ചാവറ  ഷോര്‍ട്ട് ഫിലിം സ്‌ക്രിപ്റ്റ്  മത്സരം

ചാവറ  ഷോര്‍ട്ട് ഫിലിം സ്‌ക്രിപ്റ്റ്  മത്സരം

"കുടുംബ ബന്ധങ്ങള്‍  കൊറോണ  നാളുകള്‍ക്ക്  ശേഷം"

ലോകം മുഴുവന്‍ കോവിഡിനെ അതിജീവിക്കുന്ന സാചര്യത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററും ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററും സംയുക്തമായി   ഷോര്‍ട്ട് ഫിലിം സ്‌ക്രിപ്റ്റ്  മത്സരം സംഘടിപ്പിക്കുന്നു.  "കൊറോണകാലത്തിനുശേഷം കുടുംബജീവിതം എങ്ങനെ" എന്ന വിഷയത്തെ അധികരിച്ച് മൂന്നു മിനിറ്റിലധികം  ദൈര്‍ഘ്യം വരാത്ത  ഷോര്‍ട്ട് ഫിലിം തയ്യാറാക്കുന്നതിനുള്ള സ്‌ക്രിപ്റ്റ്  ആഗസ്റ്റ് 15 മുമ്പായി അയച്ചുതരേണ്ടതാണ്. കൊറോണ  നാളുകള്‍  കഴിഞ്ഞു  വീണ്ടും  വസന്തം  തളിര്‍ക്കുമ്പോള്‍  എങ്ങനെയായിരിക്കും  കുടുംബം. എങ്ങനെയായിരിക്കണം കുടുംബബന്ധങ്ങള്‍  എന്നതിനെകുറിച്ചുള്ള  സങ്കല്പമാണ്  സ്‌ക്രിപ്റ്റായി വിഭാവനം  ചെയ്യേണ്ടതും  എഴുതേണ്ടതും.  മലയാളത്തിലോ  ഇംഗ്ലീഷിലോ  ആകാം  എന്‍ട്രികള്‍.

പ്രശസ്തി പത്രത്തിനും  ഫലകത്തിനും  പുറമെ  5555  രൂപയുടെ  ഒന്നാം  സമ്മാനവും  3333 രൂപയുടെ  രണ്ടാം  സമ്മാനവും  1111  രൂപയുടെ   മൂന്നാം സമ്മാനവും  ഉണ്ടായിരിക്കും.

പ്രഗത്ഭ  നാടക-ചലച്ചിത്രകാരന്മാര്‍  അടങ്ങുന്ന  ജൂറിയായിരിക്കും  സമ്മാനാര്‍ഹരെ  നിര്‍ണ്ണയിക്കുകയെന്ന്   ചാവറ   കള്‍ച്ചറല്‍ സെന്റര്‍  ഡയറക്ടര്‍  ഫാ. തോമസ് പുതുശേരി   അറിയിച്ചു.

രചനകള്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍, മൊണാസ്ട്രി റോഡ്, കൊച്ചി- 682011 വിലാസത്തില്‍ അയക്കേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക് 94000 68686 / 9400068680  ഫോണില്‍  ബന്ധപ്പെടുക

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org