കല്യാണം [ആലപ്പുഴ സൂര്യകാന്തി]

കല്യാണം [ആലപ്പുഴ സൂര്യകാന്തി]
Published on

രചന : പ്രദീപ്കുമാര്‍ കാവുന്തറ

സംവിധാനം : രാജീവന്‍ മമ്മിളി

ആഡംബരവിവാഹങ്ങള്‍ക്കെതിരായ സന്ദേശം നല്‍കുന്ന നാടകമാണ് 'കല്യാണം'. വിവാഹജീവിതത്തിനു വിമുഖനായിരുന്ന ഒരു ചിത്രകാരനെ അമ്മയും സുഹൃത്തുക്കളും വിവാഹത്തിനു സമ്മതിപ്പിക്കുന്നു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചടങ്ങുകളോടെ വിവാഹം ആര്‍ഭാടമായി നടത്താമെന്ന നിര്‍ദേശം സുഹൃത്തുക്കള്‍ അവതരിപ്പിക്കുകയും അമ്മയ്ക്കും മകനും അതു സ്വീകാര്യ മാകുകയും ചെയ്യുന്നു.

ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്തുന്ന വിവാഹാഘോഷത്തോടെ ആ കുടുംബം കടക്കെണിയിലാകുന്നു.

ഇതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണു നാടകത്തിന്റെ പ്രമേയം.

നാലു നടന്മാരും രണ്ടു നടിമാരുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഇവര്‍ ആറു പേരും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിട്ടുണ്ട്.

എന്നാല്‍, രണ്ടു മണിക്കൂറുള്ള നാടകത്തിന്റെ അവസാനഘട്ടത്തില്‍ മാത്രമേ കാണികള്‍ക്കു നാടകത്തിനകത്തേക്കു മനസ്സുകൊണ്ടു കടക്കാന്‍ സാധിക്കുന്നുള്ളൂ.

നര്‍മ്മത്തിന്റെ മേമ്പൊടിയുണ്ടെങ്കിലും ദീര്‍ഘസമയം നാടകം ആസ്വാദകരെ സ്പര്‍ശിക്കാതെ കടന്നുപോകുന്നു എന്നു പറയാതിരിക്കാന്‍ വയ്യ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org