പുസ്തകം വായിക്കലല്ല അധ്യാപനം

പുസ്തകം വായിക്കലല്ല അധ്യാപനം
Published on

സി. സോജാ മരിയ C M C

കാലത്തിനനുസരിച്ച് അധ്യാപനരീതികള്‍ മാറേണ്ടതുണ്ട്. ഒന്നര മണിക്കൂര്‍ നീളുന്ന റേഡിയോ പ്രഭാഷണം പോലെ, ഏകവ്യക്തി സംസാരമായി തീരുന്ന മതബോധന ക്ലാസുകള്‍ വിരസതയല്ലാതെ മറ്റെന്താണ് കുട്ടികള്‍ക്ക്? പുസ്തകം വായിച്ചുതീര്‍ക്കലാണ് അധ്യാപനം എന്ന ധാരണയൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നത് നിര്‍ഭാഗ്യകരം! യഥാര്‍ത്ഥത്തില്‍, കുട്ടികളുടെ സൗഹൃദ സാമൂഹിക മാധ്യമ ചുറ്റുപാടുകളിലേക്ക് എന്‍ട്രിയുള്ള അധ്യാപകര്‍ ഉണ്ടോ ആവോ? കുറഞ്ഞപക്ഷം, കൗമാരമനസ്സിന്റെ സംശയങ്ങള്‍ തുറന്നു ചോദിക്കാനെങ്കിലും അവര്‍ക്കിടം നല്‍കിയിരുന്നെങ്കില്‍! പങ്കുവയ്ക്കപ്പെടുന്ന അനുഭവങ്ങള്‍, സ്വാതന്ത്ര്യത്തോടെയുള്ള സംവാദങ്ങള്‍, ക്രിസ്തു മൂല്യങ്ങളുടെ മനുഷ്യത്വ ദര്‍ശനങ്ങള്‍, വിശ്വാസത്തിന്റെ പ്രായോഗിക തലങ്ങള്‍ എന്നിവയൊക്കെ ഉപയോഗപ്പെടുത്തുവാന്‍ അധ്യാപകര്‍ ഇനിയും വൈകിക്കൂടാ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org