ആന്റിക്കും മിനിസ്‌തേരിയും: വിശ്വാസപരിശീലനത്തിന്റെ ദിശാബോധത്തെ പുനഃക്രമീകരിക്കുന്ന പ്രബോധന രേഖ!

ആന്റിക്കും മിനിസ്‌തേരിയും: വിശ്വാസപരിശീലനത്തിന്റെ ദിശാബോധത്തെ പുനഃക്രമീകരിക്കുന്ന പ്രബോധന രേഖ!

ഫാ. ഡോ. ടോം ഓലിക്കരോട്ട്
ഡയറക്ടര്‍, ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, തലശ്ശേരി

ഫാ. ഡോ. ടോം ഓലിക്കരോട്ട്
ഫാ. ഡോ. ടോം ഓലിക്കരോട്ട്

ക്രൈസ്തവ വിശ്വാസജീവിതത്തിലെ അതിപ്രധാനമായ നി യോഗങ്ങളിലൊന്ന് നിശ്ചയമായും വിശ്വാസപ്രഘോഷണത്തിന് അഥവാ വിശ്വാസ കൈമാറ്റത്തിനുള്ള ആഹ്വാനമാണ്. 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിന്‍' എന്ന നസ്രത്തിലെ യേശുവിന്റെ വാക്കുകളില്‍ വിശ്വാസ കൈ മാറ്റ ദൗത്യത്തിന്റെ അടിസ്ഥാനങ്ങള്‍ നാം കണ്ടെത്തുന്നുണ്ട്. 21-ാം നൂറ്റാണ്ട് വിശ്വാസനഷ്ടത്തിന്റെകൂടെ നൂറ്റാണ്ടാണ്. മനുഷ്യവംശം നേടിയ പുരോഗതികളും അറിവുകളും ദൈവത്തെ കൂടാതെ മനുഷ്യന്‍ കേന്ദ്രസ്ഥാനത്താകുന്ന മറ്റൊരു ലോകക്രമം സൃഷ്ടിക്കാന്‍ പ്രേരകമായിട്ടുണ്ട്. ഇതിന്റെ പരിണിതഫലം മൂല്യനഷ്ടങ്ങളും വിശ്വാസതകര്‍ച്ചയുമാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പടിഞ്ഞാറന്‍ വികസിത രാജ്യങ്ങളിലെ സഭ നേരിടുന്ന ഏറ്റവും ഗൗരവമായ പ്രതിസന്ധിയും ഇതുതന്നെയാണ്. ആത്മവിമര്‍ശനാത്മകമായ ഒരു ചരിത്ര വിശകലനം – വിശ്വാസ കൈ മാറ്റത്തില്‍ തലമുറകള്‍ കാണിച്ച നിസംഗതയും ജാഗ്രതകുറവുമാണ് വിശ്വാസനഷ്ടത്തിലേക്ക് നയിച്ച കാരണങ്ങളില്‍ പ്രധാനപ്പെട്ടത് എന്ന തിരിച്ചറിവ് നമുക്ക് തരുന്നുണ്ട്. ഈ ഒരു ചിന്ത വിശ്വാസത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും കാര്യക്ഷമവും അവധാനതയോടെയുമായ വിശ്വാസ കൈമാറ്റത്തിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ഇവിടെയാണ് ആന്റിക്കും മിനിസ്‌തേരിയും – അഥവാ പൗരാണിക ശുശ്രൂഷ എന്ന പേരില്‍ ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച അപ്പസ്‌തോലിക ലേഖനത്തിന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സഭയാണ് ഈ പ്രബോധന രേഖയുടെ പശ്ചാത്തലമായി വര്‍ത്തിക്കുന്നത് എന്നാലും മതബോധന ശുശ്രൂഷയ്ക്ക് എല്ലാക്കാലത്തും സഭയുടെ ജീവിതത്തിലുള്ള അതീവ പ്രാധാന്യത്തിലേക്കാണ് ഈ ലേഖനം നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്. ഒപ്പം വിശ്വാസ പരിശീലനത്തിന്റെ നൂതന സാധ്യതകളെപ്പറ്റി ചര്‍ച്ചചെയ്യാനും.

മതബോധനത്തെ സുവിശേഷപ്രഘോഷണംതന്നെയായി അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു എന്നതാണ് ഈ പ്രബോധന രേഖയുടെ മുഖ്യ ആകര്‍ഷണം. അതുകൊണ്ടുതന്നെ തികച്ചും ബോധപൂര്‍വ്വമാണ് വിശ്വാസ പരിശീലനത്തെ ഫ്രാന്‍സിസ് പാപ്പാ 'പൗരാണിക ശുശ്രൂഷ' എന്നു വിളിക്കുന്നത്. പുതിയനിയമ കാലഘട്ടങ്ങളില്‍ സഭയില്‍ നിലനിന്നിരുന്ന 'പ്രബോധകര്‍' എന്ന ശുശ്രൂഷാ സ്ഥാനത്തിന്റെ തുടര്‍ച്ചയായാണ് പാപ്പാ വിശ്വാസ പരിശീലകരെ പരിഗണിക്കുന്നത് (1 കോറി. 12:25-31, ലൂക്കാ 1:3-4, ഗലാ 6:6).

സഭയുടെ സിനഡാലിറ്റി സ്വഭാവം, സഭയില്‍ അല്മായര്‍ക്കുള്ള പ്രാധാന്യം, വിവിധ അല്മായ ശുശ്രൂഷക്കുള്ള തുറവി എന്നീ ആശയങ്ങളുടെ തുടര്‍ച്ച ഈ പ്രബോധനരേഖയില്‍ വ്യക്തമാണ്. ആഗോളസഭയിലെ 30 ലക്ഷത്തോളം വരുന്ന വിശ്വാസപരിശീലകരെ – സുവിശേഷ പ്രഘോഷണം എന്ന പുരാതന ദൗത്യത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഈ പ്രബോധന രേഖ സഭയിലെ വിശ്വാസ പരിശീലനത്തിനും അല്മായ ശുശ്രൂഷകള്‍ക്കും പുതിയ മാനങ്ങളും സ്വീകാര്യതയും ഉറപ്പാക്കുന്നതാണെന്ന് നിസ്സംശയം പറയാം.

ഫ്രാന്‍സിസ് പാപ്പയുടെ നാളിതുവരെയുള്ള സഭാദര്‍ശനങ്ങളുടെ തുടര്‍ച്ചയായ ആവിഷ്‌കാരമായിട്ടാണ് ഈ പ്രബോധനരേഖയെ നാം മനസ്സിലാക്കേണ്ടത്. സഭയുടെ സിനഡാലിറ്റി സ്വഭാവം, സഭയില്‍ അല്മായര്‍ക്കുള്ള പ്രാധാന്യം, വിവിധ അല്മായ ശുശ്രൂഷക്കുള്ള തുറവി എന്നീ ആശയങ്ങളുടെ തുടര്‍ച്ച ഈ പ്രബോധനരേഖയില്‍ വ്യക്തമാണ്. ആഗോളസഭയിലെ 30 ലക്ഷത്തോളം വരുന്ന വിശ്വാസപരിശീലകരെ – സു വിശേഷ പ്രഘോഷണം എന്ന പുരാതന ദൗത്യത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഈ പ്രബോധന രേഖ സഭയിലെ വിശ്വാസ പരിശീലനത്തിനും അല്മായ ശുശ്രൂഷകള്‍ക്കും പുതിയ മാനങ്ങളും സ്വീകാര്യതയും ഉറപ്പാക്കുന്നതാണെന്ന് നിസ്സംശയം പറയാം.

വിശ്വാസ പരിശീലന രംഗത്ത് ഫ്രാന്‍സിസ് പാപ്പ ഏതെങ്കിലും നൂതനമായ കണ്ടുപിടുത്തമോ പ്ര ബോധനമോ ആണ് ആന്റിക്കും മിനിസ്‌തേരിയും-ലൂടെ കൊണ്ടുവരുന്നത് എന്ന് തെറ്റിദ്ധരിക്കാന്‍ പാടില്ല; സഭയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രബോധന പാരമ്പര്യത്തെ നൂതനമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയും തന്റെ മുന്‍ഗാമികളായ മാര്‍പാപ്പമാരുടെ ആശയങ്ങളുടെ സാക്ഷാത്കാരവുമാണ് പാപ്പ ഇവിടെ ചെയ്തത്. ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ പാപ്പ "മിനിസ്‌തേരിയ ക്വേദാം", "എവംഗേലി നുണ്‍ഷിയാന്തി" എന്നിവയില്‍ പ്രബോധകര്‍ എന്നും സഭയുടെ വിശുദ്ധ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ "ആദ്‌ജെന്തസ്" എന്ന പ്രമാണ രേഖയിലൂടെ വിശ്വാസത്തിന്റെ വ്യാപനത്തില്‍ മതബോധകര്‍ക്കുള്ള സ്ഥാനവും അവരോടുള്ള കടപ്പാടും എടുത്തുപറയുന്നതും ശ്രദ്ധേയമാണ് (AG. 17). കൂടാതെ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 1998-ല്‍ പുറത്തിറക്കിയ ജനറല്‍ ഡിറക്ടറി ഓഫ് കാറ്റക്കിസം, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാറ്റക്കേസി ത്രെദേന്തേ – എന്നിവയിലെല്ലാം വിശ്വാസ പരിശീലനം എന്ന പുരാതന ശുശ്രൂഷയുടെ പ്രാധാന്യം വളരെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. അപ്പോള്‍ സഭയുടെ ശ്ലൈഹിക പ്ര ബോധന പാരമ്പര്യത്തിന്റെ ഭാഗവും തുടര്‍ച്ചയുമായിട്ടാണ് ആന്റിക്കും മിനിസ്‌തേരിയും എന്ന പ്ര ബോധന രേഖ ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കിയിരിക്കുന്നത്.

ആന്റിക്കും മിനിസ്‌തേരിയും-ലൂടെ വിശ്വാസ പരിശീലകരെ സഭയിലെ ശുശ്രൂഷാ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ പറയുന്നത് പ്രധാനമായും നാലു കാര്യങ്ങളാണ്:

1. സഭയുടെ ശ്ലൈഹിക പാരമ്പര്യത്തോട് ചേര്‍ന്നാണ് ഈ ശുശ്രൂഷ നിര്‍വ്വഹിക്കേണ്ടത്. ഒരു രൂപതയിലെ പ്രഥമ മതാധ്യാപകന്‍ മെത്രാനാണ്. അദ്ദേഹത്തിന്റെ ദൗത്യത്തെ സഹായിക്കുകയാണ് വൈദികര്‍ ഉള്‍പ്പെടെ മറ്റെല്ലാ വിശ്വാസപരിശീലകരും ചെയ്യേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നത്. ഇതിലൂടെ വിശ്വാസ കൈമാറ്റത്തിന്റെ സഭാത്മക മാനം (Ecclesial Dimension) ആണ് ഉയര്‍ത്തിക്കാട്ടുന്നത്.

2. വിശ്വാസ പരിശീലനത്തെ പാപ്പ ഒരു ദൈവവിളിയായാണ് വിശേഷിപ്പിച്ചിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. ബാഹ്യ പ്രേരണയോ നിര്‍ബന്ധമോ അല്ല ഉള്‍വിളിയാണ് ആളുകളെ ഈ ശുശ്രൂഷ ഏറ്റെടുക്കുവാന്‍ സഹായിക്കേണ്ടത്. ദൈവത്താല്‍ നിയോഗിക്കപ്പെട്ടവര്‍ എന്ന വിശുദ്ധ വിചാരം ഈ ശുശ്രൂഷയില്‍ കൂടുതല്‍ തീക്ഷ്ണതയോടെ ഇടപെടാന്‍ വിശ്വാസ പരിശീലകരെ സഹായിക്കുമെന്നതില്‍ സംശയമില്ല.

3. വിശ്വാസ പരിശീലനം ഒരു ദൈവവിളിയായതിനാല്‍ ഈ വിളിയില്‍ നിലനില്‍ക്കാനും വളരാനും ആഴമായ പ്രാര്‍ത്ഥനാ ജീവിതം ആവശ്യമാണ് എന്ന് പാപ്പ പരാമര്‍ശിക്കുന്നുണ്ട്. പ്രാര്‍ത്ഥനാ ചൈ തന്യമുള്ള മനുഷ്യരാണ് വിശ്വാസ പരിശീലന രംഗത്തേക്ക് കടന്നുവരേണ്ടത്. പാഠപുസ്തകത്തിലെ അറിവുകള്‍ക്കൊപ്പം അവരുടെ ദൈവാനുഭവംകൂടി കൈമാറാന്‍ അവര്‍ക്കു കഴിയണം.

4. കാലത്തിനനുസരിച്ച് പരിശീനവും പഠനവും മതാധ്യാപകര്‍ക്ക് ആവശ്യമാണ്. കത്തോലിക്കാ ദൈവശാസ്ത്രത്തിലും വി. ഗ്രന്ഥത്തിലുമുള്ള അറിവും പഠനവും വിശ്വാസ കൈമാറ്റ ദൗത്യത്തെ കാര്യക്ഷമമാക്കുമെന്നതിനാലാണ് പാപ്പ വിശ്വാസ പരിശീലകരുടെ പഠനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നത്. ഈ അവസരത്തില്‍ ഒരുപക്ഷെ കേരള സഭയില്‍ അല്മായ ശാക്തീകരണവും പഠനവും ലക്ഷ്യംവെച്ചുകൊണ്ട് കഴിഞ്ഞ 15 വര്‍ഷങ്ങളിലായി പതിനായിരത്തിലധികം വിശ്വാസ പരിശീലകരെ ദൈവശാസ്ത്ര പഠനം നടത്താന്‍ സഹായിച്ച തലശ്ശേരി അതിരൂപതയിലെ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസക്തി പരാമര്‍ശിക്കാതിരിക്കാനാവില്ല. കാലത്തിനൊപ്പം സഞ്ചരിക്കാനും സഭയോടൊപ്പം ചിന്തിക്കാനും വിശ്വാസപരിശീലകരെ ഒരുക്കുക എന്ന ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം കൂടുതല്‍ പ്രസക്തമാവുകയാണ് ആന്റിക്കും മിനിസ്തിരിയും-ന്റെ പ്രസിദ്ധീകരണത്തോടെ.

സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ വിശ്വാസ പരിശീലനത്തിനുള്ള നിരന്തര പ്രാധാന്യം എടുത്തുപറയുകയും അല്മായരുടെ ഭാഗധേയത്തെ ശ്ലാഘിക്കുകയും ചെയ്യുന്ന ആന്റിക്കും മിനിസ്‌തേരിയും ഇരുപത്തൊന്നാം നൂറ്റാണ്ടിന് ഇണങ്ങിയ രീതിയിലുള്ള വിശ്വാസ കൈമാറ്റത്തിന്റെ ബോധന ശാസ്ത്രങ്ങളുടെ ഉപയോഗത്തിലേക്കുകൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മതബോധന ശുശ്രൂഷകര്‍ അവലംബിക്കേണ്ട കാലത്തിനിണങ്ങിയ ബോധനശാസ്ത്രം (Pedagogy) ഏതായിരിക്കും?

വിശ്വാസപരിശീലകര്‍ അവരെ കേള്‍ക്കുന്നവരുമായി അനിവാര്യമായി നടക്കേണ്ട താദാത്മ്യം പ്രാപിക്കല്‍ വിശ്വാസം സ്വീകരിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. നമ്മുടെ മതബോധന ക്ലാസ്സ് മുറികള്‍ പുതിയ തലമുറയ്ക്ക് അരോചകമോ അനാകര്‍ഷകമോ ആയിട്ടുണ്ടെങ്കില്‍ വിശ്വാസം അവര്‍ക്ക് Outdated ആയി തോന്നുന്നുണ്ടെങ്കില്‍ വിശ്വാസപരിശീലകന്‍ പുതുതലമുറയുടെ ഭാഷയും ചിന്തയുമായി താദാത്മ്യപ്പെടാത്തത് ഒരു കാരണമാകാം.

ഈ ശ്രേണിയില്‍ ചിരപുരാതനവും എന്നാല്‍ നൂതനവുമായ ബോധനരീതി Divine Pedagogy – അഥവാ ദൈവിക ബോധനശാസ്ത്രമായിരിക്കും പ്രഥമ പരിഗണനയ്ക്കു വരുന്നത്. ദൈവം മനുഷ്യനെ പഠിപ്പിക്കാന്‍ ഉപയോഗിച്ച രീതി എന്നാണ് സഭാപിതാവായ അലക്‌സാണ്ട്രിയായിലെ വി. ക്ലെമന്റ് ഡിവൈന്‍ പെടഗോജിയെ വിശേഷിപ്പിച്ചത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ക്യാറ്റക്കേസി ത്രെദേന്തേ, 1998-ല്‍ പുറത്തിറക്കിയ ജനറല്‍ ഡയറക്ടറി ഓഫ് കാറ്റക്കിസം എന്നിവയും ഈ ബോധനരീതിയെ വിശ്വാസ കൈമാറ്റത്തിന്റെ ഉത്തമ മാതൃകയായി അവതരിപ്പിക്കുന്നുണ്ട്. ഡിവൈന്‍ പെഡഗോജി 3 തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്: Adaptation – താദാത്മ്യം പ്രാപിക്കലാണ് ഇതില്‍ ആദ്യത്തേത്. മനുഷ്യനെ പഠിപ്പിക്കാന്‍ അവന്റെ ഭാഷയും വേഷവും എന്തിന് മനുഷ്യത്വത്തിന്റെ നശ്വരമായ മേലങ്കിപോലും ധരിക്കാന്‍ മനസ്സായ ദൈവമാണ് താദാത്മ്യപ്പെടലിന്റെ ബോധനശാസ്ത്രത്തിന്റെ പ്രായോഗിക വല്‍ക്കരണത്തിന്റെ മാതൃക. വിശ്വാസ പരിശീലകര്‍ അവരെ കേള്‍ക്കുന്നവരുമായി അനിവാര്യമായി നടക്കേണ്ട താദാത്മ്യം പ്രാപിക്കല്‍ വിശ്വാസം സ്വീകരിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. നമ്മുടെ മതബോധന ക്ലാസ്സ് മുറികള്‍ പുതിയ തലമുറയ്ക്ക് അരോചകമോ അനാകര്‍ഷകമോ ആയിട്ടുണ്ടെങ്കില്‍ വിശ്വാസം അവര്‍ക്ക് Outdated ആയി തോന്നുന്നുണ്ടെങ്കില്‍ വിശ്വാസ പരിശീലകന്‍ പുതുതലമുറയുടെ ഭാഷയും ചിന്തയുമായി താദാത്മ്യപ്പെടാത്തത് ഒരു കാരണമാകാം.

ഡിവൈന്‍ പെഡഗോജിയുടെ രണ്ടാമത്തെ തലം സഭാത്മകമാണ്. വിശ്വാസസമൂഹത്തിന്റെ കൂട്ടായ്മയുടെ തണലിലാണ് വിശ്വാസ കൈമാറ്റം നടത്തേണ്ടത്. വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്മയിലെ അവിഭാജ്യ ഘടകമെന്ന അനുഭവം നല്‍കിക്കൊണ്ടാണ് വിശ്വാസ പരിശീലനം സാധ്യമാക്കേണ്ടത്.

ഇനിയും ചിന്തിക്കേണ്ട മൂന്നാമത്തെ വശം ഡിവൈന്‍ പെഡഗോജിയില്‍ അടയാളങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ചാണ്. ദൈവാവിഷ്‌കരണം അതിലെ സമ്പന്നമായ അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും ഉപയോഗംകൊണ്ട് ശ്രദ്ധേയമാണല്ലോ. കേവലം വാക്കുകള്‍ക്കുപരിയായി ആഴമായ ആശയവിനിമയം സാധ്യമാക്കുന്ന അടയാളങ്ങളും പ്രതീകങ്ങളും വിശ്വാസകൈമാറ്റത്തിലും ഫലപ്രദമായി ഉള്‍ച്ചേര്‍ക്കേണ്ടിയിരിക്കുന്നു.

കോവിഡ് മഹാമാരി ക്ലാസ്സ്‌റൂമുകളെ അടച്ചുകളഞ്ഞു എന്ന് പരിതപിക്കുന്നത് കേള്‍ക്കാറുണ്ടല്ലോ. എന്നാല്‍ ഈ പ്രതിസന്ധി ഒരു സാധ്യതയാണ്. ദൈവം മനുഷ്യനെ പഠിപ്പിച്ച ബോധനരീതി പരിശീലിക്കാനുള്ള അവസരം ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ സുവിശേഷത്തെ വീടുകളിലേക്ക് കൊണ്ടുചെല്ലുകയാണ്, അഥവാ വിശ്വാസ പരിശീലകര്‍ സുവിശേഷവുമായി വിദ്യാര്‍ത്ഥികളെ അവര്‍ ആയിരിക്കുന്ന ഇടങ്ങളില്‍ അഭിസംബോധന ചെയ്യുകയാണ് ചെയ്യുന്നത്. ആന്റിക്കും മിനിസ്‌തേരിയത്തിന്റെ ആത്യന്തിക ലക്ഷ്യവും മറ്റൊന്നല്ല. സഹയാത്രയുടെയും താദാത്മ്യപ്പെടലിന്റെയും കൂട്ടായ്മയുടെ അനുഭവത്തിന്റെയും ഊഷ്മളത നല്‍കുന്ന വിശ്വാസകൈമാറ്റംതന്നെ. അത് തീര്‍ച്ചയായും വിശ്വാസത്തിന്റെ വസന്ത കാലങ്ങളിലേക്ക് സഭയെ നയിക്കുകതന്നെ ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org