ലൂര്‍ദ്ദില്‍ ഡിജിറ്റല്‍ തീര്‍ത്ഥാടനം

Published on

കോവിഡ് പകര്‍ച്ചവ്യാധിയുടെ ഭീഷണി കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്, ഡിജിറ്റല്‍ തീര്‍ത്ഥാടനത്തിനു സൗകര്യമൊരുക്കി. ലൂര്‍ദില്‍ പ.മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്, പത്തു ലോകഭാഷകളിലുള്ള ജപമാലയര്‍പ്പണങ്ങള്‍ ലൂര്‍ദില്‍ നിന്നു തത്സമയം സംപ്രേഷണം ചെ യ്തു. വിവിധ സമയമേഖലകളിലുള്ളവര്‍ക്കുള്ള ദിവ്യബലിയര്‍പ്പണങ്ങളും ഉണ്ടായിരുന്നു. വി. ബെര്‍ണദീത്തയുടെ തിരുശേഷിപ്പും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും ലോകമെങ്ങുമുള്ളവര്‍ക്ക് കാണാന്‍ അവസരമൊരുക്കിയിരുന്നു. തീര്‍ത്ഥാടകരില്ലാതെ മാസങ്ങള്‍ പിന്നിടുന്ന ലൂര്‍ദ് തീര്‍ത്ഥകേന്ദ്രം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org