സ്ത്രീജീവിതത്തിന്‍റെ ഒരു കേരളീയപാഠം

സ്ത്രീജീവിതത്തിന്‍റെ ഒരു കേരളീയപാഠം

മ്യൂസ്മേരി ജോര്‍ജ്

ഐക്യകേരളപ്പിറവിക്കുശേഷമുള്ള പെണ്‍ ജീവിതത്തിന്‍റെ സാമൂഹ്യസ്വഭാവത്തെ വിലയിരുത്തുന്നതു നമ്മുടെ സാമൂഹ്യജീവിതത്തിന്‍റെ വിലയിരുത്ത ലും വിമര്‍ശനവും കൂടിയാണ്. കു ടുംബം, മതം, ഭരണകൂടം, ഔ ദ്യോഗികജീവിതം, സംഘടനകള്‍ എന്നിവയിലൊക്കെയുള്ള സ്ത്രീ കര്‍തൃത്വങ്ങളുടെ സ്വഭാവം അ ന്വേഷിച്ചാല്‍ മാത്രമേ ഐക്യകേ രളപ്പിറവിക്കു ശേഷമുള്ള സ്ത്രീ ജീവിതത്തെ വിലയിരുത്താനാവൂ.
1956 നവംബര്‍ 1-ന് തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നീ രാഷ്ട്രീയ ഭൂപടങ്ങള്‍ ഒന്നിച്ചൊട്ടിച്ചേര്‍ന്നു കേരളമെന്ന സംസ്ഥാനം രൂപപ്പെട്ടു. 1957-ല്‍ ഐക്യകേരളത്തിന്‍റെ ആദ്യത്തെ ഇലക്ഷന്‍ വന്നു. പതിനൊന്നംഗ മന്ത്രിസഭ നിലവില്‍ വന്നു. അതിലൊരാള്‍ സ്ത്രീയായിരുന്നു. റവന്യൂ, വ്യവസായം എ ന്നിങ്ങനെ താരതമ്യേന പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്ത കെ.ആര്‍. ഗൗരിയായിരു ന്നു ഏക വനിതാമന്ത്രി. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സ്ത്രീ എന്ന നിലയിലുള്ള ശാരീരികമായ വേര്‍ തിരിവുകളെ പരിഗണിക്കാതെ രാ ഷ്ട്രീയമെന്ന പൊതുഘടകത്തെ കൂട്ടിപ്പിടിച്ച രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യകേരളപ്പിറവിക്കുമുമ്പ് ഇറങ്ങിത്തിരിച്ച കേരളീ യ സ്ത്രീത്വത്തിന്‍റെ മാതൃകയാ ണു ശ്രീമതി കെ.ആര്‍. ഗൗരി. എ ന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട അനുഭ വമല്ല. 1938-ല്‍ മഹാരാജാവിന്‍റെ ആട്ടപ്പിറന്നാളില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ പ്രതിഷേധജാഥയെ നയിച്ചത് അക്കാമ്മ ചെറിയാന്‍ എ ന്ന സ്ത്രീയായിരുന്നു. അവരെ കേരളത്തിന്‍റെ ഝാന്‍സിറാണി എന്നെല്ലാവരും ആദരവോടെ വിളിച്ചു. സുഭാഷ് ചന്ദ്ര ബോസിന്‍റെ ഐഎന്‍എയില്‍ ചേര്‍ന്നു ക്യാപ്റ്റനാവാന്‍ സാധിച്ച മലയാളി സ്ത്രീ ഉണ്ടായിരുന്നു. അങ്ങനെ ക്യാപ്റ്റന്‍ ല ക്ഷ്മി ദേശീയതയുടെ ചരിത്രത്തി ലെ സുപ്രധാന പേരായി മാറി. ഇ ങ്ങനെ ദേശീയ പ്രസ്ഥാനത്തിന്‍റെ യും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും നേതൃനിരയിലേക്ക് സമര്‍ പ്പിതരായി പ്രവര്‍ത്തിച്ച് എത്തിച്ചേര്‍ന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു. എങ്കിലും കേരളത്തിന്‍റെ നിയമസഭയില്‍ ഇന്നും പത്തു ശതമാനംപോലും സ്ത്രീ പ്രതിനിധികള്‍ ഉണ്ടായിട്ടില്ല. മന്ത്രിസഭയിലാകട്ടെ ഇപ്രാവശ്യത്തെ ചിത്രം ഒഴിച്ചാല്‍ അതെപ്പോഴും ഏകാംഗസ്ത്രീ പ്രാതിനിധ്യം ഉള്ളതായിരുന്നു. ഇപ്രാവശ്യം മാത്രം അതു രണ്ടംഗങ്ങളിലെത്തി. അതായത്, സ്ത്രീ ജനസംഖ്യയും വിദ്യാഭ്യാസവും നിയമസഭാപ്രാതിനിധ്യവും ത മ്മില്‍ ഒരു ബന്ധവും ഇല്ലാതായിരിക്കുന്നു. സംവരണത്തിലൂടെ മാ ത്രമേ സ്ത്രീയുടെ രാഷ്ട്രീയകര്‍ തൃത്വം സാധിക്കൂ എന്ന സമീപ നം സ്ത്രീവിരുദ്ധതയുടെ മുഖംതന്നെയാണു വെളിപ്പെടുത്തുന്നത്.
പരമ്പരാഗതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ പുരുഷാതിപ്രസരമാണു നില്നില്ക്കുന്നതെങ്കിലും പാരിസ്ഥിതിക-ദളിത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീയുടെ കര്‍തൃത്വം ശക്തമായി വന്നു എ ന്നത് ഐക്യകേരളപ്പിറവിക്കുശേഷമുള്ള കേരളീയ പൊതുജീവിതത്തില്‍ സന്നിഹിതമാണ്. മയിലമ്മ, സി.കെ. ജാനു, ലീലാകുമാരിയമ്മ തുടങ്ങിയവര്‍ ഇക്കാര്യങ്ങളില്‍ വഹിച്ച നേതൃത്വം മാറിവരുന്ന സാമൂഹ്യബോദ്ധ്യങ്ങളു ടെ പട്ടികയില്‍ പ്രധാനപ്പെട്ടതാണ്. ഔദ്യോഗികമേഖലയാകട്ടെ, സ്ത്രീസാന്നിദ്ധ്യംകൊണ്ടു നിബിഡമാണ്. 19-ാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ ഫാക്ടറികളിലും വിദ്യാലയങ്ങളിലും ജോലിയെടുക്കുന്ന സ്ത്രീകളുണ്ടായിരുന്നു. എ ന്നാല്‍ 1960-കള്‍ മുതല്‍ ഉദ്യോ ഗം തേടി വീടിനു പുറത്തേയ്ക്കു പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സ്ത്രീകള്‍ക്കു തൊഴിലിടങ്ങളാ യി മാറി. 1940-കളും 50-കളും മു തലുള്ള എഴുത്തുകാരുടെ കഥകളിലും മറ്റു രചനകളിലും ഓഫീസ് ജീവിതാനുഭവങ്ങള്‍ വിഷയമായി വരുന്നു. എന്നാല്‍ ഈ രംഗങ്ങളില്‍ കൂടുതലായി സ്ത്രീ സാന്നിദ്ധ്യം പ്രകടമാകുന്നത് 1960-കള്‍ മുതലാണ്. വിദ്യാഭ്യാസം ജോലിക്കുവേണ്ടി കൂടിയുള്ളതാണെന്ന് ഇടത്തരം, താഴ്ന്ന ഇടത്തരം സാമ്പത്തികമുള്ള വീടുകളിലെ സ്ത്രീകള്‍ ചിന്തിച്ചതും ഇ ക്കാലത്താണ്. ജോലി തേടി പേര്‍ ഷ്യയിലേക്കു പോകുന്ന നഴ്സുമാരും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇ റാക്ക്, ലിബിയ, ജര്‍മനി, ചെറിയ തോതില്‍ അമേരിക്ക എന്നിവിടങ്ങളിലേക്കെല്ലാം സ്ത്രീകള്‍ പോയിത്തുടങ്ങി. സ്ത്രീകള്‍ സ മ്പാദിക്കുന്ന വിദേശനാണ്യം കേരളത്തിന്‍റെ പൊതുസാമ്പത്തികനിലയെ മെച്ചപ്പെടുത്തുകയും ചെ യ്തു. മദ്ധ്യതിരുവിതാംകൂര്‍ ഇത്ത രം സാമ്പത്തികമുന്നേറ്റത്തിന്‍റെ ഉത്തമ മാതൃകയായി മാറി. ഈ അവസ്ഥ ഇന്നും തുടരുന്നു. പെ ണ്‍മക്കള്‍/പെങ്ങന്മാര്‍/ഭാര്യമാര്‍ എന്നിവര്‍ വിദേശങ്ങളില്‍ ജോലിക്കെത്തി അതിലൂടെ വീടിനു സ മ്പത്തും ഭര്‍ത്താവിനും ആങ്ങളമാര്‍ക്കും വിദേശജോലി വാങ്ങി കൊടുക്കുകയും ചെയ്ത സ്ത്രീ കള്‍ നിരവധിയാണ്. നഴ്സിംഗ് ജോലിയുടെ ആകര്‍ഷണവലയത്തില്‍പ്പെട്ടു ജീവിതം രക്ഷപ്പെടുത്തിയവര്‍ നിരവധിയാണ്. ഇടത്ത രം ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ഈ പന്ഥാവിലേക്ക് ആദ്യം ഇറങ്ങി പുറപ്പെട്ടത്. പിന്നീടു സാമ്പത്തികപ്രയാസമുള്ള ഇതര മതസമുദായാംഗങ്ങളും ഈ വഴി തിരഞ്ഞെടുത്തിട്ടുണ്ട്.
ഇത്തരമൊരു സാമ്പത്തിക മു ന്നേറ്റത്തിന്‍റെ അനന്തരഫലങ്ങളിലൊന്നു വലിയ വലിയ വീടുകള്‍ നിര്‍മിക്കാനുള്ള ആക്രാന്തമാണ്. കേരളത്തിലെ കുന്നുകളും മലകളും ഇടിച്ച്, കായല്‍നിലങ്ങള്‍ നികത്തിയുള്ള സൗധനിര്‍മാണത്തിന്‍റെ മൂലധനങ്ങളിലൊരു പ്ര ധാന ഘടകം വിദേശനാണ്യമാണ്. പരമ്പരാഗതമായ കാര്‍ഷികവൃത്തിയില്‍ നിന്നുള്ള പിന്മാറ്റവും ഇതോടൊപ്പം സംഭവിക്കുന്നുണ്ട്. കപ്പ യും ചേനയും മറ്റു നടുതലകളുമടങ്ങിയ ഭക്ഷ്യോത്പന്നങ്ങളുടെ കൃഷിയില്‍ നിന്നുള്ള പിന്മാറ്റവും മെല്ലെ സംഭവിക്കുന്നു. നമ്മുടെ കാര്‍ഷികോത്പന്നങ്ങളുടെ സ്ഥാനത്തേയ്ക്കു തമിഴ്നാ ട് പച്ചക്കറിയും ആന്ധ്രാനെല്ലും മേല്‍ക്കൈ സ്ഥാനം നേടുന്നതി ലും കാര്‍ഷികകേരളത്തില്‍ നി ന്നുള്ള കൊഴിഞ്ഞുപോക്ക് പ്രധാ ന കാരണമാണ്. ചെറുപ്പക്കാര്‍ വി ദേശങ്ങളിലേക്കു പോയിത്തുടങ്ങിയതിലുള്ള പെണ്‍പങ്കു നിസ്സാരമല്ല. ആയതിനാല്‍ തുടര്‍ന്നു വരു ന്ന സാമ്പത്തികവ്യതിയാനങ്ങളി ലും സ്ത്രീകളുടെ പങ്കു പ്രധാനപ്പെട്ടതാകുന്നു.
സാമ്പത്തിക സ്രോതസ്സും പ്രേരകശക്തിയും സ്ത്രീകളാകുമ്പോഴും സാമൂഹ്യമായ ലൈംഗികാധികാരത്തിന്‍റെ സ്വഭാവത്തില്‍ മാറ്റം സംഭവിക്കാതിരിക്കുന്നു എ ന്നതിന്‍റെ പ്രയോഗശാലയാണു കേരളം. ദായക്രമം, വീടകത്തെ അധികാരം, പള്ളി, ഭരണത്തിലെ അധികാരം, കുടുംബസ്വത്തിലു ള്ള പങ്കാളിത്തം എന്നിവയിലൊ ക്കെ പഴയ പാഠങ്ങളെ അണുവിട തെറ്റാതെ സൂക്ഷിക്കാനും കേരളീയസമൂഹം ശ്രദ്ധ വയ്ക്കുന്നു. വൈരുദ്ധ്യാത്മകമായ ഇരട്ടഭാഗധേയത്തെ അഭംഗുരം സൂക്ഷിക്കാന്‍ പഠിച്ചുവച്ചിരിക്കുന്ന ഈ സമൂഹത്തെ നിന്ദിച്ചാല്‍ ഇപ്പോ ഴും രോഷാകുലരായി മീശ പിരിക്കാന്‍ സജ്ജമാണിവിടം. മുഖ്യ സാമ്പത്തികസ്രോതസ്സായി ഭാര്യ യോ മകളോ പെങ്ങളോ ആയിരിക്കുമ്പോഴും വീടിനകത്തെയും സാമൂഹ്യ ഇടങ്ങളിലെയും പരമാധികാരി പുരുഷന്‍തന്നെയായിരിക്കുന്ന വിചിത്രമായ നയം നമ്മള്‍ പാലിക്കുന്നു. പുരുഷനും സ്ത്രീ യും ഇക്കാര്യത്തില്‍ പരസ്പരം പഴയ മാതൃകകളെ പിന്തുടരുന്നതില്‍ ഒരു അനൗചിത്യവും കരുതുന്നില്ല.
ഐക്യകേരളത്തിന്‍റെ പിറവികാലം ഇടുക്കിയിലേക്കുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച കാ ലം കൂടെയാണ്. ഒപ്പം, മലബാര്‍ കുടിയേറ്റവും ത്വരിതമാക്കപ്പെട്ടു. ഇടുക്കി (ഹൈറേഞ്ച്) മലബാര്‍ കുടിയേറ്റങ്ങളിലെ സ്ത്രീയനുഭവങ്ങള്‍ കേരളത്തിന്‍റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ടതാണ്. വിപരീത കാലാവസ്ഥയില്‍ താത്കാലിക വസതികളില്‍ (കെട്ടുറപ്പില്ലാത്ത വീടുകളില്‍) വീ ടകത്തും പറമ്പിലും പണിയെടു ത്ത സ്ത്രീകളുടെ അദ്ധ്വാനത്തി ന്‍റെ മൂല്യം വേണ്ടവിധത്തില്‍ അ ടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ? അ തിനൊപ്പമാണു എട്ടും പത്തും പ്രസവങ്ങള്‍, കുട്ടികളെ വളര്‍ത്തല്‍, ആഹാരമുണ്ടാക്കല്‍, വീട്ടിലുള്ള വര്‍ക്കും പറമ്പില്‍ പണിയുന്നവര്‍ ക്കും വച്ചുവിളമ്പല്‍, ബാക്കി സമ യം പറമ്പിലെ പണികള്‍. ഇതും ഐക്യകേരളപ്പിറവിക്കുശേഷമു ള്ള സ്ത്രീ ജീവിതഗാഥയിലെ പ്ര ധാന അദ്ധ്യായങ്ങളോ പര്‍വങ്ങ ളോ ആണ്.
കേരളത്തിന്‍റെ രാഷ്ട്രീയപ്രബുദ്ധത പ്രധാനപ്പെട്ട കാര്യമാണ്. ജാതിവിരുദ്ധ പ്രക്ഷോഭങ്ങളിലും സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളിലും സ്ത്രീപ്രാതിനിധ്യമുണ്ട്. ഇന്ത്യന്‍ ഭരണഘടനാരചനയില്‍ അംബേദ്കറോടൊപ്പം പ്രവര്‍ത്തി ച്ച സ്ത്രീകള്‍ ഇവിടെയുണ്ട്. അ ഖിലേന്ത്യാടിസ്ഥാനത്തില്‍ ശ്ര ദ്ധേയരായ സ്ത്രീകള്‍ കേരളത്തി ലുണ്ടായിരുന്നെങ്കില്‍ 1996-ല്‍ ത്രി തലപഞ്ചായത്തുകളിലേക്ക് 33 ശ തമാനം സ്ത്രീസംവരണം വരുന്നതുവരെ കേരളത്തിന്‍റെ സാമൂഹ്യരാഷ്ട്രീയ ഭാഗധേയങ്ങളില്‍ സ്ത്രീ സാന്നിദ്ധ്യം തുലോം പരിമിതമായിരുന്നു.
കഴിഞ്ഞ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം കേരളത്തിലെ സ്ത്രീസാക്ഷരത ഇന്ത്യന്‍ ദേശീ യ ശരാശരിയേക്കാള്‍ വളരെ മുമ്പിലാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെ യും എണ്ണം ഏതാണ്ടു തുല്യമാ ണ്. കലാലയങ്ങളിലും യൂണിവേഴ്സിറ്റികളിലും പെണ്‍കുട്ടികള്‍ സജീവസാന്നിദ്ധ്യമാണ്. പെണ്‍ കുട്ടികളുടെ ആരോഗ്യത്തിലും കേരളം മുന്‍പന്തിയിലാണ്. ഇത്ത രം നേട്ടങ്ങളെ അലോസരപ്പെടുത്തുംവിധം സ്ത്രീശരീരത്തോടു ള്ള ക്രൂരവും അവിഹിതവുമായ ഇടപെടലുകളും ഇടപാടുകളും വര്‍ദ്ധിച്ചുവരുന്നു. 1996 മുതല്‍ കേരളം വളരെ ചര്‍ച്ച ചെയ്യപ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ നിരവധിയാണ്. 1996-ലെ സൂര്യനെല്ലി കേസ്, അതേ വര്‍ഷത്തെ വിതുരകേസ്, തുടര്‍ന്നു തോപ്പുംപടി, കളമശ്ശേരി, കൊട്ടിയം, പറവൂര്‍ കേസുകളുടെ തുടര്‍ച്ചകള്‍. ഇഴഞ്ഞുനീങ്ങുന്ന കേസും കോടതിനപടികളും കൂറുമാറുന്ന സാ ക്ഷികളും ഇരകളും വളരെ വിചിത്രമായ ഒരു ചൂഴ്നിലമായി ഇത്ത രം കേസുകള്‍ മാറുന്നതും കേരളത്തിന്‍റെ ദാരുണദൃശ്യമാണ്. ന മ്മുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങളെയും ഔദ്യോഗികരംഗങ്ങളിലെ സ്ത്രീസാന്നിദ്ധ്യത്തെയും പോലെതന്നെ പ്രധാനപ്പെട്ടതാണ് ഈ ദയനീയ നിലയും. സ്ത്രീയെ ഒരു 'ചരക്കായി' കാണുന്ന പ്രവണത ശക്തമാണിപ്പോഴും. ഐ എഎസ്, ഐപിഎസ് പോലുള്ള ഭരണനിര്‍വഹണമേഖലകളിലെ ഉയര്‍ന്ന ജോലികളിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഇക്കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥകളോടുപോലും ലൈംഗികമായി അപമര്യാദയോ ടെ പെരുമാറിയതിന്‍റെ അനുഭവങ്ങളുമുണ്ട്. സ്ത്രീശരീരം ഒരു ഉപഭോഗവസ്തുവായി കാണുന്ന ചി ന്തയും കേരളീയ സമൂഹത്തിലുണ്ട്.
മതജീവിതത്തിലും കേരളീയാനുഭവങ്ങളുടെ ഒരു വിലയിരുത്തല്‍ നല്ലതാണ്. കത്തോലിക്കാസഭയു ടെ വിശുദ്ധരുടെ പദവിയിലെത്തി നില്ക്കുന്ന അല്‍ഫോന്‍സാമ്മ യും എവുപ്രാസ്യാമ്മയും വലിയ പ്രാധാന്യം ഇക്കാര്യത്തില്‍ വഹിക്കുന്നു. ത്യാഗം, ആത്മീയാനുഭൂതി, ക്രിസ്ത്വാനുഭവത്തിന്‍റെ ഉദാ ത്ത മാതൃകാജീവിതം എന്നിവയിലൊക്കെ ഈ വിശുദ്ധകള്‍ ലോകമാതൃകകളാണ്. യൂറോപ്പിനു പുറത്തേയ്ക്കു വിശുദ്ധരുടെ എണ്ണം കൂടിവരുന്ന ഇക്കാലത്തു കേരള വും ഇക്കാര്യത്തില്‍ പ്രാതിനിധ്യം വഹിക്കുന്നു. മാതാ അമൃതാനന്ദമയിയും ലോകശ്രദ്ധയാകര്‍ഷിക്കു ന്ന ആത്മീയസാന്നിദ്ധ്യമാകുന്നു. ഇങ്ങനെ ചില ദീപസ്തംഭങ്ങള്‍ ഉ ണ്ടെങ്കിലും മതജീവിതത്തില്‍ സ്ത്രീ കള്‍ ഒരു വിശ്വാസിപ്പറ്റം മാത്രമാണ്. വിശ്വാസത്തിന്‍റെ പരമ്പരാഗതവഴികള്‍ക്കു പ്രാമുഖ്യം ഉണ്ടെങ്കിലും സാമൂഹ്യഇടങ്ങളില്‍ സജീവമായി ഇടപെടാന്‍ ശ്രമിക്കുന്നവ രും ദൈവശാസ്ത്രപഠനങ്ങള്‍ക്കു ശ്രമിക്കുന്നവരുമായ സ്ത്രീകളും പരിമിതമായ തോതിലുണ്ട്.
സാഹിത്യം, മാധ്യമപ്രവര്‍ത്തനം, സിനിമ, സംഗീതം, കരകൗശലം, കച്ചവടം, പ്രസാധനം, കമ്പനി ഭരണകര്‍ത്താക്കള്‍ തുടങ്ങിയ മേഖലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച കുറച്ചു സ്ത്രീകളെ അ വിടവിടെ കാണുന്നുണ്ട്. മാധവിക്കുട്ടി, സുഗതകുമാരി, ലീലാമേനോന്‍, മഞ്ജു വാര്യര്‍, ശോഭന, കെ.എസ്. ചിത്ര, മൈത്രിബുക്സ് തുടങ്ങിയ പേരുകള്‍ നമക്ക് ഉദാഹരിക്കാവുന്നതാണ്. വീടും വീട്ടുകാര്യങ്ങള്‍ക്കുമൊപ്പം തങ്ങളുടെ കരിയര്‍ പ്രാധാനമായി കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്. പക്ഷേ, മതം, ജാതി, ഫ്യൂഡലിസം എന്നിവയുടെയൊ ക്കെ സമ്മേളിതസംഗമ ഭൂമിയായ സാമൂഹ്യജീവിത ഇടത്തില്‍ തന്‍റെ പേരിന്‍റെ ഒരക്ഷരമെങ്കിലും എഴുതിചേര്‍ക്കണമെങ്കില്‍ സ്ത്രീക്ക് ഒരുപാടു ശ്രമിക്കേണ്ടി വരുന്നു എ ന്നതാണ് ഇന്നിന്‍റെയും അവസ്ഥ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org