ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി സിസിബിഐ പ്രസഡിന്‍റ്

ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി സിസിബിഐ പ്രസഡിന്‍റ്

ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ (കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ) പ്രസിഡന്‍റായി ഗോവ ആര്‍ച്ചുബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവോ തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട്ടിലെ മഹാബലിപുരത്തു നടന്ന സിസിബിഐയുടെ 31-ാം പ്ലീനറി സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്നു കാലയളവുകളിലായി ആറു വര്‍ഷം മുംബൈ ആര്‍ച്ചുബിഷപ് ഓസ് വാള്‍ഡ് ഗ്രേഷ്യസ് ആയിരുന്നു സിസിബിഐ പ്രസിഡന്‍റ്. നിലവില്‍ സിസിബിഐ വൈസ് പ്രസിഡന്‍റായ ചെന്നൈ-മൈലാപ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് ആന്‍റണി സാമി, സെക്രട്ടറിയായ ഡല്‍ഹി ആര്‍ച്ചു ബിഷപ് ഡോ. അനില്‍ കൂട്ടോ എന്നിവര്‍ തത്സ്ഥാനങ്ങളിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ 132 ലത്തീന്‍ രൂപതകളും 189 മെത്രാന്മാരുമാണുള്ളത്. ഇതില്‍ 143 മെത്രാന്മാര്‍ പ്ലീനറി സമ്മേളനത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org