കത്തോലിക്കാ വനിത ജര്‍മ്മനിയെ നയിച്ചേക്കും

കത്തോലിക്കാ വനിത ജര്‍മ്മനിയെ നയിച്ചേക്കും

ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ ഡെമാക്രാറ്റിക് യൂണിയന്‍റെ പുതിയ നേതാവായി ആന്‍ഗ്രെറ്റ് ക്രാംപ് കാരെന്‍ബോവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആഞ്ജെലാ മെര്‍ക്കലിനു ശേഷം ആന്‍ഗ്രെറ്റ് ജര്‍മ്മനിയുടെ ചാന്‍സലറാകാന്‍ ഇതോടെ വഴിയൊരുങ്ങി. 2021-ലാണ് ആഞ്ജെലാ മെര്‍ക്കലിന്‍റെ കാലാവധി തീരുന്നത്. 2000 മുതല്‍ ഇതുവരെ മെര്‍ക്കല്‍ വഹിച്ച പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്കു വരുന്ന ആന്‍ഗ്രെറ്റിനെ മിനി മെര്‍ക്കല്‍ എന്നാണു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായ ആന്‍ഗ്രെറ്റ് വിശ്വാസജീവിതം നയിക്കുന്ന കത്തോലിക്കാസഭാംഗമാണ്. 2017 ല്‍ സ്വവര്‍ഗവിവാഹം നിയമവിധേയമായ ജര്‍മ്മനിയില്‍ സ്വവര്‍ഗവിവാഹത്തിനും സ്വവര്‍ഗജോടികള്‍ക്കു കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം നല്‍കുന്നതിനുമെതിരെ ശക്തമായ അഭിപ്രായപ്രകടനം നടത്തിയിട്ടുള്ള നേതാവാണ് ആന്‍ഗ്രെറ്റ്. ഉറച്ച കത്തോലിക്കാവിശ്വാസിയായി അറിയപ്പെടുമ്പോഴും സഭയില്‍ വനിതാപൗരോഹിത്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നയാളുമാണ് അവര്‍. സഭയുടെ നേതൃസ്ഥാനത്തേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്നും വനിതാപൗരോഹിത്യത്തിനു മുന്നോടിയായി കൂടുതല്‍ പ്രായോഗികമായിട്ടുള്ള വനിതാഡീക്കന്മാരെ കൂടുതലായി നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org