ആതുര സേവനത്തിലെ മനോസംഘര്‍ഷങ്ങള്‍

ആതുര സേവനത്തിലെ മനോസംഘര്‍ഷങ്ങള്‍
Published on

നല്ല മുല്ലമൊട്ടു വിരിഞ്ഞതു പോലൊരു പുഞ്ചിരിയുമായി നമ്മെ ആശുപത്രിയിലേക്ക് ആനയിക്കുന്ന നേഴ്‌സിനും, എപ്പോഴും സ്‌നേഹ വായ്‌പോടെ നമ്മെ സമാശ്വസിപ്പിക്കാനെത്തുന്ന ഡോക്ടറും നമുക്കെല്ലാം സുപരിചിതരാണ്. പക്ഷെ അവരുടെ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിനിടയില്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും, അവര്‍ കടന്നു പോകുന്ന വേദനാജനകവും നെഞ്ചു തകര്‍ക്കുന്നതുമായ അനേകം സന്ദര്‍ഭങ്ങളെ ക്കുറിച്ചൊന്നും പലപ്പോഴും നാം ബോധവാന്മാരല്ല.

തന്റെ തൊഴിലിന്റെ ഭാഗമായി ആതുര സേവനം ചെയ്യുന്നവരാ ണല്ലോ ഡോക്ടര്‍മാരും നേര്‍ഴ്‌സുമാരും. രോഗികളുടെ ആരോഗ്യത്തിനും ഉയിരിനും സമാധാനം പറയേണ്ടവരാണ് അവര്‍. തൊഴിലില്‍ കൈപ്പിഴകള്‍ സംഭവിച്ചേക്കാം, രോഗനിര്‍ണ്ണയം ശരിപ്പെടാതെ പോകാം. ഓപ്പറേഷന്‍ സമയത്തു ശ്രദ്ധക്കുറവ് ഉണ്ടാകാം, അബദ്ധങ്ങള്‍ സംഭവിക്കാം. മരുന്ന് മാറിപ്പോകാം. അങ്ങനെ ഒരു നൂറു കാരണങ്ങള്‍ കൊണ്ട് രോഗി സുഖപ്പെടാതെ വരാം, രോഗം മൂര്‍ച്ഛിച്ചുപോകാം. ചില ചികിത്സകള്‍ പിന്നീടൊരിക്കലും മാറ്റിയെഴുതുവാന്‍ സാധിക്കാത്തവിധം നിര്‍ണ്ണായകമാകാം. ചില തെറ്റുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. നിയമ പ്രശ്‌നങ്ങള്‍ മറ്റൊരു ഡെമോക്ലിസ് വാളായി തലയ്ക്കു മുകളില്‍ നില്‍ക്കും.

നല്ല മനോബലത്തോടും സമതുലനാവസ്ഥയോടും വേണം ആതുര സേവകര്‍ സ്വന്തം ജോലികള്‍ ചെയ്യാന്‍. നേരത്തെ പറഞ്ഞ അനാവശ്യമായ ടെന്‍ഷനുകള്‍ ഉണ്ടെങ്കില്‍ അതുതന്നെ ചികിത്സാ പിഴവിനുള്ള ഗ്യാരണ്ടിയാകും.

ഒട്ടേറെ വര്‍ഷങ്ങള്‍ ചെലവഴിച്ചു പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസും, സ്‌പെഷ്യലൈസേഷനും കഴിഞ്ഞു, ലോക പ്രശസ്തിയാര്‍ജിച്ച ഹോസ്പിറ്റലുകളില്‍ പ്രവര്‍ത്തന പരിചയവും നേടി എത്തുന്നവര്‍ക്ക് ഇവിടെ ചിലപ്പോള്‍ അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല.

സ്‌ട്രെസ്സിനുള്ള കാരണങ്ങള്‍ പലതുണ്ട്. നിത്യജീവിതത്തിലെ സാധാരണ പിരിമുറുക്കങ്ങള്‍, പൊരുത്തക്കേടുകള്‍, ആശുപത്രികളിലെ ആന്തരികവും, സഹപ്രവര്‍ത്തകര്‍ ഒരുക്കുന്നതുമായ സമ്മര്‍ദങ്ങള്‍, മാനേജുമെന്റുകളുടെ സമീപനം, അതുപോലെ സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊപ്പം തനിക്കു ഉയരാനാകുമോ എന്ന ഉള്‍ഭയം എന്നിങ്ങനെ ഒട്ടനേകം കാര്യങ്ങള്‍ മനസ്സിനെ വേവലാതിപ്പെടുത്തുന്നുണ്ടാകാം.

  • ദീര്‍ഘകാലത്തെ കഠിനാധ്വാനം

ഒട്ടേറെ വര്‍ഷങ്ങള്‍ ചെലവഴിച്ചു പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസും, സ്‌പെഷ്യലൈസേഷനും കഴിഞ്ഞു, ലോക പ്രശസ്തിയാര്‍ജിച്ച ഹോസ്പിറ്റലുകളില്‍ പ്രവര്‍ത്തന പരിചയവും നേടി എത്തുന്നവര്‍ക്ക് ഇവിടെ ചിലപ്പോള്‍ അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല. അതുപോലെ അവര്‍ക്ക് അവരവര്‍ തന്നെ കരുതിവയ്ക്കുന്ന, പുലര്‍ത്തേണ്ടുന്ന ഒരു പ്രാവീണ്യ നിലവാരമുണ്ട്, പ്രാമാണികതയും ഗുണമേന്മയുമുണ്ട്. ഇത്തരം ഭയങ്ങള്‍ അവരെ സദാ അലട്ടുന്നുണ്ട്.

  • വേണ്ടത്ര സൗകര്യങ്ങളുടെ അഭാവം

പ്രചാര ലുപ്തമായ, കാലോചിതമല്ലാത്ത ഉപകരണങ്ങളും എക്‌സ്‌റേ, സ്‌കാനിംഗ് തുടങ്ങിയ മറ്റു സജ്ജീകരണങ്ങളും ഓപ്പറേഷന്‍ തിയേറ്ററുകളും ചിലപ്പോള്‍ പ്രസിദ്ധമായ ഹോസ്പിറ്റലുകളില്‍പോലും ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധമായി ഉപയോഗിക്കേണ്ടി വരാറുണ്ട്. ഈ ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തുന്ന രോഗവിവരങ്ങള്‍ ചിലപ്പോള്‍ കൃത്യതയുള്ളതാവുകയില്ല എന്ന് ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. വലിയ പണച്ചിലവുള്ള ചില എക്യുപ്‌മെന്റുകള്‍ മാനേജ്‌മെന്റുകള്‍ മനഃപൂര്‍വം ഒഴിവാക്കുന്നുണ്ടാകാം. കോംപറ്റിറ്റീവ് ആയിട്ടുള്ള ചില ഹോസ്പിറ്റലുകള്‍ക്കു കുറഞ്ഞ ചിലവില്‍ ചികിത്സ ഉറപ്പിക്കുക എന്നൊരു ഉദ്ദേശവും കാണും.

ആശുപത്രികളിലെ അരക്ഷിതാവസ്ഥയും ദുഃഖകരമായ, ടെന്‍ഷന്‍ കൂട്ടുന്ന കാര്യമാണ്. ഇക്കഴിഞ്ഞ ദിവസമാണല്ലോ കല്‍ക്കട്ടയിലെ ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ സെമിനാര്‍ ഹാളില്‍ ഒരു ഡോക്ടറുടെ മൃതദേഹം രാവിലെ കാണുന്നത്. രാത്രിയില്‍ നൈറ്റ് ഡ്യൂട്ടിക്ക് വന്ന ഒരു ഡോക്ടറാണ് ബലാത്സംഗത്തിന് ഇരയായത്.

നല്ല മനോബലത്തോടും സമതുലനാവസ്ഥയോടും വേണം ആതുര സേവകര്‍ സ്വന്തം ജോലികള്‍ ചെയ്യാന്‍. നേരത്തെ പറഞ്ഞ അനാവശ്യമായ ടെന്‍ഷനുകള്‍ ഉണ്ടെങ്കില്‍ അതുതന്നെ ചികിത്സാ പിഴവിനുള്ള ഗ്യാരണ്ടിയാകും.

ആശുപത്രികളുടെ നടത്തിപ്പില്‍ ചില അപാകതകളും പോരായ്മകളും സംഭവിച്ചാലും അതും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ബാധിക്കും. മാനേജ്‌മെന്റുകളുടെ കാര്‍ക്കശ്യവും കെടുകാര്യസ്ഥതയുമാണ് മറ്റൊരു പ്രശ്‌നം. അതെല്ലാം കൂട്ടിവയ്ക്കുന്ന വിഘ്‌നങ്ങളും നിരാശയും ചെറുതല്ല.

ചികിത്സാപിഴവിനു വലിയ വിലയാണ് പലപ്പോഴും ആതുര സേവനക്കാര്‍ നല്‍കേണ്ടി വരിക. ഒരു ഡോക്ടറുടെ വിജയത്തെ നേരിട്ടും അല്ലാതെയും അങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ബാധിക്കുന്നുണ്ട് എന്നതാണ് സത്യം.

  • പരിണിത ഫലങ്ങള്‍

മനസ്സില്‍ അടിഞ്ഞു കൂടുന്ന സ്‌ട്രെസ്സിനെ നീക്കം ചെയ്യാന്‍ പലരും പല ഉപാധികളെയാണ് സ്വീകരിക്കുക. അവയെല്ലാം പോസിറ്റീവ് ടോണിലുള്ളത് ആകണമെന്ന് നിര്‍ബന്ധമില്ല.

കൂടുതല്‍ വെന്തുരുകുന്ന ഒരു സ്ഥിതി വിശേഷം വന്നാല്‍ അവര്‍ സ്വയം ക്ഷീണിപ്പിക്കുന്ന, നിശ്ശേഷീകരിക്കുന്ന ഒരു അവസ്ഥയില്‍ എത്തിച്ചേരും, പിന്നീട് അവരുടെ രോഗികളോടുള്ള സമീപനം പഴയ ദീനാനുകമ്പയ്ക്കു പകരം എന്തോ നിര്‍ജീവ വസ്തുക്കള്‍ എന്ന രീതിയിലാകും. ഇതിന്റെയൊക്കെ അവസാനഘട്ടത്തില്‍ സ്വയം ഇല്ലായ്മ ചെയ്യാന്‍ വരെ ആളുകള്‍ മടിക്കില്ല. ഏതായാലും അതീവമായ ശ്രദ്ധ മാനേജ്‌മെന്റുകള്‍ക്ക് ആതുരസേവനം ചെയ്യുന്നവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഉണ്ടാവണം എന്ന കാര്യത്തില്‍ സംശയമില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org