കന്ദമാല്‍ ക്രൈസ്തവ പീഡനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം

കന്ദമാല്‍ ക്രൈസ്തവ പീഡനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം

ഫുല്‍ബാനി: ഒറീസയിലെ കന്ദമാലില്‍ 2008 ആഗസ്റ്റ് 23 ന് നടന്ന കൈസ്തവ പീഡനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം 12 ദിവസത്തെ പ്രാര്‍ത്ഥനായജ്ഞത്തേടെ ആചരിക്കുന്നു. ആഗസ്റ്റ് 11 മുതല്‍ ആരംഭിച്ച പ്രാര്‍ത്ഥനായജ്ഞം 23 – ന് സമാപിക്കും. രാജ്യ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങളിലും കുടുംബങ്ങളിലും പ്രാര്‍ത്ഥനകള്‍ നടക്കും. ഇതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഒറിയ, തമിഴ് ഭാഷകളില്‍ പ്രര്‍ത്ഥനകള്‍ തയ്യാറാക്കിയിട്ടുണ്ട്.

2008 ആഗസ്റ്റില്‍ കന്ദമാലില്‍ സ്വാമി ലക്ഷ്മണാനന്ദയുടെ വധവുമായി ബന്ധപ്പെട്ട് ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ അഴിച്ചു വിട്ട കലാപത്തില്‍ നിരപരാധികളായ ക്രൈസ്തവരാണ് കൊടിയ പീഡനങ്ങള്‍ക്ക് ഇരയായത്. കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട നിരപരാധികളായ 7 ക്രൈസ്തവര്‍ക്ക് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വാമിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ഹൈന്ദവ വര്‍ഗീയ വാദികളുടെ സ്വാധീനത്താല്‍ ക്രൈസ്തവര്‍ പ്രതികളാക്കപ്പെടുകയായിരുന്നു. കലാപത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ക്രിസ്തീയ ഭവനങ്ങളും പള്ളികളും തകര്‍ക്കപ്പെടുകയും ചെയ്തു. അരലക്ഷത്തിലധികം പേര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നു പലായനം ചെയ്യേണ്ടി വന്നു

കന്ദമാലിലെ ക്രൈസ്തവ പീഡനങ്ങളുടെ യാഥാര്‍ത്ഥ്യം വെളിച്ചത്തു കൊണ്ടുവരുന്നതില്‍ മലയാളിയായ പ്രത്രപ്രവര്‍ത്തകന്‍ ആന്റോ അക്കരയുടെ പരിശ്രമങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാപത്തെക്കുറിച്ച് കന്ദമാല്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ആന്റോ ഇതു സംബന്ധിച്ച ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷയനുഭവിച്ച നിരപരാധികളായ ക്രൈസ്തവരുടെ മോചനത്തിനായി രാജ്യവ്യാപകമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കൂട്ടായ്മയ്ക്കും ആന്റോ അക്കര മുന്‍കൈ എടുത്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org