ചിലിയന്‍ കാര്‍ഡിനലിന്‍റെ രാജി സ്വീകരിച്ചു

ചിലിയിലെ സാന്തിയാഗോ ഡി ചിലി ആര്‍ച്ചുബിഷപ് സ്ഥാനത്തു നിന്നു കാര്‍ഡിനല്‍ റിക്കാര്‍ദോ എസ്സാറ്റി ആന്‍ഡ്രെല്ലാ രാജിവച്ചു. രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. 77 കാരനായ കാര്‍ഡിനല്‍ ആന്‍ഡ്രെല്ലാ കഴിഞ്ഞ മെയ് മാസത്തിനു ശേഷം ചിലിയില്‍ രാജി വയ്ക്കുന്ന എട്ടാമത്തെ മെത്രാനാണ്. ഏതാനും വൈദികരുടെ ലൈംഗികചൂഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അധികാരികളില്‍ നിന്നു മറച്ചുവച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവരുടെ സ്ഥാനത്യാഗങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org