കാലടി പള്ളിയില്‍ തിരുനാള്‍

കാലടി പള്ളിയില്‍ തിരുനാള്‍

കാലടി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വി. ഗീവര്‍ഗ്ഗീസിന്റെ തിരുനാളിന് ഇന്ന് (04-02-2021) കൊടിയേറും. വൈകിട്ട് 5.45ന് കാഞ്ഞൂര്‍ ഫൊറോനാ വികാരി വെരി. റവ. ഫാ. ജോസഫ് കണിയാംപറമ്പില്‍ തിരുനാള്‍ കൊടിയുയര്‍ത്തും. തുടര്‍ന്ന് വി. കുര്‍ബ്ബാന. വെള്ളി (05-02-2021) ആരാധനാദിനം. രാവിലെ 6.30ന് റവ. ഫാ. ആന്റണി പൂതവേലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന. തുടര്‍ന്ന് മുഴുവന്‍ ദിന ആരാധന. വൈകിട്ട് 6 മണിക്ക് രൂപം എഴുന്നള്ളിച്ച് വക്കും. ശനിയാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി കുര്‍ബ്ബാന. വൈകിട്ട് 6.30ന് റവ. ഫാ. ജോസഫ് മണവാളന്‍ കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ഇടവക ചുറ്റിയുള്ള തിരുസ്വരൂപപ്രയാണം. ഞായറാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി കുര്‍ബ്ബാന. വൈകിട്ട് 6.30ന് തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് അതിരൂപതാ വികാരി ജനറാള്‍ വെരി. റവ. ഫാ. ജോയി അയിനിയാടന്‍ കാര്‍മ്മികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വളരെ ലളിതമായിട്ടാണ് തിരുനാള്‍ നടത്തുന്നതെന്ന് വികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org