കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സി ബി സി ഐ പ്രസിഡന്‍റ്

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സി ബി സി ഐ പ്രസിഡന്‍റ്

അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബാംഗ്ലൂര്‍ സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന സിബിസിഐയുടെ ദ്വൈവാര്‍ഷിക സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്. സിബിസിഐയുടെ ഒന്നാം വൈസ് പ്രസിഡന്‍റായി മലങ്കര കത്തോലിക്കാ സഭയിലെ മാവേലിക്കര രൂപത മെത്രാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിനെയും രണ്ടാം വൈസ് പ്രസിഡന്‍റായി തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിനെയും വീണ്ടും തിരഞ്ഞെടുത്തു. മുംബൈയിലെ വാസായ് ആര്‍ച്ചുബിഷപ് ഡോ. ഫെലിക്സ് മച്ചാഡോയാണ് പുതിയ സെക്രട്ടറി ജനറല്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org