മറിയം, മാര്‍ത്താ, ലാസര്‍ സഹോദരങ്ങളുടെ തിരുനാള്‍ സഭാകലണ്ടറില്‍

മറിയം, മാര്‍ത്താ, ലാസര്‍ സഹോദരങ്ങളുടെ തിരുനാള്‍ സഭാകലണ്ടറില്‍

മറിയം, മാര്‍ത്താ, ലാസര്‍ സഹോദരങ്ങളുടെ തിരുനാള്‍ സഭയുടെ ആരാധനാക്രമ കലണ്ടറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടുത്തി. ജൂലൈ 29 നാണ് തിരുനാള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം വത്തിക്കാന്‍ ആരാധനാ-കൂദാശാ കാര്യാലയം ഇതിനുള്ള ഉത്തരവു പുറപ്പെടുവിച്ചു. യേശുവിനെ സ്വന്തം വീട്ടിലേക്കു സ്വീകരിക്കുകയും ശ്രദ്ധാപൂര്‍വം അവിടുത്തെ ശ്രവിക്കുകയും അവിടുന്നാണ് ഉത്ഥാനവും ജീവനുമെന്നു വിശ്വസിക്കുകയും ചെയ്യുന്നതില്‍ അവര്‍ പ്രകടിപ്പിച്ച സുവിശേഷാത്മക സാക്ഷ്യം സുപ്രധാനമാണെന്ന് ഉത്തരവില്‍ കാര്യാലയം വ്യക്തമാക്കുന്നു.
വി. മാര്‍ത്തായുടെ തിരുനാല്‍ ജനുവരി 29 നു സഭയുടെ പൊതുകലണ്ടറില്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ വി. ലാസറിനെയും വി. മറിയത്തെയും ഉള്‍പ്പെടുത്തിയിരുന്നില്ല. മഗ്ദലേനായിലെ മറിയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും ഇതിനു കാരണമായിരുന്നു. ഈ ആശയക്കുഴപ്പങ്ങള്‍ പുതിയ പഠനങ്ങളുടെ ഫലമായി പരിഹരിക്കപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ മറിയത്തെയും ലാസറിനെയും കലണ്ടറില്‍ ഉള്‍പ്പെടുത്തുന്നതെന്നും സഭയുടെ ഔദ്യോഗിക രക്തസാക്ഷി-വിശുദ്ധ പട്ടികയില്‍ മറിയവും ലാസറും ഇപ്പോള്‍ തന്നെ ജൂലൈ 29 ന് അനുസ്മരിക്കപ്പെടുന്നുണ്ടെന്നും കാര്യാലയം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org