ഫാ. തോമസ് വെളുത്തേടത്ത്: ഓര്‍മ്മയില്‍ പതിഞ്ഞ മുദ്രകള്‍

ഫാ. തോമസ് വെളുത്തേടത്ത്: ഓര്‍മ്മയില്‍ പതിഞ്ഞ മുദ്രകള്‍

ഫാ. ആന്റണി ഇലവുംകുടി

ബഹു. തോമസ് വെളുത്തേടത്തച്ചന്‍ നിര്യാതനായിട്ട് അമ്പതുവര്‍ഷം കഴിഞ്ഞു. ഈ അവസരത്തില്‍ അദ്ദേഹം സഭയ്ക്കും എറണാകുളം അതിരൂപതയ്ക്കും വേണ്ടി ചെയ്ത സേവനങ്ങള്‍ അനുസ്മരിക്കപ്പെടേണ്ടതാണ്. മുദ്രണാലയപ്രേഷിതരംഗത്ത് കാര്യമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

ബഹു. വെളുത്തേടത്തച്ചന്‍ 1941 മുതല്‍ 1962 വരെ അതിരൂപതയുടെ മാര്‍ ളൂയിസ് പ്രസ്സിന്റെ മാ നേജരായിരുന്നു. അവിടെ നിന്ന് 'സത്യദീപം വാരിക', 'മലബാര്‍ മെയില്‍ ദിനപ്പത്രം', അതിരൂപതയുടെ ഔദ്യോഗിക ജിഹ്വയായി 'എറണാകുളം മിസ്സം' തുടങ്ങിയവ പ്രസിദ്ധീകരിച്ചു പോന്നിരുന്നു. അദ്ദേഹം പ്രസ്സിലെ മാനേജരായിരുന്നതിനു പുറമെ ദിനപ്പത്രത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്രകാരം പ്രസ്സിന്റേയും പ്രസിദ്ധീകരണങ്ങളുടേയും ഡയറക്ടറും പത്രാധിപരുമായി സേവനമനുഷ്ഠിച്ചതു വഴി അദ്ദേഹം ഈ രംഗത്ത് സഭയ്ക്ക് അടിത്തറയേകി.

1941 മുതല്‍ 1962 വരെ മാര്‍ ളൂയിസ് പ്രസ്സിന്റെ മാനേജരായിരുന്നു ഫാ. തോമസ് വെളുത്തേടത്ത്. അവിടെ നിന്ന് 'സത്യ ദീപം വാരിക', 'മലബാര്‍ മെയില്‍ ദിനപ്പത്രം', എറണാകുളം മിസ്സം' തുടങ്ങിയവ പ്രസിദ്ധീകരിച്ചു പോന്നിരുന്നു. ദിനപ്പത്രത്തിന്റെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചു. അമ്മ മാസികയ്ക്കും അദ്ദേഹത്തിന്റെ സേ വനം ഉപകാരപ്പെട്ടു. ഫാ. വെളുത്തേടത്തിനെ അനുസ്മരിക്കുകയാണ് ഫാ. ആന്റണി ഇലവുംകുടിയില്‍.

ഫാ. ആന്റണി ഇലവുംകുടി
ഫാ. ആന്റണി ഇലവുംകുടി

ബ്രോഡ്‌വേയ്ക്കു സമാന്തരമായി പ്രസ്സിനു രണ്ടു നില കെട്ടിടം പണിയിപ്പിച്ചത് അദ്ദേഹത്തിന്റെ പരിശ്രമ ഫലമായിട്ടായിരുന്നു. അവിടെ 1970 മുതല്‍ കുറെക്കാലത്തേക്കു സെന്റ് പോള്‍സ് ബുക്ക് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. 1980 മുതല്‍ ഒരു ഒന്നാംകിട ബുക്ക് സ്റ്റാള്‍ പ്രവര്‍ത്തിച്ചുപോരുന്നു.

കൂടാതെ, അങ്കമാലിയില്‍ നിന്ന് അമ്മ മാസികയുടെ നടത്തിപ്പിലും വെളുത്തേടച്ചന്റെ സംഭാവനകളുണ്ടായിരുന്നു. അമ്മ മാസിക പ്രസിദ്ധീകരിക്കുന്ന സെ. മാര്‍ട്ടിന്‍ പ്രസ് സ്ഥാപിക്കുവാനും അദ്ദേഹം സഹകരിച്ചു.

എറണാകുളം അതിരൂപത വിഭജിച്ചു കോതമംഗലം രൂപത സ്ഥാപിക്കുന്ന സമയത്ത് അതു ഭംഗിയായി നിറവേറ്റുന്നതില്‍ നേതൃപരമായ പങ്ക് അദ്ദേഹം നിര്‍വഹിച്ചു. കോതമംഗലം രൂപത രൂപീകരിക്കുന്നതിനു മുമ്പ് ഏറെ വിസ്തൃതമായ ഭൂപ്രദേശമാണ് അതിരൂപത ഉള്‍ക്കൊണ്ടിരുന്നത് – കിഴക്കു ദേവികുളം തുടങ്ങി പടിഞ്ഞാറ് എറണാകുളം കടല്‍ത്തീരം വരെ. എന്നാല്‍ കോതമംഗലം രൂപതയുടെ ഉത്ഭവത്തോടെ കിഴക്കന്‍ പ്രദേശങ്ങള്‍ അതിന്റെ കീഴിലായി.

വിഭജനം നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ വല്ലം ഫൊറോനയും അതിന്റെ കീഴിലുള്ള പതിനൊന്നു ഇടവകകളും അഞ്ചു ചെറിയ ഇടവകകളും (എശഹശമഹ ഇവൗൃരവല)െ കോതമംഗലം രൂപതയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ പ്രദേശങ്ങള്‍ എറണാകുളം ഡിസ്ട്രിക്ടില്‍ പെടുന്നതുകൊണ്ടും എറണാകുളം നഗരത്തോടു കൂടുതല്‍ അടുത്തു സ്ഥിതി ചെയ്യുന്നതുകൊണ്ടും അതിരൂപതയുടെ ഭാഗമാകുകയാണ് എല്ലാം കൊണ്ടും ഐശ്വര്യപൂര്‍വ്വകം. അതിനാല്‍ ഈ പ്രദേശങ്ങള്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ തുടരുന്നതിനു വേണ്ടി ബ. വെളുത്തേടത്തച്ചന്‍ സഭാധികാരികളെ സമീപിച്ചു. അദ്ദേഹവും എന്റെ ജ്യേഷ്ഠന്‍ ഏ.ഡി. പൈലിയുമൊന്നിച്ചു വീടുകള്‍ കയറിയിറങ്ങി ഒപ്പു ശേഖരിച്ച് റോമിലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനിലേക്ക് അപേക്ഷ അയച്ചു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ തുടരാന്‍ അനുവദിക്കണമെന്നതായിരുന്നു അപേക്ഷയിലെ ഉള്ളടക്കം. ഞാനും അതില്‍ ഒപ്പിടുകയുണ്ടായി. ഞങ്ങളുടെ അപേക്ഷ ഫലമണിഞ്ഞു. അങ്ങനെയാണ് മേല്പറഞ്ഞ ഇടവകകള്‍ അങ്കമാലി-എറണാകുളം അതിരൂപതയുടെ ഭാഗമായി തുടരുന്നത്.

ബ. തോമസ് വെളുത്തേടത്തച്ചന്‍ എറണാകുളം പട്ടണത്തിലും അതിരൂപതയില്‍ പൊതുവെയും പ്രശസ്തനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവര്‍ത്തക രുടെയും മേല്‍ സ്വാധീനം പുലര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതു മൊത്തത്തില്‍ അതിരൂപതയ്ക്കു ഗുണപ്രദമായി പരിണമിച്ചു. ബ. വെളുത്തേടത്തച്ചന്‍ അവരുടെ മദ്ധ്യേ സ്വാധീനമുള്ളവനായി വര്‍ത്തിച്ചു.

വൈക്കം വെച്ചൂര്‍ സ്വദേശിയായ ഫാ. തോമസ് വെളുത്തേടത്ത് 1904 ഒക്‌ടോബര്‍ 27 ലാണു ജനിച്ചത്. 1933 ഡിസംബര്‍ 21 നു തിരുപ്പട്ടം സ്വീകരിച്ചു. 1971 ഒക്‌ടോബര്‍ 13 നിര്യാതനായ അദ്ദേഹത്തെ കുടവെച്ചൂര്‍ സെ. മേരീസ് ദേവാലയത്തിലാണ് കബറടക്കിയിരിക്കുന്നത്. വെളുത്തേടത്തച്ചന്റെ അമ്പതാം ചരമവാര്‍ഷികദിനമായ ഒക്‌ടോബര്‍ 13 നു കുടവെച്ചൂര്‍ പള്ളിയില്‍ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപുരക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്നു. അതിരൂപതാ വികാരി ജനറാള്‍ ഫാ. ജോസ് പുതിയേടത്ത് സന്ദേശം നല്‍കും. തുടര്‍ന്ന് അനുസ്മരണസമ്മേളനവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org