കാര്‍ഡിനല്‍ ടാഗ്ലെ ‘ചുവന്ന പാപ്പാ’

കാര്‍ഡിനല്‍ ടാഗ്ലെ ‘ചുവന്ന പാപ്പാ’
Published on

വത്തിക്കാന്‍ സുവിശേഷവത്കരണ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായി ഫിലിപ്പൈന്‍സിലെ മാനില ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ലുയി അന്‍റോണിയോ ജി ടാഗ്ലെ നിയമിക്കപ്പെട്ടു. പ്രൊപഗാന്‍റെ ഫിദെ എന്ന ചരിത്രനാമമുള്ള ഈ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനെ പരമ്പരാഗതമായി 'ചുവന്ന പാപ്പാ' എന്നും വിശേഷിപ്പിക്കാറുണ്ട്. മെത്രാന്‍ നിയമനങ്ങളിലടക്കം മാര്‍പാപ്പ കഴിഞ്ഞാല്‍ ഏറ്റവുമധികം അധികാരപരിധിയുള്ള സഭാധികാരി എന്ന നിലയിലാണ് ചുവന്ന പാപ്പാ എന്ന വിശേഷണം. സാമ്പത്തികമായും ഏറ്റവുമധികം സ്വയംഭരണാധികാരമുള്ള വത്തിക്കാന്‍ കാര്യാലയമാണ് ഇത്. കാര്‍ഡിനല്‍ ഫെര്‍ണാണ്ടോ ഫിലോനിയ്ക്കു പകരമായാണ് 62 കാരനായ കാര്‍ഡിനല്‍ ടാഗ്ലെ വരുന്നത്. മാര്‍പാപ്പയാകാന്‍ സാദ്ധ്യതയുള്ള കാര്‍ഡിനലായി സഭാനിരീക്ഷകര്‍ വിലയിരുത്തുന്ന ഒരു വ്യക്തിത്വവുമാണ് കാര്‍ഡിനല്‍ ടാഗ്ലെ.

2015 മുതല്‍ കാരിത്താസ് ഇന്‍റര്‍നാഷണലിന്‍റെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. പുതിയ പദവി ഏല്‍പിക്കപ്പെട്ടതിനെ തുടര്‍ന്ന് മാനില ആര്‍ച്ചുബിഷപ് സ്ഥാനം കാര്‍ഡിനല്‍ ടാഗ്ലെ ഉപേക്ഷിക്കും. 1982-ലാണ് ഫിലിപ്പൈന്‍സിലെ ഇമസ് രൂപതാ വൈദികനായി ടാഗ്ലെ പട്ടമേറ്റത്. 2001-ല്‍ അദ്ദേഹം ആ രൂപതയുടെ ബിഷപ്പായി. 2011-ല്‍ മാനില ആര്‍ച്ചുബിഷപ്പായി നിയോഗിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org