ഭാരതത്തിന് അഭിമാനമായി മലയാളി ശാസ്ത്രജ്ഞന്‍

ഭാരതത്തിന് അഭിമാനമായി മലയാളി ശാസ്ത്രജ്ഞന്‍

കൊച്ചി: ഈ വര്‍ഷത്തെ 'എഡിസണ്‍ അവാര്‍ഡ്' ഡോ. ലാലു ജോസഫിന്‍റെ സേഫ്റ്റി ഐസൊലേഷന്‍ ബാഗ് എന്ന കണ്ടുപിടുത്തത്തിന്. ലോകത്തിലെ ഏറ്റവും നല്ല കണ്ടുപിടുത്തങ്ങള്‍ക്ക് 1987 മുതല്‍ പ്രസിദ്ധനായ തോമസ് ആല്‍വ എഡിസണ്‍ന്‍റെ പേരില്‍ ഏറ്റവും നല്ല കണ്ടുപിടുത്തങ്ങളെയും ശാസ്ത്രജ്ഞരെയും ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും വേണ്ടി നല്‍കപ്പെടുന്ന അന്താരാഷ്ട്ര ബഹുമതിയാണ് എഡിസണ്‍ അവാര്‍ഡ്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ചാണ് എല്ലാ വര്‍ഷവും അവാര്‍ഡ് സമ്മാനിക്കുക.

2020 ല്‍ നോമിനേറ്റ് ചെയ്യപ്പെട്ട അനേകം പ്രോഡക്റ്റുകളുടെയും കണ്ടുപിടുത്തങ്ങളുടെയും ഇടയില്‍ നിന്നാണ് ലോകത്തില്‍ എല്ലായിടത്തും നിന്നായി 3000 ലേറെയുള്ള പാനല്‍ ഓഫ് എസ്സിക്യൂട്ടീവ്സ് 'സേഫ്റ്റി ഐസൊലേഷന്‍ ബാഗ്'നെ വിജയി ആയി തിരഞ്ഞെടുത്തത്. 'ഡോ. ലാലു ജോസഫ്, ലിമാസ് മെഡിക്കല്‍ ഡിവൈസസ് എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി സേവനം ചെയ്യുന്നു. ആരോഗ്യമേഖലയിലെ അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തങ്ങളും സംഭാവനകളും പരിഗണിച്ച് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ 2019 ലെ 'മഹാത്മാഗാന്ധി നാഷണല്‍ എക്സിലന്‍സ് അവാര്‍ഡ്' ഡോ. ലാലു ജോസഫിന് നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് മെന്‍സ്ട്രുവല്‍ പാഡ്സിനും കപ്പുകള്‍ക്കും പകരം ഉപയോഗിക്കാവുന്നതും അറിയാതെ മൂത്രം പോകുന്ന രോഗത്തിനും ഗര്‍ഭപാത്രം താഴോട്ടിറങ്ങിവരുന്ന രോഗത്തിനും ഫലപ്രദമായി ഉപയോഗിക്കുവാന്‍ വികസിപ്പിച്ചെടുത്ത 'ഷീ കാന്‍' എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടി പര്‍പ്പസ് വജൈനല്‍ ഒക്ലൂഷന്‍ ആന്‍ഡ് ഡിസ്റ്റന്‍ഷന്‍ ഡിവൈസും, കൂടാതെ ശരീരത്തിലെ വലിയ മുഴകള്‍ നീക്കം ചെയ്യാനുള്ള 'ഇമ്പ്രൂവ്ഡ് റീയൂസബിള്‍ യൂണിവേഴ്സല്‍ tissue മോര്‍ സില്ലേറ്ററും അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തങ്ങളില്‍ പെട്ടവയാണ്.

കൊറിയ, ജപ്പാന്‍, ചൈന, സിങ്കപ്പൂര്‍ മുതലായ രാജ്യങ്ങളില്‍ പരിശീലനം നേടിയിട്ടുള്ള അദ്ദേഹം ആറായിരത്തിലേറെ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സിന് പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ ഫിലിപ്പൈന്‍സിലെ മനിലയില്‍ 2008 ല്‍ സ്ഥാപിതമായ ഗുഡ് നെയ് ബേര്‍സ് ഓഫ് ദി ഹെല്‍പ് ലെസ്സ് ഇന്‍റര്‍നാഷണല്‍ എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍റെ സ്ഥാപകനും കൂടിയാണ് ഡോ. ലാലു ജോസഫ്. ഇടപ്പള്ളി തോപ്പില്‍ മേരി ക്യൂന്‍ ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ: വിമല, മക്കള്‍: വിശാല്‍ ലാലു, വിനീത ലാലു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org