നൈജീരിയയിലെ ഇസ്ലാമിക വത്കരണം അപകടകരമെന്നു ക്രൈസ്തവനേതാക്കള്‍

നൈജീരിയയിലെ ഇസ്ലാമിക വത്കരണം അപകടകരമെന്നു ക്രൈസ്തവനേതാക്കള്‍

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ഇസ്ലാമികവത്കരണത്തിന്റെ പാതയിലാണെന്നും ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തോടെ ഇതു പ്രകടമായിരിക്കുകയാണെന്നും ക്രൈസ്തവനേതാക്കള്‍ പ്രസ്താവിച്ചു. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും ഇത് അപകടകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമിക കാര്യങ്ങളുടെ പരമോന്നത സമിതിയിലെ അംഗങ്ങള്‍ തന്നെയാണ് നീതിന്യായരംഗത്തും നിയമിക്കപ്പെടുന്നത്. ഫലത്തില്‍ ഇസ്ലാമിക കോടതികളുടെ ഒരു അനുബന്ധം തന്നെയായി പൊതുകോടതികളും മാറുന്നു – അവര്‍ പറഞ്ഞു. രാജ്യത്തിന്റെ മുന്‍ ചീഫ് ജസ്റ്റിസ് വാള്‍ട്ടര്‍ ഒണ്ണോഘനെ തദ്സ്ഥാനത്തു നിന്നു നീക്കുകയും പത്തു വര്‍ഷത്തേയ്ക്ക് പൊതുപദവികള്‍ വഹിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തത് തന്ത്രപരമായ ഒരു നീക്കമായിരുന്നുവെന്ന് ക്രൈസ്തവനേതാക്കള്‍ കുറ്റപ്പെടുത്തി. എല്ലാ നിര്‍ണായക പദവികളിലും മുസ്ലീങ്ങളെ കൊണ്ടു വരികയും ക്രൈസ്തവരെ ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയായിരുന്നു ഇത് എന്ന് അവര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org