എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ

എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ

അങ്കമാലി: മാര്‍ അബ്രാഹത്തിന്‍റെ കബറിടം ഇറാക്കിലെ പഴയ ശവകൂടീരത്തിന്‍റെ അതെ മാതൃകയാണെന്ന് കല്‍ദായ പാത്രിയാര്‍ക്കീസ് മാര്‍ സാക്കോ പറഞ്ഞു. ചരിത്രത്തിന്‍റെ ചെരാതുകള്‍ കത്തിനില്‍ക്കുന്ന അങ്കമാലി കിഴക്കേ പള്ളിയില്‍ നടത്തിയ എക്യുമെനിക്കല്‍ പ്രാര്‍ഥന കൂട്ടായ്മയ്ക്ക് തിരിതെളിച്ച് ആരംഭം കുറിച്ചു സംസാരിക്കുകയായിരുന്നു കല്‍ദായ പാത്രിയാര്‍ക്കിസ്. തങ്ങളുടെ പൂര്‍വികനായ മാര്‍ അബ്രാഹമിന്‍റെ കബറിടത്തിങ്കല്‍ എത്തിയ അദ്ദേഹം വികാരാധീനനായി പറഞ്ഞു, "സ്വന്തം വീട്ടുകാരുടെ ഇടയിലേയ്ക്ക് വന്നിരിക്കുന്ന സന്തോഷമാണ് ഞാന്‍ ഇവിടെ അനുഭവിക്കുന്നത്." "മാര്‍ അബ്രാഹമിന്‍റെ കബറിടം ഇറാക്കില്‍ സഭാ പിതാക്കാന്മാര്‍ക്കായി പണി കഴിപ്പിച്ച പഴയ കല്ലറകളുടെ അതെ രൂപത്തിലാണ്. മാര്‍ അബ്രാഹം കിഴക്കെ പള്ളി പണി കഴിപ്പിച്ചിരിക്കുന്നത് വടക്കന്‍ ഇറാക്കിലെ ആശ്രമദേവാലയങ്ങളുടെ രീതി അവലംബി ച്ചുമാണെന്ന കാര്യം ഇവിടെ വന്നപ്പോള്‍ വ്യക്തമായി" – പാത്രിയാര്‍ക്കീസ് പ്രസ്താവിച്ചു.

ബാഗ്ദാദിലെ കിര്‍ക്കുക്ക് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ യൂസിഫ് തോമസും ബാഗ്ദാദ് രൂപതയിലെ സഹായ മെത്രാന്‍ മാര്‍ ബേസല്‍ യാല്‍ദോയും പാത്രീയാര്‍ക്കീസിനെ അനുഗമിച്ചിരുന്നു. വിവിധ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക് ബസിലിക്ക റെക്ടര്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, പൊയ്ക്കാട്ടുശ്ശേരി യാക്കോബായ പള്ളി വികാരി ഫാ. വര്‍ഗീസ് തൈപറമ്പില്‍, അങ്കമാലി മാര്‍തോമ്മാ ചര്‍ച്ച് വികാരി ഫാ. സാബു ഐസക് എന്നിവര്‍ നേതൃത്വം നല്കി. മാര്‍ അബ്രാഹത്തിന്‍റെ നാമത്തില്‍ നടത്തിയ സംലാപം പരിപാടിക്ക് ഫാ. ജിജോ ചെങ്ങിനിയാടന്‍, ഫാ. ഡിനോ മാണിക്കത്താന്‍, കൈക്കാരന്മാര്‍ മാത്തച്ചന്‍ മേനാച്ചേരി, ജോസഫ് പുത്തന്‍പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി നൈജോ വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ ജിബി വര്‍ഗീസ്, ജോമോന്‍ തച്ചില്‍, സെബി മാണിക്കത്താന്‍, മദര്‍ ലിസാ മേരി എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org