എറണാകുളം-അങ്കമാലി അതിരൂപത : ശതോത്തര രജതജൂബിലി വെബിനാര്‍

എറണാകുളം-അങ്കമാലി അതിരൂപത : ശതോത്തര രജതജൂബിലി വെബിനാര്‍

എറണാകുളം-അങ്കമാലി അതിരൂപതയുടെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. വികാരി ജനറാള്‍ റവ. ഡോ. ഹോര്‍മിസ് മൈനാട്ടി ആമുഖം സന്ദേശം നല്കി. റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ആന്റണി ഇരവിമംഗലം സ്വാഗതം പറഞ്ഞു. ഫാ. പോള്‍ ചിറ്റിനപ്പള്ളി പ്രാര്‍ത്ഥന നയിച്ചു. റവ. ഡോ. പോള്‍ തേലക്കാട്ട്, ലിന്റ ടോമി, ഫാ. സണ്ണി കളപ്പുരയ്ക്കല്‍, ജോസ് മഴുവഞ്ചേരി, മോണ്‍. ആന്റണി നരികുളം, റവ. ഡോ. ജോസ് കുറിയേടത്ത് ഇങക, പി.പി. ജരാര്‍ദ്ദ്, റവ. ഡോ. ജോയ്‌സ് കൈതക്കോട്ടില്‍, സി. ആന്‍സി മാപ്പിളപ്പറമ്പില്‍ ടഅആട, ടിജോ പടയാട്ടില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. സത്യദീപം ചീഫ് എഡി റ്റര്‍ ഫാ. മാത്യു കിലുക്കന്‍ മോഡറേറ്ററായിരുന്നു. ഫാ. കുര്യാക്കോസ് മുണ്ടാടന്‍ നന്ദി പറഞ്ഞു.
1896 ജൂലൈ 28 നാണ് എറണാകുളം വികാരിയാ ത്ത് സ്ഥാപിതമായത്. മാര്‍ ലൂയീസ് പഴേപറമ്പിലാണ് പ്രഥമ വികാരി അപ്പസ്‌തോലിക്ക. 1900 ഏപ്രില്‍ 24-ന് ബിഷപ്‌സ് ഹൗസ് സ്ഥാപിച്ചു. 1923 ഡിസംബര്‍ 23-ന് പതിനൊന്നാം പീയൂസ് മാര്‍പാപ്പ എറണാകുളം വികാരിയാത്തിനെ സീറോ-മലബാര്‍ സഭയുടെ പ്രഥമ അതിരൂപതയായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org