ക്ലര്‍ജി ഫെലോഷിപ്പ് സമ്മേളനം

ക്ലര്‍ജി ഫെലോഷിപ്പ് സമ്മേളനം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലര്‍ജി ഫെലോഷിപ്പിന്‍റെ (ടിസിഎഫ്) ഏകദിന സെമിനാറും ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്കോപ്പയുടെ ജന്മദിന അനുമോദനവും തിരുവനന്തപുരത്ത് ഉള്ളൂര്‍ കാരുണ്യാ ഗൈഡന്‍സ് സെന്‍ററില്‍ നടത്തി. സഭാസമൂഹങ്ങളുടെ ഐക്യം ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെന്നും ട്രിവാന്‍ഡ്രം ക്ലര്‍ജി ഫെലോഷിപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ അതിന് സഹായകരമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ് ജോസഫ് മാര്‍ ബര്‍ന്നബാസ് പറഞ്ഞു.

ദൈവസ്നേഹത്താല്‍ പ്രേരിതമായി സഭയും പുരോഹിതന്മാരും സേവനത്തിന്‍റെ അടയാളങ്ങളായി മാറണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ജോര്‍ജ് ഓണക്കൂര്‍ അഭിപ്രായപ്പെട്ടു. നിയമത്തിനപ്പുറത്തുള്ള നീതിയാണ് മനുഷ്യന് ഇന്ന് ആവശ്യം. നിയമം യാന്ത്രികമാണെങ്കില്‍ നീതി ദൈവീകമാണെന്നും അദ്ദേഹം പറഞ്ഞു.

ടി.സി.എഫ്. പ്രസിഡന്‍റ് റവ. ഡോ. ടി.ജെ. അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷെവലിയാര്‍ ഡോ. കോശി എം. ജോര്‍ജ്, പാറോട്ടുകോണം ലൂഥറന്‍ സഭാ വികാരി റവ. ഡബ്ല്യു ലിവിംഗ്സ്റ്റണ്‍, റവ. എസ്. ഗ്ലാഡ്സ്റ്റണ്‍, കേണല്‍ പി. എം. ജോസഫ്, മേജര്‍ സൈമണ്‍, ഡീക്കന്‍ സാവിയോ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org