കാര്‍ഡിനല്‍ ജാവോര്‍സ്‌കി നിര്യാതനായി

കാര്‍ഡിനല്‍ ജാവോര്‍സ്‌കി നിര്യാതനായി

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അ ടുത്ത സുഹൃത്തായിരുന്ന കാര്‍ഡിനല്‍ മരിയന്‍ ജാ വോര്‍സ്‌കി നിര്യാതനായി. 94 വയ സ്സു പിന്നിട്ടിരുന്നു. 2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹത്തി നു രോഗീലേപനം നല്‍കിയത് കാര്‍ഡിനല്‍ ജാവോര്‍സ്‌കി ആയിരുന്നു. ഉക്രെയിനിലെ എല്‍വിവ് അതിരൂപതാ ആര്‍ച്ചുബിഷപ്പായിരുന്നു കാര്‍ഡിനല്‍. 1967-ല്‍ ഒരു തീവണ്ടിയപകടത്തില്‍ അദ്ദേഹത്തിന്റെ ഇടതു കൈ നഷ്ടപ്പെട്ടിരുന്നു. 1991-ല്‍ സോവ്യറ്റ് യൂണിയനില്‍ നിന്നു സ്വാതന്ത്ര്യം നേടിയ ഉക്രെയിനില്‍, തുടര്‍ന്നു കത്തോ ലിക്കാസഭയുടെ പുനരുജ്ജീവനത്തിനു നേതൃത്വം നല്‍കിയതു കാര്‍ഡിനല്‍ ആണ്. 1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തിനു കാര്‍ഡിനല്‍ പദവി നല്‍കിയെങ്കിലും അതു രഹസ്യമായി സൂക്ഷിച്ചു. മൂന്നു വര്‍ഷത്തിനു ശേഷമാണ് റോമില്‍ വച്ചു പരസ്യമായി അദ്ദേഹത്തിനു കാര്‍ഡിനല്‍മാരു ടെ ചുവന്ന തൊപ്പി സമ്മാനിച്ചത്. 2008-ല്‍ അദ്ദേഹം ആര്‍ച്ചുബിഷപ് പദവിയില്‍നിന്നു വിരമിക്കുകയും വിശ്രമജീവിതത്തിനായി പോളണ്ടിലെ ക്രാക്കോവിലെത്തുകയും ചെയ്തു. ക്രാക്കോവിലെ സെമിനാരിയിലെ അദ്ധ്യാപകനും റെക്ടറുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിനു പോളണ്ട് ആദരാര്‍ത്ഥമുള്ള പൗരത്വവും നല്‍കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org