ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത് -കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത് -കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Published on

ഭൂമിയില്‍ ജനിക്കുവാനും ജീവി ക്കുവാനുമുള്ള അവകാശം നിഷേ ധിക്കരുതെന്നും 24 ആഴ്ചവരെ വ ളര്‍ച്ചയെത്തിയ കുഞ്ഞിനെ നിസാ രകാരണങ്ങള്‍ കണ്ടെത്തി നിയമ ത്തിന്റെ പിന്‍ബലത്തില്‍ പിറക്കാ നുള്ള സാദ്ധ്യത നഷ്ടപ്പെടുത്തരു തെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കെസിബി സി പ്രൊലൈഫ് ദിനാഘോഷം ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ദൈവത്തി ന്റെ സൃഷ്ടിയായ മനുഷ്യര്‍ പര സ്പരം സ്‌നേഹത്തോടെ കരുതു കയും സംരക്ഷിക്കുകയും ചെയ്യ ണം. ലോകത്തിലെ മുഴുവന്‍ മനു ഷ്യര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന തോടൊപ്പം ജീവന്‍ നല്കിപ്പോ ലും മറ്റുള്ളവരെ സംരക്ഷിക്കു വാന്‍ സകല ഈശ്വരവിശ്വാസി കള്‍ക്കും പ്രത്യേകിച്ച് പ്രൊലൈ ഫ് പ്രവര്‍ത്തകര്‍ക്ക് ബാധ്യതയു ണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രൊലൈഫ് ശുശ്രൂഷകള്‍ സ ഭയുടെയും സമൂഹത്തിന്റെയും മു ഖ്യദൗത്യമാണെന്ന് അധ്യക്ഷത വ ഹിച്ച ആര്‍ച്ച്ബിഷപ്പ് ഡോ. ജോ സഫ്—കളത്തിപ്പറമ്പില്‍ പറഞ്ഞു. കെസിബിസി പ്രൊലൈഫ് സം സ്ഥാന ഡയറക്ടര്‍ ഫാ. പോള്‍സ ണ്‍ സിമേന്തി, പ്രസിഡന്റ് സാബു ജോസ്, ഫാ. സെബാസ്റ്റ്യന്‍ വലിയ താഴത്ത്, ഫാ. ആന്റണി കോച്ചേരി, സിസ്റ്റര്‍ ജോസഫൈന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ജോണ്‍സണ്‍ സി അ ബ്രഹാം, ലിസാ തോമസ്, മാര്‍ട്ടിന്‍ ന്യൂനസ്, മേരി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org