കുടുംബത്തെ അടിസ്ഥാനഘടകമായി കരുതണമെന്നു യൂറോപ്പിനോടു സഭ

യൂറോപ്പിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ അടിസ്ഥാനഘടകമായി കുടുംബത്തെ കരുതണമെന്നു കത്തോലിക്കാസഭയുടെ വിവിധ കുടുംബസംഘടനകള്‍ സംയുക്തമായി ആവശ്യപ്പെട്ടു. സംഘടനകളുടെ യോഗത്തില്‍ വത്തിക്കാന്‍ അല്മായ, കുടുംബ, ജീവകാര്യാലയത്തിന്‍റെ പ്രതിനിധി ഡോ. ഗബ്രിയേല ഗാംബിനോയും പങ്കെടുത്തു. കുടുംബമാണ് സമൂഹത്തിന്‍റ സ്രോതസ്സെന്നും പൊതുനന്മയുടെ മൂലമാണതെന്നും ഡോ. ഗാംബിനോ പറഞ്ഞു. പുതിയ തരം രക്ഷാകര്‍തൃത്വങ്ങളുടെയും കൃത്രിമ പ്രത്യുത്പാദനമാര്‍ഗങ്ങളുടെയും വരവോ ടു കൂടി ഉണ്ടായിരിക്കുന്ന പുതിയ വിഷയങ്ങളെ വത്തിക്കാന്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

കുടുംബത്തിലാണ് മനുഷ്യവ്യക്തി സാംസ്കാരികമായി വളര്‍ത്തപ്പെടുന്നതെന്നു ഡോ. ഗാംബിനോ ചൂണ്ടിക്കാട്ടി. ഉരുവാക്കപ്പെടുന്ന ആദ്യ നിമിഷം മുതല്‍ ഓരോ ദിവസവും ഒരു മനുഷ്യവ്യക്തി കൂടുതല്‍ മനുഷ്യത്വമുള്ളതായി മാറിക്കൊണ്ടിരിക്കുന്നത് കുടുംബത്തിലാണ്. ഈ മനുഷ്യവ്യക്തിയുടെ സംരക്ഷണത്തിനു കുടുംബം പ്രധാനമാണ്. രണ്ടു വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു സാമൂഹ്യസ്ഥാപനം മാത്രമല്ല കുടുംബം. പങ്കാളികള്‍ക്കപ്പുറത്തേയ്ക്ക് സാംസ്കാരികദൗത്യങ്ങളും ദമ്പതിമാര്‍ക്കുണ്ട് – ഡോ. ഗാംബിനോ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org