ഈസ്റ്റര്‍ ദിവ്യബലി പള്ളിയുടെ മേല്‍ക്കൂരയില്‍

ഈസ്റ്റര്‍ ദിവ്യബലി പള്ളിയുടെ മേല്‍ക്കൂരയില്‍

പകര്‍ച്ചവ്യാധി മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന റോമിലെ ഒരു പളളിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ വികാരിയച്ചന്‍ ദിവ്യബലിയര്‍പ്പിച്ചതു പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന്. ചുറ്റുമുള്ള ഫ്ളാറ്റുകളില്‍ കഴിയുന്ന ഇടവകക്കാര്‍ അവരവരുടെ മട്ടുപ്പാവുകളിലും ജനലരികുകളിലും നിന്ന് ഈ ദിവ്യബലിയില്‍ പങ്കെടുത്തു. "നിങ്ങള്‍ ഒറ്റയ്ക്കല്ല" എന്ന് വീടുകളില്‍ അടച്ചു കഴിയുന്ന ജനങ്ങളോടു പറയുന്നതിനാണ് ദിവ്യബലി ഇപ്രകാരം എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്ത് അര്‍പ്പിച്ചതെന്നു വികാരി ഫാ. കാര്‍ലോ പര്‍ഗേറ്റോറിയോ അറിയിച്ചു.

മറ്റു പള്ളികളെ പോലെ ഇവിടെയും വി. കുര്‍ബാനകളുടെ തത്സമയസംപ്രേഷണം നടത്തുകയാണ് മറ്റു ദിവസങ്ങളിലെല്ലാം ചെയ്തത്. എന്നാല്‍ ഓശാന ഞായറാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും ജനങ്ങള്‍ക്കു നേരിട്ടു കാണാവുന്ന വിധത്തില്‍ ബലിയര്‍പ്പിക്കണമെന്ന തോന്നലിനെ തുടര്‍ന്നാണ് മേല്‍ക്കൂരയില്‍ ബലിയര്‍പ്പണം നടത്തിയതെന്നു ഫാ. കാര്‍ലോ വിശദീകരിച്ചു.

ലോക്ഡൗണ്‍ മൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ട കുടിയേറ്റക്കാര്‍ക്ക് അവശ്യവസ്തുക്കളും മരുന്നും ഇടവക വിതരണം ചെയ്യുന്നുണ്ടെന്നും ഫാ. കാര്‍ലോ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org