സ്വര്‍ഗ്ഗാരോപണവും സുവിശേഷത്തിലെ മറിയവും

സ്വര്‍ഗ്ഗാരോപണവും സുവിശേഷത്തിലെ മറിയവും

ബിഷപ് ജയിംസ് ആനാപറമ്പില്‍ (ആലപ്പുഴ രൂപത)

സഭയുടെ പൊതു വിശ്വാസ പാരമ്പര്യമായിരുന്ന പരിശുദ്ധ ക ന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം 1950 ലാണ് പയസ് പന്ത്രണ്ടാ മന്‍ പാപ്പാ സഭയുടെ ഔദ്യോഗിക വിശ്വാസ പ്രമാണമായി പ്രഖ്യാപിച്ചത്. സാര്‍വ്വത്രിക സഭയിലെ മെ ത്രാന്‍മാരുടെയും ദൈവശാസ്ത്രജ്ഞന്‍മാരുടെയും വലിയ പിന്‍ബ ലം ഈ വിശ്വാസ പ്രഖ്യാപനത്തി ന് അനുകൂലമായിരുന്നു. പ. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ വിശ്വാസത്തിന്റെ ഉള്ളടക്കം ഇതാണ്: മറിയം ഈലോകത്തിലെ ജീവി തം പൂര്‍ത്തീകരിച്ചപ്പോള്‍ ഉടലോ ടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് നാല് ഹ്രസ്വചിന്തകളാണ് ചുവടെയു ള്ളത്.

1. സ്വര്‍ഗ്ഗാരോപണവും അമലോത്ഭവവും

മനുഷ്യശരീരം മണ്ണില്‍ അടക്കപ്പെടുമ്പോള്‍ സ്വഭാവികമായി അഴുകി അലിഞ്ഞില്ലാതാവുന്നത് ബൈബിളിന്റെ കാഴ്ചപ്പാടില്‍ ആ ദ്യപാപത്തിന്റെ അനന്തര ഫലമാ ണ്. എന്നാല്‍ നീ പൊടിയാണ് പൊടിയിലേക്ക് തന്നെ മടങ്ങും (ഉല്‍പ്പത്തി 3:19) എന്ന സാര്‍വജ നീന ഭാവത്തില്‍നിന്നുള്ള വിടുതല്‍ മറിയത്തെ സ്വശരീരിയായി സ്വര്‍ഗ്ഗത്തിലേക്ക് എടുക്കാന്‍ കാര ണമായി. ക്രിസ്തീയവിശ്വാസ പ്ര കാരം ഏവരും ഉത്ഭവപാപത്തോ ടെ ജനിക്കുകയും ജ്ഞാനസ്‌നാനത്തിലൂടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് നിര്‍മ്മലരാക്കപ്പെടുകയുമാ ണ് ചെയ്യുന്നത് (റോമാ 5:12-17). യേശുക്രിസ്തുവിന്റെ മരണ-ഉ ത്ഥാനത്തിലൂടെ സംലഭ്യമാകുന്ന ഈ പാപമോചനവും വീണ്ടെടുപ്പും മറിയത്തിന് ഉത്ഭവവേളയില്‍ പൂര്‍ണ്ണമായി നല്‍കപ്പെട്ടു. സമയ ത്തിനുമുമ്പേ നല്‍കപ്പെട്ട ഈ ദാ നത്തിന് നിദാനമായത് മറിയം ദൈവകുമാരന്റെ അമ്മയാകണ മെന്നുള്ള ദൈവീക പദ്ധതിതന്നെ യാണ്. പ്രസാദവര പൂര്‍ണ്ണയെ ന്നും അമലോത്ഭവയെന്നും മറിയത്തെ അഭിസംബോധന ചെയ്യുന്നത് ഈ ആനുകൂല്യത്തെ മുന്‍ നിര്‍ത്തിയാണ്. ആദിമനുഷ്യന്റെ പാപത്തിന്റെ ഫലമായ മരണം എല്ലാ മനുഷ്യരിലേയും പോലെ മറിയത്തില്‍ ചുമത്തപ്പെട്ടില്ല. അന്തിമ വിധിയുടെ ഫലമായി മനുഷ്യര്‍ക്ക് ലഭിക്കുന്ന ശരീരത്തിന്റെ ഉയിര്‍പ്പ് മറിയത്തിന് തന്റെ മരണനിമിഷം തന്നെ കരഗതമായി. അമലോത്ഭവത്തിന്റെ അനന്തര ഫലമാണ് അഴുകാത്ത ശരീരത്തോടുകൂടിയ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം.

2. മറിയം നൂറുമേനി വിളഞ്ഞ നല്ലനിലം

പരസ്യജീവിതകാലത്ത് യേശുവും മറിയവും അഭിമുഖം വരുന്ന ഏക സന്ദര്‍ഭമായി സമാന്തര സു വിശേഷങ്ങള്‍ വിവരിക്കുന്നത് യേശു പഠിപ്പിച്ച വിത്തിന്റെയും വിതക്കാരന്റെയും ഉപമയോട് അനുബ ന്ധപ്പെടുത്തിയാണ് (മത്തായി 12: 46-50, മര്‍ക്കോസ് 3:31-35, ലൂക്കാ 8;19-21). യേശുവിന് സുബോധം നഷ്ടപ്പെട്ടിരിക്കുന്നു (മര്‍ക്കോസ് 3:21) എന്നു കേട്ട് നസ്രത്തില്‍ നി ന്ന് മറിയവും ചാര്‍ച്ചക്കാരും അവിടുത്തെ നേരില്‍ കാണുവാനായി കഫര്‍ണാമില്‍ എത്തുകയായിരുന്നു. ആ ദിവസം തന്നെയാണ് യേശു വിത്തിന്റെ ഉപമ പഠിപ്പിച്ചു എന്ന സുവിശേഷ സൂചന (മത്തായി 13:1) മറിയവും ചാര്‍ച്ചക്കാരും യേശുവിന്റെ അന്നത്തെ ശ്രോതാക്കളില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. യേശു ഉപമപ്രഭാഷണം അവസാനിപ്പിച്ച്, ചാര്‍ച്ചക്കാരോടൊപ്പം സ്വദേശമായ നസ്രത്തിലേയ്ക്കു താല്ക്കാലികമായി മടങ്ങുകയായിരുന്നു (മത്തായി 13:54).

ദൈവാഹ്വാനത്തിന് സ്വയം സമര്‍പ്പിച്ച് ആരംഭിച്ച മറിയത്തിന്റെ ശിഷ്യത്വം കാല്‍വരിവരെ നീണ്ടു. ഇക്കാലമത്രയും മറിയം ദൈവവചനത്തെ തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിക്കുകയും ദൈവത്തിന്റെ ദാസിയായി സ്വയം രൂപാന്തര പ്പെടുകയുമായിരുന്നു. ഈ രൂപാന്തരീകരണത്തിന്റെ മകുടം ചാര്‍ത്തലാണ് സ്വര്‍ഗ്ഗാരോപണം. ഭൂമിയില്‍ വിതച്ച് സ്വര്‍ഗ്ഗത്തില്‍ ഫലം ചൂടുന്ന വിത്തിന്റെ കഥയാണ് സ്വര്‍ഗ്ഗാരോപണത്തില്‍ അന്തര്‍ലീനമായിട്ടുള്ളത്.

വിത്തിന്റെ ഉപമയുടെ പൊരുളും യേശു തന്റെ കുടുംബത്തെ നിര്‍വ്വചിച്ച വിധവും തമ്മില്‍ അഭേദ്യമായ പൊരുത്തമുണ്ട്. നല്ല നിലത്തു വീണവിത്ത്, വചനം കേട്ട്, ഉത്കൃഷ്ടവും നിര്‍മലവുമായ ഹൃ ദയത്തില്‍ അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ് (ലൂക്കാ 8:15). യേശുവിനെ വിളിക്കാനായി വന്ന അവരെ സാക്ഷ്യപ്പെടുത്തി യേശു തന്റെ കുടുംബബന്ധങ്ങളെ ദൈവരാജ്യ ദൗ ത്യവുമായി ബന്ധപ്പെടുത്തി പുനര്‍ നിര്‍വചിച്ചു. "ദൈവത്തിന്റെ ഹിതം നിര്‍വ്വഹിക്കുന്നവരാരോ അവരാണ് തന്റെ സഹോദരനും സഹോദരിയും അമ്മയും" എന്നു യേശു പ്രഖ്യാപിച്ചു. മംഗളവാര്‍ ത്താവേളയില്‍ "ഇതാ അങ്ങയു ടെ ദാസി അങ്ങു പറഞ്ഞതു പോലെ എന്നില്‍ സംഭവിക്കട്ടെ." (ലൂ ക്കാ 1:38) എന്ന് പ്രഖ്യാപിച്ച് ദൈ വാഹ്വാനത്തിന് സ്വയം സമര്‍പ്പിച്ച് ആരംഭിച്ച മറിയത്തിന്റെ ശിഷ്യത്വം കാല്‍വരിവരെ നീണ്ടു. ഇക്കാല മത്രയും മറിയം ദൈവവചനത്തെ തന്റെ ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിക്കുകയും ദൈവത്തിന്റെ ദാസിയായി സ്വയം രൂപാന്തരപ്പെ ടുകയുമായിരുന്നു. ഈ രൂപാന്ത രീകരണത്തിന്റെ മകുടം ചാര്‍ത്ത ലാണ് സ്വര്‍ഗ്ഗാരോപണം. ഭൂമി യില്‍ വിതച്ച് സ്വര്‍ഗ്ഗത്തില്‍ ഫലം ചൂടുന്ന വിത്തിന്റെ കഥയാണ് സ്വര്‍ഗ്ഗാരോപണത്തില്‍ അന്തര്‍ ലീനമായിട്ടുള്ളത്.

3.  മറിയം, സമൃദ്ധമായി അഴിഞ്ഞ് ഫലം ചൂടുന്ന ഗോതമ്പുമണി

യോഹന്നാന്റെ സുവിശേഷത്തില്‍ യേശുവിന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിലും സമാപന വേളയിലുമാണ് അവിടുത്തെ മാതാവായ മറിയത്തെ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. കാ നായിലെ കല്യാണവേളയില്‍ മധ്യസ്ഥയായി നിലകൊണ്ട മറിയം കാല്‍വരിയില്‍ മനുഷ്യവര്‍ഗത്തി ന്റെ മാതാവായി പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. മറിയത്തിനുണ്ടാകുന്ന രൂപാന്തരീകരണം നവീന മായ ഒരു അഴിയലിന്റെ കഥയാണ് നമ്മെ പഠിപ്പിക്കുന്നത്. യേശുവി ന്റെ പരസ്യശുശ്രൂഷയുടെ അവ സാന നാളുകളുമായി ബന്ധപ്പെടു ത്തിയാണ് ഈ പാഠം ചുരുളഴിയു ന്നത്. മഹാചാര്യനായ കയ്യഫാസി ന്റെ വാക്കുകളില്‍ ജനം മുഴുവന്‍ നശിക്കാതിരിക്കാന്‍ യേശു വധി ക്കപ്പെടണം (യോഹ. 11:50). സുവി ശേഷകനാകട്ടെ അതിനെ പ്രവച നമായി കാണുകയും ഒരു ദേശം മാത്രമല്ല ലോകം മുഴുവന്‍ ചിതറി ക്കപ്പെട്ടിരിക്കുന്ന ജനത്തിനു വേ ണ്ടിയുമാണ് യേശു മരിക്കേണ്ടതെ ന്ന ദൈവീക പദ്ധതിയെ തിരിച്ച റിയുകയും ചെയ്യുന്നു (യോഹ. 11:52). തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെസഹാ തിരുന്നാളില്‍ ജറുസ ലേമിലെത്തിയിരുന്ന ഗ്രീക്കുകാര്‍ യേശുവിനെ തേടിയെത്തുന്നത് ഈ പ്രവചനത്തിന്റെ പ്രതീകാവി ഷ്‌കാരമായിരുന്നു. ഈ വേളയില്‍ യേശുതന്നെ ആസന്നമാകുന്ന തന്റെ മരണത്തെ ഉപമിച്ചത് നില ത്തുവീണ് അഴിഞ്ഞ് സമൃദ്ധമായ ഫലം പുറപ്പെടുവിക്കുന്ന ഗോത മ്പുമണിയോടാണ് (യോഹ. 12:24) ഇതിന്റെ സമ്പൂര്‍ണാവിഷ്‌കാരമാ കട്ടെ തന്നില്‍ വിശ്വസിക്കുന്നവരെ ല്ലാവരും ഒന്നാകേണ്ടതിന് സ്വയം സമര്‍പ്പിച്ച കാല്‍വരിയിലെ കുരി ശുമരണവുമാണ് (യോഹ. 12:32). യഹൂദ സംസ്‌ക്കാരത്തിന്റെ ചട്ടകൂ ടിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് സാര്‍വ്വജനീനമായി എല്ലാ സം സ്‌ക്കാരങ്ങളിലേക്കും ഒഴുകിയെ ത്തുന്ന രക്ഷയുടെ പ്രവാഹമായി ക്രിസ്തു തന്നെ തന്നെ വെളിപ്പെടുത്തുന്നതാണ് ഈ ഉപമ. ഗോത മ്പ് മണി നിലത്തു വീണഴിയുന്നത് കുരിശിലെ മരണത്തിലാണ്. പുനരുത്ഥാനത്തിലാകട്ടെ അത് നൂറുമേനി വിളയുന്ന വിത്തുകണക്കെ എല്ലാ സംസ്‌ക്കാരങ്ങളിലും പുനര്‍ ബീജം ചെയ്യപ്പെടുന്നു. കുരിശിന്റെ ചുവട്ടില്‍ നിലകൊണ്ട മറിയം ക്രി സ്തുശിഷ്യന്റെ അമ്മ എന്ന സ്ഥാ നം കയ്യാളുകവഴി എക്കാലത്തേ ക്കും എല്ലായിടത്തുമുള്ള വിശ്വാ സസമൂഹത്തിന്റെ മുഴുവന്‍ മാതാ വായി പരിണമിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മറിയത്തിന് സഭാജീവിതത്തില്‍ ഇടപെടാന്‍ അവകാശമുണ്ട്. ക്രിസ്തുവിനോട് ചേര്‍ന്നുനിന്നുകൊണ്ട് രക്ഷയില്‍ സഹകാരിയാകുവാന്‍ മറിയത്തിന് കഴിയുന്നു. സ്വര്‍ഗ്ഗാരോപിതയായ മറിയം മനുഷ്യവര്‍ഗ്ഗത്തിന്റെ തീര്‍ ത്ഥാടനപാതയില്‍ പ്രത്യാശയുടെ വിളക്കായി നിലകൊള്ളുന്നു.

4. മറിയം പുതിയ ഹവ്വ

യോഹന്നാന്റെ സുവിശേഷത്തില്‍ മറിയത്തെ സൂചിപ്പിക്കുവാന്‍ സുവിശേഷകന്‍ ഇഷ്ടപ്പെട്ടിരുന്ന പേര് 'യേശുവിന്റെ അമ്മ' യെന്നായിരുന്നെങ്കിലും (യോഹ 2: 2-3; 19:25), കാനായിലെ വീട്ടിലും കുരിശിന്റെ ചുവട്ടിലും യേശു മറിയത്തെ അഭിസംബോധന ചെയ്തത് സ്ത്രീ (യോഹ. 2:2-4; 19:26) എന്നായിരുന്നു. അതാകട്ടെ ബോധപൂര്‍വമായിരുന്നു. മറിയം പുതിയ നിയമത്തിലെ സ്ത്രീയാണ്. ഈ സുവിശേഷധ്വനി പറുദീസായിലെ പ്രഥമ സ്ത്രീയിലേക്ക് വിരല്‍ ചൂണ്ടുന്നു. നന്മ-തിന്മ വൃക്ഷത്തിന്റെ ചുവട്ടില്‍ ആദിമ സ്ത്രീ പരീക്ഷണത്തില്‍ പരാജയപ്പെട്ടു വെങ്കിലും പ്രത്യാശ ഒളിഞ്ഞിരി ക്കുന്ന 'ഹവ്വ' എന്ന പേരാണ് അവള്‍ക്കു നല്കപ്പെട്ടത് (ഉല്പ. 3: 20). മനുഷ്യവര്‍ഗ്ഗത്തിന്റെ ആദിമാതാവായി സന്താനപരമ്പരകളിലൂടെ ഹവ്വ ജീവന്‍ പകര്‍ന്നു ന ല്കുകയായിരുന്നു. പൂത്തുകായ്ക്കുന്ന ജീവന്റെ വൃക്ഷമായ കുരിശിന്റെ ചുവട്ടില്‍ നിന്നുകൊണ്ട് മറിയം വിശ്വാസിസമൂഹത്തിനു മുഴുവന്‍ പുതിയനിയമത്തിലെ ഹവ്വയായി രൂപാന്തരപ്പെടുന്നു. യേശുവിന്റെ 'സ്ത്രീയേ' എന്നുള്ള സംബോധനയുടെ പ്രത്യേകത യും അതാണ്. യേശുവാകുന്ന ഗോതമ്പുമണിയോടൊപ്പം സ മ്പൂര്‍ണ്ണ അനുസരണത്തിലൂടെ തന്നെതന്നെ സമര്‍പ്പിച്ചതുവഴി അവള്‍ അക്ഷയമായ ജീവന്റെ അമ്മയും പുതിയ ഹവ്വയുമായി രൂപപ്പെടുന്നു. ദൈവകല്പനയെ ധിക്കരിച്ച ഹവ്വയില്‍ നിന്ന് ദൈവത്തിന്റെ വാക്കുകള്‍ സ്വീകരിച്ച രണ്ടാം ഹവ്വയിലേക്കുള്ള പരിണാമവും മറിയത്തില്‍ ദര്‍ശിക്കാനാകും. സ്വര്‍ഗ്ഗാരോപിതയായ മറിയം ഒരേസമയം കന്യകയും മാതാവുമായ പുതിയ ഹവ്വയായി പ്രശോഭിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org