കര്‍ഷക വര്‍ഷത്തില്‍ യുവാക്കള്‍ക്ക് കൃഷി പരിശീലനവുമായി പാലാ രൂപത

കര്‍ഷക വര്‍ഷത്തില്‍ യുവാക്കള്‍ക്ക് കൃഷി പരിശീലനവുമായി പാലാ രൂപത

പാലാ: പാലാ രൂപത സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എട്ട് ദിവസത്തെ സൗജന്യ റബര്‍ ടാപ്പിങ് പരിശീലന പദ്ധതിയുടെ അദ്യ ബാച്ചിന്റെ ഉദ്ഘാടനം പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. കര്‍ഷക വര്‍ഷത്തില്‍ യുവാക്കള്‍ക്കായി തുടര്‍ച്ചയായ വിവിധ പരിശീലന പദ്ധതികള്‍ യുവജനപ്രസ്ഥാനം രൂപം കൊടുക്കും. കൃഷിയിടങ്ങള്‍ ആത്മീയതയുടെ തറവാടുകള്‍ ആണെന്നും മറന്നുപോയ മരുന്നിനെ കണ്ടെടുത്തതു പോലെ പോലെയാണ് കൃഷിയെ നമ്മള്‍ വീണ്ടെടുക്കുമ്പോള്‍ സംഭവിക്കുന്നതെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കൃഷിയെ ഒഴിവാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ വികലമാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. കൃഷി പരിശീലിപ്പിക്കാനായി എസ് എം വൈ എം പാലാ രൂപത തുടങ്ങിയ പ്രോഗ്രാം കാലോചിതവും അഭിനന്ദനാര്‍ഹവുമാണെന്ന് ബിഷപ്പ് സൂചിപ്പിച്ചു. പാലാ റബ്ബര്‍ ബോര്‍ഡ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എട്ട് ദിവസത്തെ ക്ലാസുകള്‍ക്ക് ശേഷം റബ്ബര്‍ ബോര്‍ഡില്‍ നിന്നും അംഗീകൃത സര്ടിഫിക്കറ്റ് പഠിതാക്കള്‍ക്ക് ലഭ്യമാക്കുന്ന സൗജന്യ പരിശീലന പദ്ധതിയാണിത്.പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍ അധ്യക്ഷത വഹിച്ചു. രൂപത പ്രോക്യൂറേറ്റര്‍ ഫാ. ജോസ് നെല്ലിക്കതെരുവില്‍, SMYM രൂപതാ ഡയറക്ടര്‍ ഫാ.തോമസ് സിറില്‍ തയ്യില്‍, , റീജിന്റ് ബ്ര.അലോഷി ഞാറ്റുതൊട്ടിയില്‍, എക്‌സിക്യൂട്ടീവ് അംഗം കെവിന്‍ ടോം, കോഓര്‍ഡിനേറ്റര്‍ ജോഷ്വാ റ്റി ജോസഫ്, റബര്‍ ബോര്‍ഡ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീ.ഷാജു വി. പോള്‍, ഫീല്‍ഡ് ഓഫീസര്‍ ശ്രീ.വിനോദ് ബാബു,
ടാപ്പിംഗ് ഇന്‍സ്ട്രക്ടര്‍ ശ്രീ.സുനില്‍ പുതുപ്പള്ളി, എന്നിവര്‍ മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org