ചൈനാ-വത്തിക്കാന്‍ ധാരണ: അഞ്ചാമത്തെ മെത്രാന്‍ നിയമിതനായി

ചൈനാ-വത്തിക്കാന്‍ ധാരണ: അഞ്ചാമത്തെ മെത്രാന്‍ നിയമിതനായി
Published on

2018 ല്‍ ചൈനയും വത്തിക്കാനും തമ്മിലുണ്ടാക്കിയ നയതന്ത്ര ധാരണയുടെ അടിസ്ഥാനത്തിലുള്ള അഞ്ചാമത്തെ മെത്രാനെ നിയമിച്ചതായി വത്തിക്കാന്‍ വക്താവ് അറിയിച്ചു. പിംഗ്ലിയാങ് രൂപതയുടെ സഹായമെത്രാനായി 49 കാരനായ ബിഷപ് ആന്റണി ലി ഹുയിയെ ആണു ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്. പിംഗ്ലിയാങ് കത്തീഡ്രലില്‍ പുതിയെ മെത്രാന്റെ മെത്രാഭിഷേകം ജൂലൈ മാസം അവസാനം നിര്‍വഹിക്കപ്പെട്ടു. ചൈനയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്റെ മേധാവികള്‍ അഭിഷേകകര്‍മ്മത്തില്‍ പങ്കെടുത്തു.
ചൈനയിലെ കത്തോലിക്കാസഭയിലെ മെത്രാന്‍ നിയമനം ഒരു തര്‍ക്കവിഷയമായിരുന്നു. വത്തിക്കാന്‍ ചൈനയില്‍ മെത്രാന്മാരെ നിയമിക്കുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. സര്‍ക്കാരിന്റെ അംഗീകാരത്തോടെ നിയമിതരാകുന്ന മെത്രാന്മാരെ അംഗീകരിക്കാന്‍ വത്തിക്കാനു കഴിയുകയുമില്ലായിരുന്നു. ഈ സ്ഥിതിവിശേഷം നിലവിലിരിക്കെയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിയെട്രോ പരോളിന്‍ ചൈന സന്ദര്‍ശിക്കുകയും ഗവണ്‍മെന്റുമായി ഒരു ധാരണ രൂപപ്പെടുത്തുകയും ചെയ്തത്. ഈ ധാരണ 2020 ല്‍ നവീകരിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org