Latest News
|^| Home -> Cover story -> വിവാഹം: സഭാനിലപാട് ശരി, പക്ഷേ, സ്വവര്‍ഗാനുരാഗികളും സഭയുടെ മക്കള്‍ – കാര്‍ഡിനല്‍ ഷോണ്‍ബോണ്‍

വിവാഹം: സഭാനിലപാട് ശരി, പക്ഷേ, സ്വവര്‍ഗാനുരാഗികളും സഭയുടെ മക്കള്‍ – കാര്‍ഡിനല്‍ ഷോണ്‍ബോണ്‍

Sathyadeepam

വര്‍ഷങ്ങളോളം അള്‍ത്താരശുശ്രൂഷിയായിരുന്ന വിശ്വാസിയായ ഒരു യുവാവ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്നു സ്വയം തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള ജീവിതപങ്കാളിയുമൊത്തു കഴിയുന്നു. ഇവര്‍ക്ക് ആശീര്‍വാദം നിഷേധിക്കുന്ന സഭയുടെ നിലപാടില്‍ ഈ യുവാവിന്റെ പിതാവു പ്രകടിപ്പിക്കുന്ന വേദന അറിയിച്ചുകൊണ്ട് ഒരു പ്രസിദ്ധീകരണം ഓസ്ട്രിയായിലെ വിയെന്ന ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിനോടു ചോദിച്ചു:

”ഈ പിതാവിനോടും കുടുംബത്തോടും താങ്കള്‍ക്ക് എന്താണു പറയാനുള്ളത്?”

കാര്‍ഡിനല്‍: ഒരു അമ്മ ഒരിക്കലും മക്കള്‍ക്ക് ആശീര്‍വാദം നി ഷേധിക്കാറില്ല, അവര്‍ക്ക് എന്തെ ല്ലാം കുറവുകളും പ്രശ്‌നങ്ങളും ഉണ്ടെങ്കിലും. താന്‍ സ്വവര്‍ഗാനുരാഗി ആണെന്നു മകന്‍ വെളിപ്പെടുത്തുമ്പോള്‍ ഈ പിതാവിന്റെ മനസ്സും അങ്ങനെ ആയിരിക്കും.

വിശ്വാസതിരുസംഘത്തിന്റെ വിശദീകരണത്തില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല. കാരണം, ലോ കം മുഴുവന്‍ മാധ്യമങ്ങളിലൂടെ പു റത്തു വന്ന സന്ദേശം ഒരു ”നോ” ആയിരുന്നു, നിഷേധം. ആശീര്‍വാദത്തിന്റെ നിഷേധം. ഈ നിഷേ ധം അനേകരെ ആന്തരികമായി മുറിപ്പെടുത്തുന്നതാണ്. അവര്‍ ചോദിക്കുന്നു, ”അമ്മേ, എനിക്ക് നിന്റെ അനുഗ്രഹം നല്‍കാനില്ലേ? ഞാനും നിന്റെ മകനാണ്.”

സഭ മാതാവും ഗുരുനാഥയുമാണ്. അവള്‍ പഠിപ്പിക്കണം, പക്ഷേ അടിസ്ഥാനപരമായി അവള്‍ അമ്മയാണ്. സ്വവര്‍ഗാനുരാഗികളായി സ്വയം തിരിച്ചറിഞ്ഞു ജീവിക്കുന്നവരും വൈകാരികമായി ചോദിക്കുന്നു, ”ഞങ്ങള്‍ക്ക് സഭ അമ്മയല്ലേ?” അവര്‍ ദൈവത്തി ന്റെ മക്കളാണ്. അവര്‍ സഭയെ ത ങ്ങളുടെ അമ്മ ആയി കാണാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ത ന്നെ വത്തിക്കാന്റെ വിശദീകരണം അവര്‍ക്കു വേദനാജനകമായി തോന്നുന്നു.

റോമിന്റെ ഈ വിശദീകരണത്തില്‍ പോസിറ്റീവ് ആയ ഒരു വശ മുണ്ട്. മാധ്യമങ്ങളില്‍ അത് വേണ്ട ത്ര വ്യക്തമാക്കപ്പെട്ടിട്ടില്ല. വിവാഹ മെന്ന കൂദാശയുടെ അനന്യതയും മഹത്വവുമാണ് അത്. ഒരു പുരുഷ നും സ്ത്രീയും തമ്മിലുള്ള ഉടമ്പടി ഉന്നതവും വിശുദ്ധവുമാണ്. ജീവിതാവസാനം വരെയുള്ള, ദൈവതിരുമുമ്പില്‍ വാഗ്ദാനം ചെയ്യപ്പെട്ട, മക്കളെ ദൈവദാനം ആയി സ്വീകരിക്കുന്ന ഒരുടമ്പടി.

അതുകൊണ്ട് സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ആശീര്‍വാദകര്‍മ്മം കൗദാശികമായ വിവാഹത്തിന്റെ പ്രതീതി ജനിപ്പിക്കരുത് എന്ന വി ശ്വാസതിരുസംഘത്തിന്റെ ഉദ്ദേ ശ്യം ന്യായമാണ്. എന്നാല്‍ കുടുംബത്തോടുള്ള തുറവി (യെസ്) മറ്റെല്ലാത്തിനോടുമുള്ള നിഷേധം (നോ) ആയിട്ടല്ല പ്രകടിപ്പിക്കേണ്ടത്. സഭാപരമായി വിവാഹം എന്ന കൂദാശ സ്വീകരിക്കുന്നതിനു മുമ്പു ക്രിസ്ത്യാനികളും സിവില്‍ നിയമപ്രകാരം വിവാഹിതരാകുന്നു എ ന്ന യാഥാര്‍ത്ഥ്യം നമുക്കും സഭ യ്ക്കും അറിവുള്ളതാണ്. എന്നിരുന്നാലും നിയമപരമായ വൈവാഹിക കരാറും കൗദാശികമായ വിവാഹവും അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യ ത്യാസം സഭ എന്നും ഊന്നിപ്പറയുന്നു.

സ്വവര്‍ഗാനുരാഗികളായ ദമ്പതിമാരെ ആശീര്‍വദിക്കാമോ എന്ന ചോദ്യം (സഭാപരമല്ലാത്ത) പു നര്‍വിവാഹിതരെയും കൗദാശികമായി വിവാഹിതരാകാത്ത ദമ്പതികളെയും ആശീര്‍വദിക്കാമോ എന്ന ചോദ്യത്തിനു സമാനമാണ്. എന്റെ ഉത്തരം ലളിതമാണ്. ആശീര്‍വാദത്തിനുള്ള അപേക്ഷ/ആഗ്രഹം ഒരു പ്രകടനം (ഷോ) അല്ലെങ്കില്‍, ഉപരിപ്ലവമായ ഒരു അനുഷ്ഠാനത്തിന്റെ പൂര്‍ത്തീകരണം മാത്രമല്ലെങ്കില്‍, ആഗ്രഹം ആത്മാര്‍ത്ഥമാണെങ്കില്‍, ഏതു സാഹചര്യങ്ങള്‍ക്കുമതീതമായി രണ്ടു വ്യക്തികള്‍ മുന്നോട്ടു പോ കാനാഗ്രഹിക്കുന്ന ഒരു ജീവിതവഴിക്കു വേണ്ടിയുള്ളതാണെങ്കില്‍ അവര്‍ക്ക് ആശീര്‍വാദം നിഷേധിക്കരുത്.

ഒരു വൈദികന്‍ അഥവാ മെത്രാന്‍ എ്‌റ് നിലയില്‍ ഞാന്‍ അവരോട്: ”നിങ്ങള്‍ പൂര്‍ണ്ണതയിലേയ്ക്ക് എത്തിയിട്ടില്ല. എന്നാല്‍ നിങ്ങളുടെ ജീവിതം സുകൃതങ്ങളുടെയും പുണ്യത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കണം. അവ കൂടാതെ വിജയകരമായ ദാമ്പത്യം ഇല്ല എന്ന് പറയേണ്ടത് ഉണ്ട്.”

ഈ ആശീര്‍വാദത്തിന്റെ രൂപം സഭയുടെ നിലവിലുള്ള ആശീര്‍ വാദക്രമങ്ങളോടു സാമ്യം ഉള്ളതായിരിക്കണമോ എന്നുള്ളതു നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും, തെറ്റിദ്ധാരണകള്‍ ക്കുള്ള സാഹചര്യങ്ങള്‍ നിലനില്‍ ക്കുമ്പോള്‍.

Leave a Comment

*
*