ചൈനയില്‍ രക്തസാക്ഷികളുടെ തിരുനാള്‍ ആഘോഷിച്ചു

ചൈനയില്‍ രക്തസാക്ഷികളുടെ തിരുനാള്‍ ആഘോഷിച്ചു

വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ത്യജിച്ച 120 രക്തസാക്ഷികളുടെ തിരുനാള്‍ ചൈനീസ് കത്തോലിക്കര്‍ ആഘോഷിച്ചു. 1648-നും 1930-നും ഇടയില്‍ ചൈനയില്‍ കൊല്ലപ്പെട്ടവരാണ് ഈ രക്തസാക്ഷികള്‍. ഇവരില്‍ 86 പേരും 1900-ലെ ബോക്‌സര്‍ വിപ്ലവത്തില്‍ കൊല്ലപ്പെട്ടവരാണ്. കത്തോലിക്കരും ഇവാഞ്ചലിക്കല്‍, ആംഗ്ലിക്കന്‍ മിഷണറിമാരും ഇതില്‍ ഉള്‍ പ്പെടുന്നു. 87 ചൈനീസ് അല്മായരും 33 പാശ്ചാത്യ മിഷണറിമാരും ഉള്‍പ്പെടുന്ന ഒരു ഗണം രക്തസാക്ഷികളെ 2000-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. വിവിധ ലോകരാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന ചൈനീസ് വംശജരായ കത്തോലിക്കര്‍ക്ക് തങ്ങളുടെ മാതൃരാജ്യത്തില്‍ മതവിശ്വാസത്തിന്റെ പേരില്‍ പീഢനം നേരിടുന്ന ക്രൈസ്തവരെ ഓര്‍ക്കാനുള്ള സന്ദര്‍ഭമാണ് ഈ തിരുനാള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org