ക്യൂബന്‍ കാര്‍ഡിനല്‍ ഒര്‍ട്ടേഗാ നിര്യാതനായി

ക്യൂബന്‍ കാര്‍ഡിനല്‍ ഒര്‍ട്ടേഗാ നിര്യാതനായി

ക്യൂബയിലെ ഹവാനയുടെ ആര്‍ച്ചുബിഷപ്പായി മൂന്നര പതിറ്റാണ്ടു പ്രവര്‍ത്തിച്ച കാര്‍ഡിനല്‍ ജെയിം ലുകാസം ഒര്‍ട്ടേഗാ നിര്യാതനായി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ക്യൂബയിലേയ്ക്കു നടത്തിയ ചരിത്രപ്രധാനമായ സന്ദര്‍ശങ്ങള്‍ സാദ്ധ്യമാക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചു. അമേരിക്കയും ക്യൂബയും തമ്മിലുള്ള സന്ധിസംഭാഷണങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മദ്ധ്യസ്ഥതയില്‍ നടപ്പാക്കുന്നതിലും കാര്‍ഡിനലിന്‍റെ സംഭാവനകളുണ്ടായിരുന്നു. യുവവൈദികനായിരിക്കെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ തൊഴിലാളിക്യാമ്പില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. 1978-ല്‍ മെത്രാനായി. 1981-ല്‍ ഹവാന ആര്‍ച്ചുബിഷപ്പായി. 2016-ലാണ് ഈ സ്ഥാനത്തു നിന്നു രാജി വച്ചത്. 1994-ല്‍ കാര്‍ഡിനലായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org