തിരുമുടിക്കുന്ന് പള്ളിയില്‍ സി.എല്‍.സി. ദിനം ആഘോഷിച്ചു

തിരുമുടിക്കുന്ന് പള്ളിയില്‍ സി.എല്‍.സി. ദിനം ആഘോഷിച്ചു
Published on

തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്‌ലവര്‍ ഇടവക സി.എല്‍.സി.യുടെ നേതൃത്വത്തില്‍ സി.എല്‍.സി. ദിനം ആഘോഷിച്ചു. ഓഗസ്റ്റ് 15ന് പള്ളിയില്‍ വികാരി ഫാ. ജോസ് ചോലിക്കരയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും പുനര്‍ സമര്‍പ്പണവും നടത്തി. ഇടവകയില്‍ സി.എല്‍.സി.യുടെ നേതൃത്വത്തില്‍ ജാതിമതഭേദമന്യേ എല്ലാ കുടുംബങ്ങളിലേക്കും സൗജന്യമായി നല്‍കുന്ന ഹാന്‍ഡ് വാഷിന്റെ വിതരണോദ്ഘാടനം വികാരി ഫാ. ജോസ് ചോലിക്കര കുടുംബയൂണിറ്റ് കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ ഷോജി അഗസ്റ്റിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

സിഎല്‍.സി ദിനത്തിനോടനുബന്ധിച്ചും സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും രണ്ടായിരത്തി അഞ്ഞൂറോളം ഹാന്‍ഡ് വാഷ് ബോട്ടിലുകളാണ് ഇടവകാതിര്‍ത്തിയിലെ ജാതിമതഭേദമന്യേ എല്ലാ കുടുംബങ്ങളിലേക്കും വിതരണം ചെയ്തത്.

സി എല്‍ സി ഇടവക പ്രസിഡന്റ് ബനഡിക്റ്റ് ബിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അസി. വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റേയും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിന്റേയും മംഗളങ്ങള്‍ ആശംസിച്ചു. ആനിമേറ്റര്‍മാരായ
സിസ്റ്റര്‍ പുഷ്പമരിയ, സിസ്റ്റര്‍ എല്‍സിആന്റണി, കൈക്കാരന്മാരായ ഷിബു തയ്യില്‍, ജോസ് നെല്ലിപ്പിള്ളി, സീനിയര്‍ അംഗങ്ങളായ ജെറിന്‍ തച്ചില്‍, ജിസ്‌മോന്‍ മാമ്പിള്ളി, എബിന്‍തോമസ് എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി വിന്നി ജോര്‍ജ് നന്ദി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org