അന്തര്‍ സര്‍വ്വകലാശാല ചാവറ പ്രസംഗമത്സരം

അന്തര്‍ സര്‍വ്വകലാശാല ചാവറ പ്രസംഗമത്സരം
Published on

കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ കൊച്ചി സംഘ ടിപ്പിച്ച 30-ാമത് അന്തര്‍ സര്‍വ്വകലാശാല പ്രസംഗമത്സരത്തില്‍ അഷിന്‍ പോള്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള ഒന്നാം സമ്മാനവും, കോഴിക്കോട് ഫറൂഖ് കോളജ് വിദ്യാര്‍ത്ഥി ഫഹീം ബിന്‍ മുഹമ്മദ് രണ്ടാംസ്ഥാനവും, പാലാ സെന്‍റ് തോമസ് കോളജ് വിദ്യാര്‍ത്ഥി സൂഫിയാന്‍ അലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് 15,000 രൂപയും, 10,000 രൂപയും, 7,000 രൂപ വീതവും ഉപഹാരവും ഫാ. ഓസ്റ്റിന്‍ കളപുരയ്ക്കല്‍ സമ്മാനിച്ചു. നാളത്തെ ഇന്ത്യയെക്കുറിച്ചുള്ള എന്‍റെ സ്വപ്നങ്ങള്‍ എന്നതായിരുന്നു വിഷയം. കേരളത്തിലെ 9 കോളജ് കേന്ദ്രങ്ങളില്‍നിന്നും പ്രാഥമികതലത്തില്‍ വിജയിച്ചവരാണ് പങ്കെടുത്തത്. യുവജനങ്ങള്‍ നാളത്തെ ഇന്ത്യയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവരാണെന്നും മതേതര ഇന്ത്യയ്ക്ക് വിദ്യാര്‍ത്ഥികളുടെ പങ്ക് വലുതാണെന്നും ജൂറി അഭിപ്രായപ്പെട്ടു. പ്രഫ. ലീലാമ്മ ജോസ്, ഡോ. ബിച്ചു എസ്. മലയില്‍, ജോസ് മുണ്ടന്‍ചേരി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, ജിജോ പാലത്തിങ്കല്‍, ജോണ്‍സണ്‍ സി. എബ്രഹാം, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org