കോവിഡ് ചികിത്സയ്ക്കു കത്തോലിക്കാ ആശുപത്രികള്‍ ഈടാക്കേണ്ടത് മിനിമം ഫീസുകള്‍ മാത്രം: കെസിബിസി

കോവിഡ് ചികിത്സയ്ക്കു കത്തോലിക്കാ ആശുപത്രികള്‍ ഈടാക്കേണ്ടത് മിനിമം ഫീസുകള്‍ മാത്രം: കെസിബിസി

കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്കാ ആശുപത്രികള്‍ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിര്‍ദ്ദേശിച്ചു. കെസിബിസി കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ടെലി-മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ സംവിധാനവും, ടെലി-സൈക്കോ – സോഷ്യല്‍ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കെസിബിസി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തേണ്ടതും അതുമായി ബന്ധപ്പെടാന്‍ ആവശ്യമായ ഫോണ്‍ നമ്പരുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതുമാണെന്നും കെസിബിസിയുടെ നിര്‍ദ്ദേശങ്ങളില്‍ സൂ ചിപ്പിക്കുന്നു. രൂപതാ സമിതികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരിക്കുന്ന കോവിഡ് രോഗികളുടെ ആരോഗ്യ സ്ഥിതി അറിയുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായകരമായ പള്‍സ് ഓക്‌സീമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സ്റ്റീം ഇന്‍ഹേലര്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ അടങ്ങിയ കിറ്റ് കുറഞ്ഞ നിരക്കില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപന സമിതിയുടെ സഹായത്തോടെ ലഭ്യമാക്കേണ്ടതാണ്.
കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുകയും രോഗവ്യാപനം തട യാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയും വേണം. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ക്രമീകരണങ്ങള്‍ അനുസരിച്ച് കഴിയുന്നത്ര വേഗത്തില്‍ എല്ലാവരും പ്രതിരോധകുത്തിവയ്പ്പ് സ്വീകരിക്കേണ്ടതാണെന്നും മാധ്യമങ്ങളുടെ സഹായത്തോടെ കോവിഡ് രോഗികള്‍ക്കു ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പരിശ്രമിക്കണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org