മതേതര ഭാരതം വീണ്ടും മുറിവേല്‍ക്കുമ്പോള്‍

മതേതര ഭാരതം വീണ്ടും മുറിവേല്‍ക്കുമ്പോള്‍

ഫാ. ജോണ്‍ പുതുവ

മതേതരത്വം എന്ന പദം കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പദാവലയില്‍ നിന്നു ഏകദേശം അപ്രത്യക്ഷമായിരിക്കു ന്നു. നൂറ്റാണ്ടുകളായി നമ്മെ ചേര്‍ത്തുപിടിച്ചിരുന്ന സാമൂഹിക രാഷ്ട്രീയ വിശ്വാസങ്ങള്‍ ക്ഷയിച്ചുപോകുന്നതിനേക്കാള്‍ നിരാശ പകരുന്നതെന്തുണ്ട്? 'മെനി എ ഹാപ്പി ആക്‌സിഡന്റ്, റിക്കളക്ഷന്‍സ് ഓഫ് എ ലൈഫ്' എന്ന പേരിലുള്ള തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ മുന്‍ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയാണ് ഭാരതത്തിന്റെ വര്‍ത്തമാനകാലത്തെക്കുറിച്ച് ഈ ആകുലത പങ്കുവച്ചത്. സുവിശേഷ വെളിച്ചം നെഞ്ചിലേറ്റി ശബ്ദമില്ലാത്ത ജനതയ്ക്കു വേണ്ടി സംസാരിച്ചതിന്റെ പേരില്‍ വന്ദ്യവയോധികനായ ഒരു വൈദികന്‍ നീതി നിഷേധിക്കപ്പെട്ടു മരണം വരിച്ചതിനു ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് രാജ്യതലസ്ഥാനത്തു നിന്നു മറ്റൊരു സങ്കട വാര്‍ത്തകൂടി വന്നത്. വര്‍ഷങ്ങളായി വിശ്വാസികള്‍ ആരാധന നടത്തി വന്ന ഒരു കത്തോലിക്കാ ദേവാലയം സര്‍ക്കാരിന്റെ യന്ത്രവണ്ടികള്‍ നിര്‍ദ്ദയം തകര്‍ത്ത് തരിപ്പണമാക്കിയെന്ന വാര്‍ത്ത. മുറിവേറ്റത് ആരാധനാ സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭാരതത്തിന്റെ ഭരണ ഘടനയ്ക്കു തന്നെയാണ്. തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ മതേതര നിര്‍മ്മിതികളാണ്.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ത്തിനായുള്ള അമേരിക്കന്‍ കമ്മീഷന്റെ 2020-ലെ കണക്കുകള്‍ പ്രകാരം ന്യൂനപക്ഷ ആക്രമണങ്ങളുടെ പട്ടികയില്‍ ചൈനയ്ക്കും വടക്കന്‍ കൊറിയയ്ക്കും പാക്കിസ്ഥാനും സൗദി അറേബ്യയ്ക്കും ശേഷം ഇന്ത്യയാണ്. 2002-ലെ ഗുജറാത്ത് കലാപത്തിനു ശേഷം പ്രത്യേക ശ്രദ്ധയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. തുടരെ തുടരെ മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണങ്ങളുണ്ടാകുന്നത് ഇന്ത്യ നൂറ്റാണ്ടുകളായി കൈവരിച്ചു പോരുന്ന മതസൗഹാര്‍ദ്ദ സന്ദേശത്തിനു വെല്ലുവിളിയാണ്. ഉപനിഷത്തുകളുടെയും വേദങ്ങളുടെയും പിള്ളത്തൊട്ടിലെന്നറിയപ്പെടുന്ന ആത്മീയ സംസ്‌ക്കാരത്തിന്റെ നാടായ ഇന്ത്യയുടെ സംസ്‌ക്കാരത്തിനേല്‍ക്കുന്ന പ്രഹരങ്ങളാണ് ഈ ആക്രമണങ്ങള്‍. ഈ ന്യൂനപക്ഷങ്ങള്‍ തന്നെയാണ് വിദ്യാഭ്യാസത്തിലൂടെയും ആതുര സേവന ത്തിലൂടെയും ഈ രാജ്യത്തിന്റെ സാംസ്‌ക്കാരിക പൈതൃകങ്ങളുടെ ഭാഗമായി മാറാന്‍ പൗരന്മാരെ പഠിപ്പിക്കുന്നത്.

ആദിവാസി ദളിത് വിഭാഗങ്ങള്‍ കാലങ്ങളായി ജന്മിത്വ വ്യവസ്ഥിതിയില്‍ അടിമകള്‍ക്കു തുല്യരാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇക്കൂട്ടര്‍ ഈ മേലാളന്മാരുടെ അധീനതയിലാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഈ അടിമകള്‍ വളര്‍ന്നുവന്നാലുള്ള അപകടത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ഭൂരിഭാഗം ക്രൈസ്തവ പീഡനങ്ങളുടെയും ന്യൂനപക്ഷപീഡനങ്ങളുടെയും പിന്നിലുള്ളത്. ഒറീസ, ജാര്‍ഘണ്ട്, ബീഹാര്‍, മധ്യപ്രദേശ് തുടങ്ങിയ മേഖലകളില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ സാന്നിധ്യം ഇക്കൂട്ടര്‍ക്ക് ഭീഷണിയാണെന്ന തോന്നലാണ് ഈ ആക്രമണങ്ങളുടെ പിന്നാമ്പുറം. ക്രിസ്ത്യന്‍ മിഷനറിമാരുടെ ഇടപെടലുകളിലൂടെ ദളിത് – ആദിവാസി ജന വിഭാഗങ്ങള്‍ വിദ്യാഭ്യാസം നേടുകയും തങ്ങളുടെ അവകാ ശങ്ങളെക്കുറിച്ചു ബോധവാന്മാ രാകുകയും ചെയ്യുന്നത് ഭൂമാഫിയകള്‍ക്കും വര്‍ഗ്ഗീയവാദി കള്‍ക്കും ദഹിക്കുന്ന കാര്യമല്ല. തങ്ങളുടെ അടിയാളന്മാരായ നിരക്ഷരരും ദരിദ്രരുമായ ദളിത് ആദിവാസി വിഭാഗങ്ങളെ അടിമകളാക്കി നിലനിറുത്തകയാണ് അവരുടെ ലക്ഷ്യം. അതിനു വിഘാതമാകുന്ന മിഷനറിമാരെ വകവരുത്താനും അവരുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനും ദേവാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കാനും അവര്‍ ശ്രമിക്കുന്നു.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കന്‍ കമ്മീഷന്റെ 2020-ലെ കണക്കുകള്‍ പ്രകാരം ന്യൂനപക്ഷ ആക്രമണങ്ങളുടെ പട്ടികയില്‍ ചൈനയ്ക്കും വടക്കന്‍ കൊറിയയ്ക്കും പാക്കിസ്ഥാനും സൗദി അറേബ്യയ്ക്കും ശേഷം ഇന്ത്യയാണ്. 2002-ലെ ഗുജറാത്ത് കലാപത്തിനു ശേഷം പ്രത്യേക ശ്രദ്ധയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. തുടരെ തുടരെ മതന്യൂന പക്ഷങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണങ്ങളുണ്ടാകുന്നത് ഇന്ത്യ നൂറ്റാണ്ടുകളായി കൈവരിച്ചു പോരുന്ന മതസൗഹാര്‍ദ്ദ സന്ദേശത്തിനു വെല്ലുവിളിയാണ്.

ഫാ. സ്റ്റാന്‍ സ്വാമിയും സി. റാണിമരിയയും സി. വത്സ ജോണും ഗ്രഹാം സ്റ്റെയിന്‍സു മൊക്കെ ഇരകളാക്കപ്പെട്ടത്, സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നിലായ പാവപ്പെട്ട ആദിവാസികളെയും ദളിതരെ യും ശക്തീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ടതിന്റെ പേരിലാണ്. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഇവരെ യെല്ലാം മതമൗലികവാദികള്‍ ആക്രമിച്ചത്. ഏതാണ്ട് 1925 മുതല്‍ ഇസ്ലാമിനും ക്രിസ്തുമതത്തിനുമെതിരെയുള്ള ആക്രമണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞുമായി ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഒരുകാലത്ത് മുഗള്‍ ചക്രവര്‍ത്തിമാര്‍ ഭരിച്ചു ഇന്ത്യയിലെ ഹൈന്ദവരെ ഇസ്ലാമാക്കിയെന്നും ഇന്ത്യ ഇസ്ലാം അധിനിവേശ ഭൂമിയായെന്നും ബ്രിട്ടീഷ് ഭരണകാലത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ രംഗപ്രവേശം ചെയ്ത് എവിടെയും ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കിയെന്നുമാണ് ഇക്കൂട്ടര്‍ ആരോപിക്കുന്നത്. 1990 വരെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സാഹോദര്യത്തോടെ ജീവിച്ചിരുന്നുവെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും മറച്ചു വയ്ക്കാനാവില്ല. ഇന്നും അത്തരത്തില്‍ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പാതയില്‍ നീങ്ങുന്നവരാണു കൂടുതലും. എന്നാല്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ജനങ്ങളില്‍ വര്‍ഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം കുത്തിവയ്ക്കാന്‍ പരിശ്രമിക്കുകയാണു ചിലര്‍.

ഓരോ വര്‍ഷവും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കെതിരെയും നൂറുകണക്കിനു ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണു കണക്ക്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിലും കൂടുതലാണ്. ഇന്ത്യയിലെ പത്രമാധ്യമങ്ങളില്‍ വരുന്നത് വളരെക്കുറച്ചു മാത്രമാണ്. ബാക്കിയുള്ളതെല്ലാം മൂടിവയ്ക്കപ്പെടുകയാണ്. വളരെ വിദഗ്ദ്ധമായി പ്രത്യേക രാഷ്ട്രീയ ഇടപെടലുകളിലൂടെ പുറംലോകം അറിയാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും ആവിഷ്‌ക്കരിക്കപ്പെടുന്നു. എന്നാല്‍ ഇന്നും ഒളിഞ്ഞും തെളിഞ്ഞും ഈ ആക്രമണങ്ങള്‍ നടക്കുന്നു. ആരാധനാലയങ്ങള്‍ ആക്രമിക്ക പ്പെടുകയും ക്രിസ്തീയ സ്ഥാപ നങ്ങള്‍ക്കു നേരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയും വിശുദ്ധ വസ്തുക്കള്‍ നശിപ്പിക്കുകയും മിഷനറിമാരെ കൈയ്യേറ്റം ചെയ്യുകയും വധിക്കുകയും ചെയ്യുന്നു. ആക്രമണങ്ങളിലധികവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണു സംഭവിച്ചു കൊണ്ടിരിക്കുന്നത്. അവിടെ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം വളരെ കുറവാണ്. കണക്കുകള്‍ പ്രകാരം ഓരോ 40 മണിക്കൂറിലും ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും ക്രിസ്ത്യന്‍ മിഷനറിമാര്‍ അവയൊക്കെ തരണം ചെയ്തു തങ്ങളുടെ സേവന പ്രവര്‍ത്തികള്‍ അഭംഗുരം നിര്‍വ്വഹിക്കുകയും ചെയ്യുന്നു.

വര്‍ഗ്ഗീയവാദികളാണ് ഈ അതിക്രമങ്ങള്‍ക്കു പിന്നിലെന്നു പറയാം. റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പല സംഭവങ്ങളും ഞായറാഴ്ച പ്രാര്‍ത്ഥനയും വിശേഷാവസരങ്ങളിലെ ശുശ്രൂഷകളും തടസ്സപ്പെടുത്തിക്കൊണ്ടുള്ളവയാണ്. തടസ്സപ്പെടുത്തുന്നത് പലപ്പോഴും പൊലീസാണ്. സര്‍ക്കാരിന്റെ അറിവോടെയാണിതു നടക്കുന്നതെന്ന സംശയം ഉടലെടുക്കുന്നത് അതുകൊണ്ടാണ്. എന്താണ് ഈ അതിക്രമങ്ങള്‍ക്കു പിന്നിലെ കാരണം? ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ പെരുകുന്നത് പലര്‍ക്കും ദഹിക്കുന്നില്ല. ഹൈന്ദവ വിഭാഗത്തില്‍ നിന്നാണു ഭൂരിഭാഗം മതംമാറ്റങ്ങളും നടക്കുന്നത് എന്ന തെറ്റിദ്ധാരണയുമുണ്ട്. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നു കണക്കുകള്‍ നോ ക്കിയാല്‍ വ്യക്തമാകും. 1971-ല്‍ 2.56 ശതമാനവും 1991-ല്‍ 2.43 ശതമാനവും 2011-ല്‍ 2.3 ശതമാനവുമാണ് ഇന്ത്യയിലെ ക്രൈസ്തവരുടെ എണ്ണം.

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ വലിയ മുതല്‍ ക്കൂട്ടാണ് മതേതരത്വം. നാനാത്വത്തില്‍ ഏകത്വം എന്ന സത്യം ഇന്ത്യയുടെ കാതലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിറവിയെടുത്ത പല മതങ്ങളും ഈ നാട്ടില്‍ വളരാന്‍ ഇടയായതും നാനാത്വത്തിലെ ഏകത്വം എന്ന ആശയത്തിലൂടെയാണ്. ആരെയും ഏതു ചിന്താഗതിക്കാരെയും സ്വാഗതം ചെയ്യാനുള്ള ഇന്ത്യയുടെ ആത്മീയ സംസ്‌ക്കാരത്തിന്റെ തെളിവുകൂടിയാണത്.

നിരവധി ആക്രമണങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞുമായി ക്രിസ്ത്യാനികള്‍ക്കു നേരെ ഇവിടെ അരങ്ങേറുന്നത്. ഒട്ടേറെ ക്രൈസ്തവ മിഷനറികളാണ് അതിദാരുണമായി വര്‍ഗ്ഗീയ വാദികളാല്‍ വധിക്കപ്പെടുന്നത്. നൂറുകണക്കിനു സ്ഥാപനങ്ങ ളാണ് നശിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ മതേതരത്വം ലോകം മുഴുന്‍ ആദരിക്കപ്പെടുന്ന വലിയ സത്യമാണ്. ഭരണഘടന വിഭാവ നം ചെയ്യുന്ന ഈ മതേതരത്വം ഭീഷണിയാണെന്നു ചിന്തിക്കുന്നവരുണ്ട്. അവരിലേക്ക് വര്‍ഗ്ഗീയ വിഷം കുത്തിവയ്ക്കുന്നവര്‍ക്ക് സ്വാര്‍ത്ഥ താത്പര്യങ്ങളേയുള്ളൂ. പക്ഷെ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോകുന്നതാണ് ദുഃഖകരം. ഇന്നും പള്ളികള്‍ ആക്രമിക്കപ്പെടുമ്പോള്‍, ആരാധനാലയങ്ങള്‍ തകര്‍ക്ക പ്പെടുമ്പോള്‍, അതു വിശ്വാസികളുടെ ചങ്കിലേല്‍ക്കുന്ന മുറിവുകളായി മാറുകയാണ്. ഈ മുറിപ്പാടുകളിലൂടെയാണു കത്തോലിക്കാ സഭ വളരുന്ന തെന്ന ചരിത്ര സത്യവും നമുക്കു മറക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org