പരിസ്ഥിതി: ജോണ്‍ കെറിയും പാപ്പായും സംഭാഷണം നടത്തി

പരിസ്ഥിതി: ജോണ്‍ കെറിയും പാപ്പായും സംഭാഷണം നടത്തി

അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്റെ പരിസ്ഥിതി വിഷയങ്ങളിലെ നയതന്ത്രപ്രതിനിധിയായ ജോണ്‍ കെറി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സംഭാഷണം നടത്തി. ഗ്ലാസ്‌ഗോയില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാവ്യതിയാന ത്തെക്കുറിച്ചുള്ള ഉച്ചകോടിക്കു മുമ്പായി യൂറോപ്യന്‍ നേതാക്കളുമായി സംഭാഷണങ്ങള്‍ നടത്തുന്നതിനാണ് ജോണ്‍ കെറിയുടെ യൂറോപ്യന്‍ പര്യടനം. ഗ്ലാസ്‌ഗോയിലെ ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുമെന്നു കരുതപ്പെടുന്നുണ്ട്.
ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കണമെന്നതാണ് അമേരിക്കയുടെ താത്പര്യമെന്നും പാപ്പായുടെ ലൗദാത്തോ സി എന്ന ചാക്രികലേഖനം വളരെ ശക്തവും പ്രചോദനാത്മകവുമായ ഒരു പാരിസ്ഥിതിക രേഖയാണെന്നും ജോണ്‍ കെറി വത്തിക്കാനില്‍ മാധ്യമങ്ങളോടു പ്രസ്താവിച്ചു. പാരിസ്ഥിതിക വിഷയങ്ങളില്‍ ലോകത്തെ മുമ്പോട്ടു നയിക്കുന്ന സുപ്രധാനമായ ശബ്ദങ്ങളിലൊന്നായിരിക്കും മാര്‍പാപ്പയുടേതെന്നും ജോണ്‍ കെറി വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org