ശ്രീലങ്കന്‍ പള്ളികളിലെ ഈസ്റ്റര്‍ ആക്രമണം: അന്വേഷണം എങ്ങുമെത്തിയില്ല

ശ്രീലങ്കന്‍ പള്ളികളിലെ ഈസ്റ്റര്‍ ആക്രമണം: അന്വേഷണം എങ്ങുമെത്തിയില്ല

രണ്ടു വര്‍ഷം മുമ്പ് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികളിലുണ്ടായ മുസ്ലീം ഭീകരവാദികളുടെ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ലക്ഷ്യം കാണാത്തതില്‍ ലങ്കന്‍ കത്തോലിക്കാ നേതാക്കള്‍ പ്രതിഷേധിച്ചു. 260 ലേറെ പേര്‍ കൊല്ലപ്പെടുകയും 500 ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണങ്ങളായിരുന്നു ഇവ. മാര്‍ച്ച് 7 ന് ശ്രീലങ്കയിലെ ആയിരക്കണക്കിനു കത്തോലിക്കര്‍ കറുപ്പു വസ്ത്രങ്ങള്‍ ധരിച്ചു ദിവ്യബലിക്കെത്തുകയും പള്ളികള്‍ക്കു പുറത്ത് പ്രതിഷേധപരിപാടികള്‍ നടത്തുകയും ചെയ്തു. ഇതൊരു മതത്തിന്റെ പ്രതിഷേധമല്ലെന്നും ഭാവിതലമുറകളുടെ നീതിക്കു വേണ്ടിയുള്ള നിലവിളിയാണെന്നും കൊളംബോ അതിരൂപതാ വക്താവ് ഫാ. ജൂഡ് ഫെര്‍ണാണ്ടോ പറഞ്ഞു. സുതാര്യവും സത്വരവുമായ നീതിനിര്‍വഹണ നടപടികള്‍ക്കായി കാത്തിരിക്കുകയാണു തങ്ങളെന്നു കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ബിഷപ് വിന്‍സ്റ്റന്‍ ഫെര്‍ണാണ്ടോ പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org