കോവിഡ്-19: ഓണ്‍ലൈന്‍ ബോധവത്കരണം

പാലാ: അപ്രതീക്ഷിതമായി സ്കൂള്‍ അടച്ചതോ കൂട്ടുകാരുമൊത്ത് ഒത്തുചേരാന്‍ സാധിക്കാത്തതോ ഒന്നും സെന്‍റ് ആന്‍റണീസിലെ കുട്ടികളുടെ സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുന്നില്ല.

ബ്ലോഗിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരെയുള്ള ഔദ്യോഗിക അറിയിപ്പുകളും പ്രതിരോധമാര്‍ഗങ്ങളും പങ്കുവച്ചു സമൂഹ്യമാധ്യമങ്ങളെ ജനനന്മയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇവര്‍ കാണിച്ചുതരികയാണ്. സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ പ്രസിദ്ധീകരിച്ച വിവരങ്ങളും അറിയിപ്പുകളും ഇതിനായുള്ള ഔദ്യോഗിക വെബ്സൈറ്റുകളുടെ ലിങ്കുകളുമാണു കുട്ടികള്‍ കണ്ടെത്തി ക്രോഡീകരിച്ചു പങ്കുവയ്ക്കുന്നത്.

പൂഞ്ഞാര്‍ സെ. ആന്‍റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്‍റോണിയന്‍ ക്ലബിന്‍റെയും ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബിന്‍റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് ബ്ലോഗായ പൂഞ്ഞാര്‍ ബ്ലോഗിലൂടെയും സ്കൂളിന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയും രക്ഷിതാക്കളിലൂടെയുമാണു ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org