പരിമിതികള്‍ക്കപ്പുറം നൂറുമേനി വിളവുമായി ചാവറ സ്‌പെഷ്യല്‍ സ്‌കൂള്‍

പരിമിതികള്‍ക്കപ്പുറം നൂറുമേനി വിളവുമായി ചാവറ സ്‌പെഷ്യല്‍ സ്‌കൂള്‍

ഫോട്ടോ അടിക്കുറിപ്പ് : കൂനമ്മാവ് ചാവറ സ്‌പെഷ്യല്‍ സ്‌കൂളില്‍ നവദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ വിളവെടുപ്പ് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി. ദിലീപ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളില്‍, സിസ്റ്റര്‍ ജിത തോമസ്, വി ഗാര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ജോസഫ് തുടങ്ങിയവര്‍ സമീപം.

കൂനമ്മാവ് : എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ വി ഗാര്‍ഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന നവദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി കൂനമ്മാവ് ചാവറ സ്‌പെഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ടി. ദിലീപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനകാലം മുതല്‍ കൃഷിപ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം വളര്‍ത്താന്‍ സ്‌കൂള്‍ തലത്തില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെയും,അധ്യാപകരുടെയും, മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് കപ്പ, ചേന, മുളക്, മഞ്ഞള്‍,വാഴ, ചേമ്പ് എന്നിവ നാടന്‍ രീതിയില്‍ കൃഷി ചെയ്ത് നല്ല നിലയില്‍ വിളവെടുക്കാന്‍ സാധിച്ചതെന്ന് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിത തോമസ് അറിയിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍,വി ഗാര്‍ഡ് സി. എസ്. ആര്‍ ഓഫീസര്‍ കെ. സനീഷ്, അഡ്മിനിസ്‌ട്രേറ്റര്‍ ജോസഫ്, ചാവറ സ്‌പെഷ്യല്‍ സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ക്ലയര്‍ ആന്റോ സി. എം. സി, ഫാ. ജോബി കോഴിക്കോട്ട് സി. എം. ഐ പി. ടി. എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org