ഇവിടെ മനുഷ്യവാസം സാധ്യമോ? – EIA 2020 പരിമിതിയും ആശങ്കകളും

ഇവിടെ മനുഷ്യവാസം സാധ്യമോ? – EIA 2020 പരിമിതിയും ആശങ്കകളും

ഡോ. മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍ (Researcher, Marine Sciences, CUSAT)

പാരിസ്ഥിതിക ആഘാത നിര്‍ണ്ണയം 2020 (Environmental Impact Assessment 2020/EIA 2020) എന്ന നിയമത്തിന്റെ കരട്, മാര്‍ച്ച് മാസത്തില്‍ കേന്ദ്ര വനം പരിസ്ഥി തി മന്ത്രാലയം പ്രസിദ്ധീകരിച്ചതു മുതല്‍, വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരി കൊളുത്തിയി രിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്ത ങ്ങള്‍, രാസ വ്യവസായ ശാലക ളില്‍ നിന്നുള്ള അപകടങ്ങള്‍, ക ടല്‍ക്ഷോഭം, വന നശീകരണം, ഖനനം മൂലമുള്ള പ്രശ്‌നങ്ങള്‍, ജലക്ഷാമം, വായു-ജല മലിനീക രണ പ്രശ്‌നങ്ങള്‍ തുടങ്ങിയ മനു ഷ്യനിര്‍മിതമായ പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയൊരു വിഭാഗം മനുഷ്യര്‍ ഇരയാക്കപ്പെടുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമി ല്ലാതെ തുടരുമ്പോള്‍ ആണ് കൂടു തല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള വലിയ പദ്ധതികള്‍ക്ക് നിലവില്‍ ഉള്ള നിയമങ്ങളില്‍ നിന്ന് കൂടുതല്‍ ഇളവുകളുമായി പുതിയ നിയമം നിലവില്‍ വരാന്‍ പോകുന്നത്. ഇന്ത്യയിലെ നിലവില്‍ ഉള്ള പരി സ്ഥിതി നയങ്ങളുടെ അന്തസ ത്തയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് 2020 കരട് വിജ്ഞാ പനം ഒരുക്കിയിരിക്കുന്നത്. 2006 ലെ വിജ്ഞാപനത്തില്‍ നിന്ന് 2020 ലേക്ക് എത്തുമ്പോള്‍ ജനപ ങ്കാളിത്തം വെട്ടിക്കുറയ്ക്കല്‍, നി യമലംഘന പദ്ധതികളുടെ സാ ധൂകരണം എന്നിവയില്‍ പരി സ്ഥിതി നയത്തിനെതിരായി നി ല്ക്കുന്ന പ്രകടമായ വൈരുദ്ധ്യ ങ്ങള്‍ കാണാം.

മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍
ഇന്ത്യയിലെ ജനങ്ങളിലെ വലിയൊരു വിഭാഗം പ്രകൃതി വിഭവങ്ങളെ നേരിട്ട് ആശ്രയിച്ചു ജീവിക്കുന്നവരാണ്. പ്രകൃതിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ലക്ഷക്കണക്കിന് ആളുകളെയാണ് നേരിട്ടു ബാധിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍, വന വിഭവങ്ങളെ നേരിട്ട് ആശ്രയിക്കുന്ന ആദിവാസി സമൂഹം, കര്‍ഷകര്‍ എന്ന് തുടങ്ങി ഇന്ത്യയിലെ കോടി കണക്കിന് ആളുകളാണ് വ ലിയ പദ്ധതികള്‍ മൂലമുള്ള പരി സ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇരയാ ക്കപ്പെടുന്നത്. രാസ-വ്യവസായ ശാലകളില്‍ നിന്നുള്ള അപകടങ്ങള്‍, കടല്‍-കായല്‍-മലിനീകരണം, വന നശീകരണം, ഖനനം മൂലമുള്ള പ്രശ്‌നങ്ങള്‍, ജലക്ഷാ മം, വായു-ജല മലിനീകരണ പ്ര ശ്‌നങ്ങള്‍ തുടങ്ങിയവ മനുഷ്യ നിര്‍മിതമായ പ്രശ്‌നങ്ങള്‍ ആണ്. വികസന പദ്ധതികള്‍ എന്ന പേ രില്‍ അവതരിച്ച ദുരന്തങ്ങള്‍ മൂല മാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത് എന്ന് പോലും നാം തിരിച്ചറിയുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. പരിസ്ഥിതി നിയമങ്ങള്‍ ദുര്‍ബലപ്പെടുന്നത് ഒഴിവാക്കാന്‍ നിയമത്തിന്റെ ചട്ടക്കൂടുകളെ ഒന്ന് കൂടി ശക്തിപ്പെടു ത്തേണ്ട സാഹചര്യമുള്ളപ്പോഴാണ് EIA പ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഡ്രാഫ്റ്റ് 2020 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്നത്.

'കരടി'ലെ കരടുകള്‍
ഒരു വികസന പദ്ധതിയെ സം ബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിനു മുന്‍പേ, അത് പരിസ്ഥിതി, സമൂ ഹം എന്നിവയില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആഘാതങ്ങളുടെ തിരിച്ചറിയലും, പ്രവചനവും, മൂല്യനിര്‍ണ്ണയവും, ആ ആഘാതം ലഘൂകരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന പ്രക്രിയയാണ് പാരിസ്ഥിതിക ആഘാത നിര്‍ണ്ണയം. നിലവില്‍ ഉള്ള നിയമ പ്രകാരം ഒരു പദ്ധതി വരുമ്പോള്‍ സമീപവാസികളായ മനുഷ്യര്‍, പദ്ധതി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങള്‍ എന്നിവ പഠിച്ച ശേഷം മാ ത്രമേ എന്‍വയണ്‍മെന്റ് ക്ലിയറന്‍സ് നല്കുകയുള്ളു. പാരിസ്ഥിതികാനുമതി ഇല്ലാതെ ഒരു പദ്ധതി പ്രവര്‍ത്തനമാരംഭിക്കുന്നത് നിയമവിരുദ്ധമാണ്.

കുറയുന്ന ജനാധികാരം
EIA 2020 ഡ്രാഫ്റ്റിലെ പുതിയ നിര്‍ദേശം അനുസരിച്ച് പാരിസ്ഥിതിക പഠനം നടത്തിയതിനു ശേഷം നല്‍കുന്ന പരിസ്ഥിതി ക്ലിയറന്‍സ് ലഭിക്കാതെ തന്നെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്. നിര്‍ദിഷ്ട പദ്ധതി പ്രവര്‍ത്തനം ആരംഭിച്ച ശേഷം ക്ലിയറന്‍സ് നേടിയെടുത്താല്‍ മതിയാവും. ഇത് എത്രമാത്രം അപകടകരമാണെന്ന് ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം. അതായത് ഒരു പുഴ-കായല്‍-കടല്‍ നികത്തി ഒരു പദ്ധതി വരുമ്പോള്‍ അതിന്റെ തീരപ്രദേശങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന രീതിയില്‍ കടല്‍ കൂടുതല്‍ തീരത്തേക്ക് കയറാനോ, പുഴയിലേക്ക് കൂടുതല്‍ കടല്‍ കയറുന്ന ശക്തമായ വേലിയേറ്റത്തിനോ, അല്ലെങ്കില്‍ മഴക്കാലത്തു പുഴ ഒഴുക്കി കൊണ്ട് വരുന്ന വെള്ളം കടലിലേക്ക് ഒഴുകി പോകാനോ തടസ്സം നേരിട്ടേക്കാം. പദ്ധതി വരുന്നതിന് മുന്‍പ് ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയാല്‍ അപകടങ്ങള്‍ ഒഴിവാക്കുന്ന രീതി യില്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ വിശദമായ പഠനങ്ങള്‍ നടത്താതെ വലിയ പദ്ധതികള്‍ നടപ്പില്‍ ആക്കു മ്പോള്‍ പ്രകൃതിയില്‍ മാറ്റാനാവാത്ത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. അനിയന്ത്രിതമായുള്ള വന നശീ കരണവും പാറ ഖനനവും ഉരുള്‍ പൊട്ടലുകളും മലയോര മേഖലയില്‍ ഉണ്ടാകുമ്പോള്‍, പുഴ-കായല്‍ കയ്യേറ്റങ്ങളും നികത്തലുകളും പ്രളയ സാധ്യത വര്‍ഷംതോറും ഉണ്ടാക്കുന്നുണ്ട് എന്നതിന്റെ കണ്ണ് തുറപ്പിക്കുന്ന ഉദാഹരണങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി നമ്മുടെ മുന്‍പില്‍ ഉണ്ട്.
EIA 2020 ലെ പുതിയ നിര്‍ദ്ദേശ ങ്ങള്‍ പ്രകാരം പബ്ലിക് ഹിയറിങ്ങിനുള്ള സമയം 30 ദിവസത്തില്‍ നിന്ന് 20 ദിവസത്തിലേക്ക് ചുരുക്കി. ഒരു പ്രദേശത്തെ ജനങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന ചുറ്റു പാടില്‍ ആരംഭിക്കാന്‍ പോവുന്ന ഒരു പദ്ധതിയെ കുറിച്ചോ അത് തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാക്കാന്‍ ഇടയുള്ള പ്രശ്‌നങ്ങളെ കുറിച്ചോ സാധാരണ രീതിയില്‍ മനസ്സിലാക്കാന്‍ ഇടയില്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശത്താണ് ഇത്തരത്തില്‍ ഒരു പദ്ധതി വരു ന്നതെങ്കില്‍ അതിന്റെ ദൂഷ്യവശങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് തന്നെ എത്ര കാലം വേണ്ടി വരും എന്ന് ആ ലോചിക്കുമ്പോള്‍ ആണ് 30 ദിവസത്തില്‍ നിന്ന് 20 ആക്കുന്നതിന്റെ അപകടം മനസ്സിലാക്കാന്‍ കഴിയുക. അത് മാത്രമല്ല നില വില്‍ വരാന്‍ പോകുന്ന പദ്ധതി രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും പരിസ്ഥിതി നിയമത്തിന്റെ പരസ്യമായ ലംഘനമാണെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞാലും ചൂണ്ടിക്കാണിക്കുവാനുള്ള അധി കാരം ഉണ്ടായിരിക്കില്ല. പുതിയ ഡ്രാഫ്റ്റ് പ്രകാരം ഒന്നുകില്‍ നിയമം ലംഘിച്ചയാള്‍ക്ക് (അതായ ത് പദ്ധതിയുടെ ഉടമസ്ഥന്) അല്ലെങ്കില്‍ സര്‍ക്കാരിന് മാത്രമേ നിയമ ലംഘനം ചൂണ്ടിക്കാണിക്കാന്‍ വകുപ്പുള്ളൂ.
നിലവില്‍ 20,000 സ്‌ക്വയര്‍ഫീറ്റോ അതില്‍ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും പരിസ്ഥിതി ക്ലിയറന്‍സിനായി അ പേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ EIA 2020 പ്രകാരം 1,50,000 സ്‌ക്വ യര്‍ ഫീറ്റില്‍ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാല്‍ മതി. അതിനര്‍ത്ഥം ഒരു വിമാനത്താവളത്തിന്റെ അത്ര വലുപ്പമുള്ള ഒരു പദ്ധതി നാട്ടില്‍ വന്നാല്‍ പോലും ആ പദ്ധതി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചോ സമീപത്ത് താമ സിക്കുന്ന മനുഷ്യജീവനുണ്ടാക്കു ന്ന വിപത്തിനെ കുറിച്ചോ ആര്‍ ക്കും പരാതിപ്പെടാന്‍ സാധിക്കില്ലെന്ന് ചുരുക്കം. EIA 2020 ല്‍ പു തുതായി ആ2 എന്നൊരു വിഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാല്പ്പതിലേറെ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികള്‍ക്കൊന്നും ക്ലിയറന്‍സ് ആവശ്യമില്ല. ഒരു ദുരന്തം ഉണ്ടായാല്‍ പരാതിപ്പെടുന്നതിനു പോലും അവകാശം നിഷേധിക്കുന്ന താണ് EIA 2020. ഹൈവേ വികസ നം, ഫര്‍മസി കമ്പനികള്‍, എല്ലാ മാനുഫാക്ചര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍, രണ്ട് ഹെക്ടറില്‍ താഴെയുള്ള ക്വാറികളുടെ പ്രവര്‍ത്തനം, ഉള്‍പ്പെടെയുള്ള നാല്പതോളം പദ്ധതികള്‍ക്ക് Public Hearing / Public Consultation ഇനി മുതല്‍ ആവശ്യമില്ല. നിയമത്തിന്റെ വലക്കണ്ണികള്‍ക്കിടയിലൂടെ വമ്പന്‍സ്രാവുകള്‍ ക്ക് രക്ഷപ്പെടാം എന്നിരിക്കെ തന്നെ EIA 2020 പരിസ്ഥിതി ലംഘനങ്ങള്‍ക്കു നിയമ പരിരക്ഷ നല്‍കുന്നു എന്ന വിരോധാഭാസം നില നില്‍ക്കുന്നു.

ജനവിരുദ്ധ വികസനനയം
ദേശീയ അതിര്‍ത്തിയോടു ചേര്‍ന്ന്കിടക്കുന്ന ഒരു സ്ഥലത്തും EIA നടത്തേണ്ടതില്ല എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. 100 കിലോമീറ്ററില്‍ നിര്‍മ്മാണം നടത്താന്‍ യാതൊരുവിധ പരിസ്ഥിതി ആഘാത പഠനവും കൂടാതെ അനുമതി ലഭിക്കും. North East of India ഉള്‍പ്പെടുന്ന രാജ്യത്തെ തന്നെ ധാതുക്കലവറ, വൈവിധ്യങ്ങള്‍ ചൂഷണം ചെയ്യാന്‍ വലിയ മൈനിങ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഒരു നിയമമാണിതെന്നു, ചിന്തിക്കുന്ന ഏവര്‍ക്കും ബോധ്യപ്പെടും. വന വിഭവങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഉള്ള പ്രദേശം കൂടിയാണ് ഇത്.
പരിസ്ഥിതി നിയമ നിര്‍മ്മാണത്തിന്റെ ആവശ്യകത, സുസ്ഥിര വികസനത്തില്‍ ഊന്നിക്കൊണ്ടുള്ള പരിസ്ഥിതിനയ രൂപീകരണം എന്നീ നയങ്ങളുടെ ഭാഗമായി ആഗോളതലത്തില്‍ ഐക്യരാ ഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സ്റ്റോക്ക്ഹോം, റിയോ ഡി ജനീറോ കോണ്‍ഫറന്‍സുകള്‍ നടത്തപ്പെട്ടു. 1972 മുതലുള്ള ആഗോള പരിസ്ഥിതി നയത്തില്‍ തന്നെ ഉണ്ടായ കാതലായ മാറ്റങ്ങളിലൂടെയാണ് വികസന പ്രക്രിയയില്‍ പരിസ്ഥി തി ആഘാത പഠനത്തിന് നിയമ സാധുത കൈവന്നത്. ഇന്ത്യയില്‍ 1994 ല്‍ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം വന്നതോടെ 70 കള്‍ മുതല്‍ ചുരുക്കം ചില വികസനപദ്ധതികളില്‍ മാത്രം ഒതുങ്ങിയിരുന്ന പരിസ്ഥിതി ആഘാത പഠനത്തിന് നിയമസാധുത ലഭിക്കുകയും അതിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും ചെയ്തു. ഇതി നുശേഷം പരിഷ്‌കരിച്ച വിജ്ഞാപനം 2006 ലും നിലവിലെ പല വ്യവസ്ഥകളും മാറ്റിക്കൊണ്ടുള്ള കരട് വിജ്ഞാപനം 2020 മാര്‍ച്ചി ലും പുറത്തിറങ്ങി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ അനിയന്ത്രിതമായ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി വന്‍തോതില്‍ ഉള്ള പരിസ്ഥിതി നാശമാണ് ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നില വില്‍ ഉള്ള പരിസ്ഥിതി നിയമങ്ങളുടെ പരിമിതി ആണ് ഇത് ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ പരിസ്ഥിതി ദുരന്തങ്ങളുടെ തിക്തഫലങ്ങള്‍ കൂടുതലായനുഭവിച്ചിരുന്നത് സമൂഹത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ ആയിരുന്നു എങ്കില്‍ ഇന്ന് സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലും ഉള്ള ജനങ്ങള്‍ പരിസ്ഥിതി നാശത്തിന്റെ ഭാഗമായി ഇരയാക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറന്‍-കിഴക്കന്‍ മേഖല കളിലെ തുടര്‍ച്ചയാകുന്ന ചുഴലിക്കാറ്റുകളും (cyclones), ഇടവിട്ടുള്ള പ്രളയവും, മലയിടിച്ചിലുകളും, ഹിമാലയന്‍ മഞ്ഞുപാളികളിലെ ശോഷണവും എന്നിങ്ങനെ നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ കണ്‍മുന്‍പില്‍ ഉണ്ട്.
ഇന്ന് ലോകത്തു മനുഷ്യന്റെ കടന്നുകയറ്റം മൂലം നിരവധി പരി സ്ഥിതി ദുരന്തങ്ങളും ദാരിദ്ര്യവും വ്യാപകമാകുമ്പോള്‍ പരിശുദ്ധ പിതാവിന്റെ ചാക്രിക ലേഖനം 'ലൗദാത്തോ സി' കൂടുതല്‍ പ്രസ ക്തമാവുകയാണ്. ചാക്രിക ലേഖനത്തില്‍ പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നു കയറ്റം ദാരിദ്ര്യം ഉണ്ടാക്കുന്നത് എങ്ങനെ എ ന്ന് വിശദീകരിക്കുന്നുണ്ട്. പ്രകൃതിയുടെ മേലുള്ള ഈ കടന്നു കയറ്റം പാപമാണെന്ന് പിതാവ് ലേഖനത്തില്‍ വിശദീകരിക്കുന്നു. പരിശുദ്ധ പിതാവ് നല്‍കിയ ഈ ദര്‍ശനത്തില്‍ പ്രകൃതിയോട്/ ദരിദ്രരോട് നമ്മുടെ സമീപനം എന്താണ് എന്ന് നാം ഈ അവസര ത്തില്‍ എങ്കിലും ചിന്തിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org