ഏറ്റവും ജനകീയമായ സാഹിത്യരൂപമാണ്  നാടകം  : പ്രൊഫ. എം. കെ. സാനു

ഏറ്റവും ജനകീയമായ സാഹിത്യരൂപമാണ്  നാടകം  : പ്രൊഫ. എം. കെ. സാനു

ഫോട്ടോ ക്യാപ്ഷന്‍ :  ചാവറ കള്‍ച്ചറല്‍ സെന്ററില്‍  സംഘടിപ്പിച്ച ലോകനാടകദിനാഘോഷം പ്രൊഫ എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു. ഫാ. അനില്‍ ഫിലിപ്പ്, കുമാരി രത്‌നശ്രീ അയ്യര്‍, മരട് ജോസഫ്, ഫാ. മാര്‍ട്ടിന്‍ മള്ളാത്ത്,  ഇഗ്നേഷ്യസ്, ബിജിബാല്‍, ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ സമീപം.

ഏറ്റവും ജനകീയമായ സാഹിത്യരൂപമാണ്  നാടകം. നാടകം അഭിരുചിയാര്‍ജ്ജിച്ചിച്ച കഥകളിലൂടെയാണ് സംസ്‌കാരം  വളര്‍ന്നുവന്നിട്ടുള്ളതെന്ന് എം. കെ. സാനു അഭിപ്രായപ്പെട്ടു. ലോകനാടകദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ലോകനാടകദിനാഘോഷവും ചാവറ കലാകേന്ദ്രപുനഃസമര്‍പ്പണവും നടത്തി   സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. എം. ഐ. വിദ്യഭ്യാസ-മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് CMI അദ്ധ്യക്ഷത വഹിച്ചു.  ഭരതമുനി ഒരു കളം വരച്ചു എന്ന ആദ്യകാലനാടകഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു നാടകദിനാചരണത്തിന് തുടക്കം കുറിച്ചത്. 1956ല്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍  സംഗീതം ചെയ്ത ആദ്യഗാനം ബലികുടീരങ്ങളെ എന്ന ഗാനത്തോടെയാണ് ചടങ്ങ് അവസാനിച്ചത്. ഈ ഗാനം പാടുവാന്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ലീഡ് ചെയ്തത് ജോസ് പ്രകാശാണ്. അന്ന് അതില്‍ കൂടെ പാടിയ വ്യക്തിയായ മരട് ജോസഫിന്റെ നാടകസ്മൃതി ഹൃദ്യാനുഭവമായിരുന്നു. നാടകസംവിധായകനും രചയിതാവുമായ ശ്രീ. ടി. എം. എബ്രഹാം, ശ്രീ. ജോണ്‍പോള്‍, സംഗീത സംവിധായകരായ ശ്രീ. ഇഗ്നേഷ്യസ്, ശ്രീ. ബിജിബാല്‍, തബലവാദക കുമാരി രത്‌നശ്രീ അയ്യര്‍, ഫാ. തോമസ് പുതുശ്ശേരി, ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അമേരിക്കന്‍ നാടകകൃത്തായ എഡ്വാര്‍ഡ് ആല്‍ബീസ് രചിച്ച്  തൃശ്ശൂര്‍ രംഗചേതന അവതരിപ്പിച്ച   സൂ സ്റ്റോറി എന്ന നാടകാവതരണവും ഉണ്ടായിരുന്നു. ഭരത് മുരളി  വിവര്‍ത്തനം ചെയ്ത  നാടകം  സംവിധാനം ചെയ്തത്  ശ്രീ. ടി. വി. ബാലകൃഷ്ണനാണ്. നാടകദിനത്തില്‍ ചാവറ കലാകേന്ദ്രയുടെ  ആഭിമുഖ്യത്തില്‍  സംഗീത നൃത്ത പഠനക്ലാസുകളായ  ഗിറ്റാര്‍, വയലിന്‍, കീബോര്‍ഡ്, തബല, ഡ്രംസ്, മോഹിനിയാട്ടം, കുച്ചിപിഡി, ഭരതനാട്യം, കൂടാതെ യോഗ, കരാട്ടെ പരിശീലനവും   ആരംഭിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org