തു സമാധാനസ്ഥാപനത്തിനുള്ള നിരന്തരമായ പരിശ്രമങ്ങളിലായിരുന്നു. ഇംഗ്ലീഷും ഫ്ര ഞ്ചും സംസാരിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷ ത്തിന് അറുതി വരുത്താനാണ് അദ്ദേഹം യത്‌നിച്ചിരുന്നത്.

കഴിഞ്ഞ നവംബറില്‍ കാമറൂണിലെ വിഘടനവാദികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. അക്രമികള്‍ പുറത്തേക്കു നല്‍കിയ അദ്ദേഹത്തിന്റെ വീഡിയോ വലിയ ചര്‍ച്ചയായി. ആയുധം താഴെ വയ്ക്കണമെന്ന തന്റെ നേരത്തെയുള്ള നിര്‍ദേ ശം തിരുത്തണമെന്നും തങ്ങളുടെ സന്ദേശം വീഡിയോയിലൂടെ പറയണമെന്നും അക്രമികള്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിലുണ്ട്. താന്‍ സത്യം മാത്രമേ പറയൂ എന്നും ദൈവത്താല്‍ വിളിക്കപ്പെട്ട തന്നോടു അതിനു വിരുദ്ധമായതു പറയണമെന്നാവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും ആയിരുന്നു കാര്‍ഡിനലിന്റെ മറുപടി.

1988 ലാണ് അദ്ദേഹം കാര്‍ഡിനലായി ഉയര്‍ത്തപ്പെട്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org