രക്ഷകന്‍ പിറക്കാന്‍ പുല്‍ക്കൂടൊരുക്കാം

രക്ഷകന്‍ പിറക്കാന്‍ പുല്‍ക്കൂടൊരുക്കാം

ഫാ. ജോര്‍ജ് ഓലിയപ്പുറം

ഒരുക്കത്തിന്‍റെ 25 നാളുകള്‍ക്ക് ശേഷമാണ് നാം യേശുവിന്‍റെ പിറവിത്തിരുനാള്‍ ആഘോഷിക്കുന്നത്. ഉണ്ണിയേശുവിന് പിറക്കാനുള്ള പുല്‍ക്കൂട് ഒരുക്കാനുള്ള ദിനങ്ങളാണ് അവ. ഉണ്ണിക്കായി സുകൃതങ്ങളുടെ മെ ത്തയും തലയിണയും ത്യാഗങ്ങളുടെ പുതപ്പും സമര്‍പ്പണത്തിന്‍റെ കുഞ്ഞുടുപ്പും പൂക്കളും അലങ്കാരങ്ങളും ഒരുക്കുന്ന കുട്ടിക്കാല സ്മരണകള്‍ നമ്മില്‍ ഉണര്‍ത്തു ന്ന കാലം. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് രക്ഷകന്‍ നമ്മു ടെ ഹൃദയത്തിലും ഭവനത്തിലും ജനിക്കുക.
മംഗലവാര്‍ത്തക്കാലം ആരംഭിക്കുന്നത് രക്ഷകന്‍റെ മുന്നോടി യായ യോഹന്നാന്‍റെ ജനനത്തെ ക്കുറിച്ചുള്ള അറിയിപ്പ് കൊണ്ടാണ്. ജീവിത സായാഹ്നത്തിലെത്തിയ പുരോഹിതന് ദൈവാലയത്തിന്‍റെ ശ്രീകോവിലില്‍ വച്ചാണ് സദ്വാര്‍ത്ത ലഭിക്കുന്നത്. സഖറിയായുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ നിശബ്ദതയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് ദൈവത്തിന്‍റെ ശബ്ദമായ, കര്‍ത്താവിന് വഴിയൊരുക്കുന്ന, അവന്‍റെ പാത നേ രെയാക്കുന്ന, കുന്നുകള്‍ നിരത്തു ന്ന, കുഴികള്‍ നികത്തുന്ന, പരുപരുത്തവ മാര്‍ദ്ദവമുള്ളതാക്കുന്ന മുന്നോടിയായ മഹാപ്രവാചകന്‍ പിറക്കുക. മുന്നോടി ജനിക്കാതെ രക്ഷകന്‍ പിറന്നിട്ട് ഉപകാരമില്ല. വഴിയൊരുക്കുന്ന യോഹന്നാന്മാര്‍ ക്ക് ജന്മം നല്കാത്തതാണ് പല പിറവിത്തിരുനാളുകളും ഫലരഹിതമാകുവാന്‍ കാരണം. യേശു ആ ണ് പിതാവുമായി ബന്ധിപ്പിക്കുന്ന ഉറച്ച പാലം. പാലം ഉപയോഗ യോഗ്യമാകണമെങ്കില്‍ അങ്ങോട്ടുള്ള വഴിയൊരുക്കുന്ന യോഹന്നാന്മാര്‍ നമ്മുടെ ഉള്ളില്‍ ജനിക്കണം.
രണ്ടാമത്തെ മംഗലവാര്‍ത്ത നസ്രത്തിലെ ഗ്രാമീണഭവനത്തി ന്‍റെ നിശബ്ദതയില്‍ ഒരു കന്യക യ്ക്കാണ് ലഭിക്കുന്നത്. അവളുടെ മനസ്സില്‍ ചോദ്യമുണര്‍ന്നു. ഇത് എങ്ങനെ സംഭവിക്കും? ദൂതന്‍ മറുപടി നല്കി "പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും ആകയാല്‍ ജനിക്കുവാന്‍ പോകു ന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും. ഇതാ നിന്‍റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യ യെന്ന് പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല." വി വാഹ വാഗ്ദാനം കഴി ഞ്ഞ് ഭര്‍തൃഗൃഹത്തിലേ യ്ക്ക് പോകുന്നതിനു മുന്‍പ് അമ്മയാകുക എ ന്ന വലിയ വെല്ലുവിളിയെ വിശ്വാസത്തിന്‍റെ കരുത്തുകൊ ണ്ട് നേരിടുന്ന കന്യകയുടെ മൃദുസ്വരം ഉയര്‍ന്നു. "ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വാക്ക് എ ന്നില്‍ നിറവേറട്ടെ." ആ നിമിഷം വചനം മാംസം ധരിച്ച് മറിയത്തിന്‍റെ ഹൃദയത്തിലും ഉദരത്തിലും വസിച്ചു.
മൂന്നാമത്തെ മംഗലവാര്‍ത്ത ലഭിക്കുന്നത് ആശാരിപ്പണി ചെ യ്യുന്ന ഒരു ചെറുപ്പക്കാരനാണ്. പ്രതിശ്രുത വധു ഗര്‍ഭിണിയാണെന്നറിഞ്ഞ് എങ്ങനെ പ്രതികരിക്ക ണം എന്ന മാനസിക സംഘര്‍ഷത്തിന്‍റെ വേളയിലാണ് ദൈവദൂതന്‍ സന്ദേശവുമായെത്തുന്നത്. "ദാവീദിന്‍റെ പുത്രനായ ജോസ ഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. അവള്‍ ഒരുപുത്രനെ പ്രസവിക്കും നീ അവന് യേശു എന്നു പേരിടണം എന്തെന്നാല്‍ അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കും. കന്യക ഗര്‍ഭം ധരി ച്ച് ഒരുപുത്രനെ പ്രസവിക്കും ദൈ വം നമ്മോടുകൂടെ എന്നര്‍ത്ഥമു ള്ള 'എമ്മാനുവേല്‍' എന്ന് അവന്‍ വിളിക്കപ്പെടും എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുള്‍ ചെ യ്തത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്." മംഗലവാര്‍ത്തയ്ക്ക് പ്രത്യുത്തരം നല്കുന്ന ജോസഫ് തന്‍റെ ഭാര്യ യെ സ്വീകരിച്ച് കുഞ്ഞിന്‍റെ പിതൃ ത്വം ഏറ്റെടുത്തു. സദ്വാര്‍ത്തകളുടെയും അതിനോടുള്ള ഭാവാത്മകമായ പ്രതികരണങ്ങളുടെയും പരമ്പരയുടെ പരിസമാപ്തിയെന്നോണം ക്രിസ്മസ് രാത്രിയില്‍ സാധാരണക്കാരായ ആട്ടിടയര്‍ക്ക് ലോകചരിത്രത്തിലേയ്ക്കും ഏറ്റ വും വലിയസദ്വാര്‍ത്ത ലഭിക്കുകയാണ്. സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. "ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്തു ഇ ന്നു ജനിച്ചിരിക്കുന്നു" (ലൂക്കാ 2:11).
സ്വര്‍ഗ്ഗീയസന്ദേശം കേട്ട് രക്ഷകനായി പിറന്ന ദിവ്യശിശുവിന്‍റെ സവിധത്തിലെത്തിയ ആട്ടിടയര്‍ കാണുന്നത് അവരിലൊരുവനെ പോലിരിക്കുന്ന ഒരു ശിശുവിനെ ആണ്. പിള്ളക്കച്ചകൊണ്ട് പൊ തിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശു. തങ്ങളുടേതിനെക്കാള്‍ ദരിദ്രമായ വേ ഷം, പശ്ചാത്തലം. പുല്‍ക്കൂട്ടിലെ ദിവ്യഉണ്ണിയുടെ സമീപത്തായിരിക്കുമ്പോള്‍ തങ്ങളുടെ എളിയ ഭവനങ്ങളെക്കുറിച്ച് അവര്‍ക്ക് അ ഭിമാനം തോന്നിയിട്ടുണ്ടാകണം. അവരുടെ അഭിമാനബോധവും സന്തോഷവും കെടുത്തുന്ന, വ ലിപ്പത്തിന്‍റെയും പ്രൗഢിയുടെ യും ഒരശംപോലും തന്‍റെ ജനന വേളയിലും ജീവിതത്തിലും ഉ ണ്ടാകരുതെന്ന് രക്ഷകന് നിര്‍ബന്ധമുണ്ടായിരുന്നു.
തിരുക്കുടുംബത്തിന് ക്രിസ്മ സ് രാത്രിയില്‍ സത്രത്തില്‍ ഇടം കിട്ടാതെ പോയത് ലാളിത്യവും ദാരിദ്ര്യവും ജീവിതശൈലിയാക്കിയവന്‍റെ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായിരുന്നു. തനിക്ക് സൗകര്യം ഒരുക്കുവാന്‍ വേണ്ടി ആരുടെയും സൗകര്യം നഷ്ടപ്പെടരുതെന്ന് യേശു ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ യേശുവിന്‍റെ ജനനസ്ഥലം, അതിന്‍റെ ലാളിത്യം കൊ ണ്ട് ശ്രദ്ധേയമായി. ദൈവപുത്രന്‍ സ്നേഹമായി, കാരുണ്യമായി അ വതരിക്കാന്‍ ദൈവത്തിന്‍റെ അനന്തജ്ഞാനവും ശക്തിയും കണ്ടെത്തിയതാണ് ബസ്ലഹേമിലെ പുല്‍ക്കൂട്. പുല്‍ക്കൂട് ക്രിസ്തുമസ് അലങ്കാരങ്ങളുടെയും ആ ഘോഷങ്ങളുടെയും ഭാഗമായി ഒ തുങ്ങേണ്ട ഒന്നല്ല. അതു സകല മനുഷ്യരും നെഞ്ചിലേറ്റേണ്ട ജീ വിതനിയമമാണ്.
പുല്‍ക്കൂടാണ് ആഗോള പാര്‍ പ്പിട പ്രശ്നങ്ങള്‍ക്ക് പരിഹാരം. ഇന്‍ഡ്യയിലും ലോകത്തിലെ നിരവധി ദരിദ്രരാജ്യങ്ങളിലും ലക്ഷക്കണക്കിന് ഭവനരഹിതര്‍ ഉണ്ടെങ്കില്‍ അതിന്‍റെ കാരണം വീടിനെക്കുറിച്ചുള്ള നമ്മുടെ വികലമായ സങ്കല്‍പ്പമാണ്. വീട് താമസസ്ഥ ലം എന്നതിലുപരി, പ്രൗഢിയും വലിപ്പവും കാണിക്കാനുള്ള ഇടമായി തരംതാണിരിക്കുകയാണ്. സാധാരണക്കാരുടെ പരിധിയിലൊതുങ്ങുന്ന ഒരു ഭവനത്തെക്കുറിച്ചുള്ള സങ്കല്‍പമാണ്, സകലര്‍ ക്കും വീടുണ്ടാകണം എന്നാഗ്രഹിക്കുന്ന സ്വര്‍ഗീയപിതാവിന്‍റെ മനസ്സിലുണ്ടായിരുന്നത്. ചുറ്റുപാടുകളെ മുറിപ്പെടുത്താതെ സാധാരണക്കാരന്‍റെ പരിധിയിലൊതുങ്ങുന്ന ലളിതമായ ഭവനം മാതൃകയായി സ്വീകരിച്ചാല്‍ ഭവനരഹിതരില്ലാതെയാകും.
വസ്ത്രത്തെക്കുറിച്ചും അതുതന്നെ പറയാനാകും. പിള്ളക്കച്ച ധരിച്ച് പുല്‍ക്കൂട്ടില്‍ മയങ്ങുന്ന ശിശു, ശൈലി മാറ്റത്തിനുള്ള സൗമ്യമായ ആഹ്വാനമാണ്. വ സ്ത്രം വലിപ്പം കാണിക്കാനുള്ള മാര്‍ഗ്ഗമായി തരം താഴ്ന്നിരിക്കുകയാണ്. കോടികളുടെ വസ്ത്രം ധ രിക്കുന്നവരുടെ വിവാഹമാമാങ്കങ്ങളും ലക്ഷങ്ങളുടെ വസ്ത്രം ധരിക്കുന്ന നേതാക്കന്‍മാരുടെ പ്ര കടനങ്ങളും സ്ഥിരം വാര്‍ത്തയാ യി മാറുകയാണ്. വസ്ത്രത്തിന്‍റെ കാര്യത്തില്‍ ലക്ഷങ്ങള്‍ ഇല്ലായ്മ അനുഭവിക്കുന്നുണ്ടെങ്കില്‍ അതി ന്‍റെ കാരണം സാധാരണക്കാര ന്‍റെ പരിധിയിലൊതുങ്ങാത്ത വി കലമായ വേഷവിധാന ശൈലിയാണ്. ലളിതവസ്ത്രം ധരിക്കുന്നവര്‍ക്കും ദാരിദ്ര്യവും നഗ്നതയും അനുഭവിക്കുന്നവര്‍ക്കും അഭിമാനബോധം പകരുകയാണ് കാലിത്തൊഴുത്തിലെ ദരിദ്രശിശു- കാല്‍വരിയില്‍ നഗ്നനായി മരിച്ചവന്‍. സകല മനുഷ്യര്‍ക്കും സദ്വാര്‍ ത്തയാകുന്ന, രക്ഷ പകരുന്ന പുല്‍ ക്കൂട് ഒരു പുതുജനനത്തിനുള്ള വേദിയാകണം. പുല്‍ക്കൂട്ടില്‍ പിറന്നത് ലോകത്തിന്‍റെ പാപം നീ ക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടാണ്. കളങ്കമില്ലാത്ത കുഞ്ഞാടിന്‍റെ രക്തം സകല പാപികളുടെയും വീണ്ടെടുപ്പിന്‍റെ വിലയാണ്. പാപമില്ലാത്ത ബലിയാടിന്‍റെ സമര്‍പ്പ ണം സകല മനുഷ്യരുടെ മോചനദ്രവ്യമാണ്, രക്ഷയാണ്. വിശ്വാ സം വഴി സമര്‍പ്പണം വഴി അവന്‍ നല്കുന്ന രക്ഷയില്‍ പങ്കുചേരണമെന്ന് കാല്‍വരിബലിയില്‍ അടുത്തുനിന്ന് പങ്കുചേര്‍ന്ന യോഹന്നാന്‍ ഓര്‍മ്മിപ്പിക്കുന്നു. അവ നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനായി തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം അത്രമാത്രം ദൈവം നമ്മെ സ്നേ ഹിച്ചു (യോഹ. 3:16). പിതാവി ന്‍റെ സ്നേഹത്തിന്‍റെ സമ്പത്തു മുഴുവനും നമ്മിലൊരുവനായ പു ത്രനിലൂടെ സ്വന്തമാക്കിയ നമുക്ക് വീണ്ടും ജനിക്കാതിരിക്കുക അ സാധ്യമാണ്. യേശുവിന്‍റെ സ്നേ ഹം മുഴുവന്‍ ലഭിച്ച നമുക്ക് യേശു വിനെപ്പോലെ സ്നേഹിക്കാനുള്ള വിളിയാണ് ക്രിസ്തുമസ്.
തങ്ങളുടെ ഭവനങ്ങളില്‍ പുല്‍ ക്കൂടുകള്‍ ഒരുക്കുന്നത് രക്ഷകനു വീണ്ടും ജനിക്കാനല്ല. ഓരോ പുല്‍ക്കൂടും നമ്മുടെ ഓരോരുത്തരുടെയും പുതുജനനത്തിനു വേദിയാകണം. സ്വയം പരിത്യജിച്ച് കു രിശെടുത്ത് സഹോദരന്‍റെ രക്ഷകരായി രൂപാന്തരപ്പെടുന്നവരുടെ പുതുജനനം. പാപത്തിന്‍റെ ബ ന്ധനത്തില്‍ കഴിയുന്നവര്‍ക്ക് മോ ചനത്തിന്‍റെ പുനര്‍ജന്മം. പങ്കുവയ്ക്കലിന്‍റെ പാഠങ്ങള്‍ അറിയാത്തവര്‍ക്ക് തിരുനാളാഘോഷങ്ങളുടെയും വിവാഹാഘോഷങ്ങളുടെയും നിര്‍മ്മാണാഘോഷങ്ങളുടെയും ദശാംശം ഇല്ലാത്തവരുമായി പങ്കുവയ്ക്കുന്ന നന്മയിലേക്കുള്ള പുനര്‍ജന്മം. ആവശ്യങ്ങള്‍ പരിമിതപ്പെടുത്തുന്ന എളിയവരോട് ചേര്‍ന്ന് സ്നേഹവും സന്തോഷവും പങ്കുവയ്ക്കുന്ന നന്മയുടെ ഉപരിമേഖലയിലേക്കുള്ള പുനര്‍ജന്മം. അവസാനം കാലിത്തൊഴുത്തില്‍ പിറന്നവന്‍റെ അരൂപിയില്‍ സ്നാനം ചെയ്ത് എ ല്ലാവര്‍ക്കും എല്ലാമായിത്തീരുന്ന പുതുസൃഷ്ടിയായിത്തീരുന്ന ജനനം-സകലര്‍ക്കും സദ്വാര്‍ത്തയാകുന്ന ജനനം.
അങ്ങനെ ജനിച്ചവരുടെ മുന്‍ നിരയിലാണ് കരുണയുടെ മാലാഖയായ മദര്‍ തെരേസ. യേശു സ്നേഹത്തിന്‍റെ അവതാരമായി ജീവിച്ച മദര്‍ തെരേസ സകല ജ നങ്ങള്‍ക്കും സദ്വാര്‍ത്തയായി എ ന്ന സത്യം മദറിന്‍റെ സംസ്കാരചടങ്ങുകളും ഈ വര്‍ഷം നടന്ന വിശുദ്ധപദവി പ്രഖ്യാപനചടങ്ങുകളും വ്യക്തമാക്കി. വിശ്വാസത്തിന്‍റെയും, നിറത്തിന്‍റെയും, വര്‍ഗത്തിന്‍റെയും അടിസ്ഥാനത്തിലുള്ള എല്ലാ വ്യത്യാസങ്ങളും കാരുണ്യത്തിന്‍റെ സൂര്യവെളിച്ചത്തില്‍ ഇല്ലാതാകുന്നത് നാം അനുഭവിച്ചറിഞ്ഞു. മദര്‍ തെരേസയെപ്പോലെ യേശുവിന്‍റെ ചൈതന്യവും ജീവിതശൈലിയും സ്വന്തമാക്കിയവരുടെ ഒരു വ്യൂഹമാണ് ക്രിസ്തുമസ് രാത്രിയില്‍ നാം ഒരുക്കുന്ന പുല്‍ക്കൂട്ടില്‍ ജന്മം എടുക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org