ദേശഭക്തി-ദേശീയഗാന മത്സരം സംഘടിപ്പിച്ചു

ദേശഭക്തി-ദേശീയഗാന മത്സരം സംഘടിപ്പിച്ചു

കൊച്ചി: ഭാരതത്തിന്‍റെ 73-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ദേശഭക്തി-ദേശീയഗാന മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആഗസ്റ്റ് 21-ന് എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നിങ്ങനെ 4 വിഭാഗങ്ങളായാണ് മത്സരം നടത്തിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദേശഭക്തി-ദേശീയഗാന മത്സരത്തില്‍ സെന്‍റ് തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഒന്നാം സ്ഥാനവും, ദേശീയഗാന മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, സെന്‍റ് തോമസ് ജി.എച്ച്. സ്കൂള്‍, സെന്‍റ് തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. യു.പി. വിഭാഗത്തില്‍ സെന്‍റ് തോമസ് യു.പി. സ്കൂള്‍, സെന്‍റ് തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. എല്‍.പി. വിഭാഗത്തില്‍ ടോക് എച്ച് പബ്ലിക് സ്കൂള്‍, സെന്‍റ് തോമസ് ജി.എച്ച്. സ്കൂള്‍, സെന്‍റ് മേരീസ് സി. ജി. എല്‍.പി.എസ്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ദേശഭക്തി ഗാനമത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സെന്‍റ് തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, യു.പി.വിഭാഗത്തില്‍ ടോക് എച്ച് പബ്ലിക് സ്കൂള്‍, എല്‍.പി. വിഭാഗത്തില്‍ ടോക് എച്ച് പബ്ലിക് സ്കൂള്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. ഫാ. റോബി കണ്ണന്‍ചിറ സിഎംഐ അദ്ധ്യക്ഷത വഹിച്ചു. സെന്‍റ് ജോസഫ് ആശ്രമം സുപ്പീരിയര്‍ ഫാ. ഓസ്റ്റിന്‍ കളപ്പുര സിഎംഐ സമ്മാനദാനം നിര്‍വഹിച്ചു. ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്ആന്‍റ് മീഡിയ സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ ഫാ. ഓസ്റ്റി ജോസഫ്, മത്സര വിധികര്‍ത്താക്കളായ ജോണ്‍സണ്‍ മങ്ങഴ, ആര്‍എല്‍വി സുജാത, ഗാഗുല്‍ ജോസഫ്, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇതോടൊപ്പം ആയുര്‍ ഗ്രീന്‍ ഡേയോടനുബന്ധിച്ച് ലയണ്‍സ് ക്ലബ് കൊച്ചിന്‍ സൗത്തിന്‍റെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങളുടെ വിതരണവും നടന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org