ഹൈദ്രാബാദിലെ സാകേതിനടുത്ത് സൈനികപുരിയില്‍ വി. മദര്‍ തെരേസയുടെ നാമധേയത്തില്‍ പണികഴിപ്പിച്ച സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു. ഷംഷാബാദ് സീറോ മലബാര്‍ രൂപതയുടെ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വാദ കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനായിരുന്നു. വിശുദ്ധ മദര്‍ തെരേസയുടെ നാമത്തിലുള്ള ഹൈദ്രാബാദിലെ പ്രഥമ ദേവാലയമാണിത്. ഫാ. അനൂപ് എം സിബിഎസ് ആണ് വികാരി.