കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ക്രിസ്റ്റ്യന്‍ സ്റ്റഡീസില്‍ ഡിഗ്രി ആരംഭിക്കുന്നു

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ക്രിസ്റ്റ്യന്‍ സ്റ്റഡീസില്‍ ഡിഗ്രി ആരംഭിക്കുന്നു

കേരളത്തില്‍ ആദ്യമായി ക്രിസ്റ്റ്യന്‍ സ്റ്റഡീസില്‍ (ദൈവശാസ്ത്രം) ബിഎ പഠനത്തിന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ വഴിയൊരുങ്ങുന്നു. പ്രസ്തുത പഠനത്തിനുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് യൂണിവേഴ്‌സിറ്റി രൂപീകരിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോ ളറായ ഡോ. പി.ജെ. വിന്‍സെന്റ് ആണ് പഠനബോര്‍ഡിന്റെ അദ്ധ്യക്ഷന്‍. ഫാ. ഡോ. പോള്‍ പുളിക്കന്‍ (ക്രിസ്റ്റ്യന്‍ ചെയര്‍ ഡയറക്ടര്‍), ഫാ. രാജു ചക്കനാട്ട് (ഡോണ്‍ബോസ്‌കോ കോളേജ്, മണ്ണുത്തി), സിസ്റ്റര്‍ ഡോ. ഷൈനി ജോര്‍ജ് (ഹോളി ക്രോസ് കോളേജ്, കോഴിക്കോട്), ഫാ. ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് (സെന്റ് തോമസ് കോളേജ്, തൃശൂര്‍), ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), ഫാ. ഡോ. പോളച്ചന്‍ കൈത്തോട്ടുങ്കല്‍ (നൈപുണ്യ കോളേജ്, കൊരട്ടി), ഡോ. ജോഷി മാത്യു (പഴശ്ശിരാജാ കോ ളേജ്, പുല്‍പ്പള്ളി), ഫാ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍ (ഗവ. കോളേ ജ്, തിരുവനന്തപുരം), ഡോ. മിലു മരിയ (പ്രജ്യോതി കോളേജ്, പുതുക്കാട്) എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍. ക്രിസ്റ്റ്യന്‍ സ്റ്റഡീസില്‍ ബിഎ ബിരുദം ഈ വര്‍ഷം തന്നെ മണ്ണുത്തി ഡോണ്‍ ബോസ് കോ കോളേജില്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് ക്രിസ്റ്റ്യന്‍ ചെയര്‍ ഡയറക്ടര്‍ ഫാ. പോള്‍ പുളിക്കനും, ചെയര്‍ ഗവേണിംഗ് ബോഡി മെമ്പര്‍ മാര്‍ട്ടിന്‍ തച്ചിലും പത്രക്കുറിപ്പില്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org